വിചിത്ര ശബ്ദങ്ങള്‍, മുറിഞ്ഞ സംസാരം; പങ്കാളിയുടെ കൂര്‍ക്കം വലി നിങ്ങളെ കഷ്ടത്തിലാക്കുന്നുണ്ടോ?

Relationship Tips: കൂര്‍ക്കംവലി വളരെ സാധാരണമായ ഒരു പ്രശ്‌നമാണ്. അത് നിരുപദ്രവകരമായിരിക്കുമെങ്കിലും ചിലപ്പോള്‍ ഇത് സ്ലീപ് അപ്നിയ എന്നറിയപ്പെടുന്ന ഗുരുതരമായ അവസ്ഥയായി മാറിയേക്കാം. ഉച്ചത്തിലുള്ള കൂര്‍ക്കംവലി, പതിവായുള്ള കൂര്‍ക്കംവലി, പകല്‍ ഉറക്കം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. നിങ്ങളുടെ പങ്കാളിക്കൊപ്പം കിടന്നുറങ്ങുമ്പോള്‍ അവര്‍ കൂര്‍ക്കം വലിച്ചാല്‍ അത് നിങ്ങളുടെ ഉറക്കത്തെ ശല്യപ്പെടുത്തുന്ന ഒന്നായി മാറും.

നിങ്ങളുടെ പങ്കാളി ഉച്ചത്തില്‍ കൂര്‍ക്കം വലിച്ചാല്‍ ചിലപ്പോള്‍ രാത്രി മുഴുവന്‍ ഉറങ്ങാന്‍ കഴിയാതെ വരും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് നല്ല ഉറക്കം കിട്ടാത്തതിനാല്‍ പല ആരോഗ്യപരമായ പ്രശ്‌നങ്ങളും ഉണ്ടായേക്കാം. കൂര്‍ക്കംവലിയുടെ കാരണം മനസ്സിലാക്കി ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത് കൂര്‍ക്കംവലി പ്രശ്‌നം കുറയ്ക്കാന്‍ സഹായിക്കും. (how to handle partner's snoring problem) നിങ്ങളുടെ പങ്കാളിയുടെ കൂര്‍ക്കം വലി തടയാനായി ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഇതാ.

how to handle partner s snoring problem

കാരണം മനസ്സിലാക്കുക

അലര്‍ജി, പൊണ്ണത്തടി അല്ലെങ്കില്‍ സ്ലീപ് അപ്നിയ തുടങ്ങിയ വിവിധ കാരണങ്ങളാല്‍ കൂര്‍ക്കം വലി ഉണ്ടാകാം. കൂര്‍ക്കം വലിയുടെ ശരിയായ കാരണം മനസ്സിലാക്കുന്നത് ഫലപ്രദമായ പരിഹാരം കണ്ടെത്താന്‍ നിങ്ങളെ സഹായിക്കും. അലര്‍ജിയാണ് കാരണമെങ്കില്‍, കിടപ്പുമുറി നല്ല വൃത്തിയാക്കി വയ്ക്കുക. ഇത് അലര്‍ജികള്‍ കുറയ്ക്കാന്‍ സഹായിക്കും.

ആരോഗ്യകരമായ ഉറക്ക ശീലം വളര്‍ത്തുക

കൃത്യമായ ഉറക്ക ഷെഡ്യൂള്‍ നിലനിര്‍ത്താന്‍ നിങ്ങളുടെ പങ്കാളിയെ പ്രോത്സാഹിപ്പിക്കുക. ഉറക്കസമയത്തിന് മുമ്പ് രാത്രി മദ്യപാനവും വലിയ അളിവില്‍ ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കുക. ഈ ശീലങ്ങള്‍ കൂര്‍ക്കംവലി സാധ്യത കുറയ്ക്കാന്‍ സഹായിക്കും, ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതും കൂര്‍ക്കം വലി കുറയ്ക്കാന്‍ ഗുണം ചെയ്യും.

നാസല്‍ സ്‌പ്രേകള്‍ ഉപയോഗിക്കുക

നാസല്‍ സ്‌പ്രേകള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ മൂക്ക് തുറക്കാന്‍ സഹായിക്കും. ഇത് നാസാരന്ധ്രങ്ങള്‍ വികസിപ്പിച്ച് വായുപ്രവാഹം എളുപ്പമാക്കുകയും കൂര്‍ക്കം വലി കുറയ്ക്കുകയും ചെയ്യുന്നു. നേസല്‍ സ്‌പ്രേകള്‍ സാധാരണയായി സുരക്ഷിതവും ഉപയോഗിക്കാന്‍ എളുപ്പവുമാണ്. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇത് ഉപയോഗിക്കാവൂ.

സുഖപ്രദമായ മെത്തയും തലയിണയും

സുഖപ്രദമായ മെത്തയും തലയിണയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും കൂര്‍ക്കംവലി കുറയ്ക്കാനും സഹായിക്കും. നല്ല മെത്ത ഉപയോഗിച്ചാല്‍ അത് നിങ്ങളുടെ പങ്കാളിക്ക് നല്ല ഉറക്കം സമ്മാനിക്കും. തലയും കഴുത്തും ശരിയായി പിന്തുണയ്ക്കുന്ന തലയിണകള്‍ ശ്വാസനാളങ്ങള്‍ തുറക്കാനും കൂര്‍ക്കംവലി കുറയ്ക്കാനും സഹായിക്കും.

ജീവിതശൈലി

നിങ്ങളുടെ പങ്കാളിയെ നല്ല ജീവിതശൈലി വളര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുക. പുകവലി, മദ്യപാനം തുടങ്ങിയവയെല്ലാം കൂര്‍ക്കം വലിക്ക് കാരണമാകും. പുകവലി തൊണ്ടയെയും ശ്വാസനാളത്തെയും പ്രകോപിപ്പിക്കും, ഇത് കൂര്‍ക്കംവലി വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുന്നു.

ഹ്യുമിഡിഫയര്‍ ഉപയോഗിക്കുക

നിങ്ങളുടെ കിടപ്പ് മുറിയിലെ വരണ്ട വായു തൊണ്ടയിലും നാസികാദ്വാരത്തിലും പ്രകോപനമുണ്ടാക്കും. ഇത് കൂര്‍ക്കംവലിയിലേക്കും നയിക്കുന്നു. കിടപ്പുമുറിയില്‍ ഒരു ഹ്യുമിഡിഫയര്‍ ഉപയോഗിക്കുന്നത് ഇതിന് പരിഹാരം കാണാന്‍ സഹായിക്കും. ഹ്യുമിഡിഫയറുകള്‍ വായുവില്‍ ഈര്‍പ്പം ചേര്‍ക്കുന്നു, ഇത് നാസല്‍ ഭാഗങ്ങളില്‍ പ്രകോപനം കുറയ്ക്കാനും ശ്വസനം എളുപ്പമാക്കാനും കൂര്‍ക്കംവലി കുറയ്ക്കാനും സഹായിക്കും.

നല്ല ഉറക്ക ശുചിത്വം

സുഖകരമായ ഉറക്ക അന്തരീക്ഷം സൃഷ്ടിക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാന്‍ സഹായിക്കും. എല്ലാ ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യുക, ഉറങ്ങുന്നതിന് മുമ്പ് കഫീന്‍ ഉപയോഗം, മൊബൈല്‍ ഫോണുകള്‍ എന്നിവ ഒഴിവാക്കുക. തണുത്തതും ഇരുണ്ടതും ശാന്തവുമായ ഒരു സുഖകരമായ ഉറക്ക അന്തരീക്ഷം സൃഷ്ടിക്കുക.

ഡോക്ടറെ സമീപിക്കുക

ഈ പരിഹാരങ്ങള്‍ ഉപയോഗിച്ച ശേഷവും കൂര്‍ക്കംവലി കുറയുന്നില്ലെങ്കില്‍, നിങ്ങളുടെ പങ്കാളിയെ ഒരു ഡോക്ടറെ കാണിക്കുക. കൂര്‍ക്കംവലി പ്രശ്‌നം കുറയ്ക്കാന്‍ അവര്‍ ചില മരുന്നുകള്‍ നിര്‍ദ്ദേശിച്ചേക്കാം.

Story first published: Tuesday, May 7, 2024, 10:02 [IST]
X
Desktop Bottom Promotion