Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
പുറമേ സ്നേഹം നടിച്ചാലും ഉള്ളില്‍ വെറുപ്പ്, പങ്കാളിയോടുള്ള ആ വെറുപ്പ് എങ്ങനെ തിരിച്ചറിയാം
ദാമ്പത്യം ചില സമയങ്ങളില്‍ ഉത്തരമില്ലാത്ത കടങ്കഥയായി മാറും. അന്യോന്യം കാണാതിരിക്കാന്‍ കഴിയാത്ത, കണ്ടാല്‍ കണ്ണില്‍ പ്രണയം നിറയുന്ന രണ്ടുപേര്‍ ചില സമയങ്ങളില്‍ പരസ്പരം ശത്രുക്കളെ പോലെ പെരുമാറും. കണ്ണുകളില്‍ വിദ്വേഷം പുകയും. ചിലപ്പോള്‍ മടുപ്പും വിരസതയും നിറയും. മറ്റുചിലപ്പോള്‍ ഉദ്വേഗവും ആവേശവും കരകവിയും. തീര്‍ത്തും പ്രവചനാതീതമായ വഴികളിലൂടെ ഒഴുകുന്ന പുഴയെന്നെല്ലാം ദാമ്പത്യത്തെ വിശേഷിപ്പിക്കാം.

ഒരു ഘട്ടത്തില്‍ പങ്കാളികള്‍ക്ക് പരസ്പരം ഇഷ്ടമില്ലായ്മയോ സ്നേഹക്കുറവോ തോന്നുന്നത് തീര്‍ത്തും അപൂര്‍വ്വമല്ല. പുറത്ത് പറയുന്നില്ലെങ്കിലും പലര്‍ക്കും ചിലപ്പോഴെല്ലാം പങ്കാളിയോട് അനിഷ്ടമുണ്ടാകും, വെറുപ്പുണ്ടാകും. എന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടോ ദാമ്പത്യത്തില്‍ തുടരുകയും എന്നാല്‍ ഉള്ളിന്റെയുള്ളില്‍ പങ്കാളിയെ വെറുക്കുകയും ചെയ്യുന്ന ആളുകള്‍ നമുക്കിടയില്‍ തന്നെയുണ്ട്. പക്ഷേ ചിലയാളുകള്‍ക്ക് ഉള്ളിലെ ആ വെറുപ്പ് തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് വരില്ല. പങ്കാളിയോടുള്ള സ്നേഹം മറയുന്നതും അവരോട് വെറുപ്പ് തോന്നിത്തുടങ്ങുന്നതും കൃത്യമായ സൂചനകളിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ആ സൂചനകള്‍ എന്തെല്ലാമാണെന്ന് നോക്കാം.
കണ്ണില്‍ നോക്കാതിരിക്കുക
പങ്കാളിയെ ഇഷ്ടമില്ലെന്നുള്ളതിനുള്ള ഏറ്റവും വലിയ തെളിവ് അവരുടെ മുഖത്ത് അല്ലെങ്കില്‍ കണ്ണില്‍ നോക്കി സംസാരിക്കുന്നതിലുള്ള വിമുഖതയാണ്. അങ്ങനെ സംസാരിക്കാതിരിക്കാന്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഇത്തരക്കാര്‍ പരമാവധി ശ്രമിക്കും. പങ്കാളി ഇങ്ങോട്ട് സംസാരിക്കുമ്പോള്‍ ഒന്നുകില്‍ ഫോണില്‍ നോക്കിക്കൊണ്ടോ അല്ലെങ്കില്‍ താല്‍പ്പര്യമില്ലാത്ത മട്ടില്‍ മറ്റെന്തെങ്കിലും കാര്യങ്ങളില്‍ ശ്രദ്ധിക്കുന്ന മട്ടിലോ ആയിരിക്കും ഇവര്‍ സംസാരിക്കുക.
ഒന്നിച്ച് സമയം ചിലവിടാന്‍ മടി
ഒരു വ്യക്തിക്ക് പങ്കാളിയോട് അനിഷ്ടം തോന്നിത്തുടങ്ങിയാല്‍ അവരോടൊപ്പം സമയം ചിലവഴിക്കാന്‍ അവര്‍ക്ക് ഒരു താല്‍പ്പര്യവും ഉണ്ടാകില്ല. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനുള്ള കാരണങ്ങളും അവസരങ്ങളും അവര്‍ കണ്ടെത്തും.
വാക്കുകളിലും പ്രവൃത്തികളിലും അടുപ്പമില്ലായ്മ
പങ്കാളിയോട് നേരത്തെ ഉണ്ടായിരുന്ന ഇഷ്ടം നഷ്ടപ്പെട്ടുവെന്നതിന്റെ മറ്റൊരു തെളിവാണ് അടുപ്പം തോന്നിപ്പിക്കുന്ന ഒരു കാര്യത്തിനും മുന്‍കൈ എടുക്കാത്തത്. സംസാരത്തിലോ പ്രവര്‍ത്തികളിലോ ഇഷ്ടം തോന്നിപ്പിക്കാതിരിക്കുകയും അവരുടെ ഭാഗത്ത് നിന്നുള്ള ഇഷ്ടപ്രകടനങ്ങളെ അവഗണിക്കുകയും ചെയ്യുന്നത് അവരോട് ഉള്ളില്‍ വെറുപ്പ് തോന്നുന്നു എന്നതിന്റെ ലക്ഷണമാണ്.
അവരുടെ അസാന്നിധ്യം സന്തോഷം നല്‍കുക
പങ്കാളിയുടെ അസാന്നിധ്യം സന്തോഷമോ സുരക്ഷിതത്വമോ നല്കുന്നുണ്ടെങ്കില് ആ വ്യക്തിയെ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നതിന് തെളിവാണ്. അതുപോലെ പങ്കാളിയുടെ സാന്നിധ്യത്തില്‍ അസ്വസ്ഥതയും ശ്വാസംമുട്ടലും ദേഷ്യവും തോന്നുന്നുണ്ടെങ്കിലും അത് അവരോടുള്ള സ്നേഹക്കുറവിന്റെ സൂചനയാണ്. അവരോട് അകല്‍ച്ച ഉള്ളില്‍ വളര്‍ന്നുവെന്നാണ് അത് വ്യക്തമാക്കുന്നത്.
അവരുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ സ്വാധീനിക്കാതിരിക്കുക
സാധാരണ ദാമ്പത്യത്തില്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അവരുടെ പങ്കാളിയുടെ ജീവിതത്തെയും സ്വാധീനിക്കും. എന്നാല്‍ അങ്ങനെ ഇല്ലെന്നുണ്ടെങ്കില്‍ അത് പങ്കാളിയോട് ഇഷ്ടമില്ലെന്ന് സൂചിപ്പിക്കുന്നു. അവരുടെ സന്തോഷമോ, വിജയമോ, സങ്കടമോ, പരാജയമോ നമ്മളില്‍ ഒരു വികാരവും ഉണ്ടാക്കുന്നില്ലെങ്കില്‍ പങ്കാളിയോട് നിങ്ങള്‍ക്ക് അകല്‍ച്ചയുണ്ടെന്ന് ഉറപ്പാക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
