Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
എത്ര വലിയ ദേഷ്യക്കാരും ശാന്തരാകും; വഴക്കുണ്ടാകുമ്പോള്‍ പങ്കാളിയെ ശാന്തമാക്കാനുള്ള വിദ്യ
ദാമ്പത്യത്തില്‍ പ്രശ്നങ്ങളും വഴക്കുകളും സ്വാഭാവികമാണ്. അതേസമയം അവ കൈകാര്യം ചെയ്യാനുള്ള കഴിവാണ് പങ്കാളിയുടെ പക്വത നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകം. പരസ്പരം ബഹുമാനം നിലനിര്‍ത്തിക്കൊണ്ട്, മനസ്സിലാക്കിക്കൊണ്ടുവേണം വഴക്കിടുമ്പോള്‍ പോലും വാക്കുകളും പ്രവര്‍ത്തികളും പ്രയോഗിക്കാന്‍. പ്രശ്നങ്ങള്‍ വലിയ വഴക്കായി മാറാതെ സംയമനം പാലിക്കാനും ശാന്തത വീണ്ടെടുക്കാനും പങ്കാളിയെ കൂടി ശാന്തരാക്കാനും കഴിവുണ്ടാകുക ആരോഗ്യകരമായ ബന്ധത്തിന്റെ പ്രധാന മേന്മകളില് ഒന്നാണ്.

പങ്കാളിയുടെ സ്വഭാവങ്ങള്‍, അത് വാക്കായാലും പ്രവര്‍ത്തി ആയാലും മറുഭാഗത്തുള്ളയാളില് വൈകാരികമായ അസ്ഥിരാവസ്ഥ സൃഷ്ടിക്കുന്ന അവസ്ഥയാണ് കോ-റെഗുലേഷന് എന്നറിയപ്പെടുന്നത്. കോ-റെഗുലേഷന് ദാമ്പത്യത്തിന് നല്ലതല്ല. യഥാര്‍ത്ഥത്തില്‍ വഴക്കുണ്ടാകുമ്പോള്‍ പങ്കാളികള്‍ക്കിടയില്‍ കോ-ഡിസ്റെഗുലേഷനാണ് വേണ്ടത്. അതായത്, വൈകാരികമായ അസ്ഥിരാവസ്ഥയില്‍ നിന്നും നമ്മളെ പിന്തിരിപ്പിക്കുന്ന തരത്തിലുള്ള പങ്കാളിയുടെ വാക്കുകളും പ്രവര്‍ത്തികളും.
അത്തരത്തില്‍ വഴക്കുണ്ടാകുമ്പോള്‍ പങ്കാളിയെ ആശ്വസിപ്പിക്കാനും അവരെ ശാന്തരാക്കാനും ഒരു വ്യക്തിക്ക് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് നോക്കാം.
നല്ല വാക്കുകള്‍
ക്ഷോഭത്തെ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യം മോശം സാഹചര്യങ്ങളില്‍ പങ്കാളിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നല്ല വാക്കുകള്‍, ആശ്വാസം നല്കുന്ന വാക്കുകള്‍ ഒരു വ്യക്തിയുടെ മനസ്സ് ശാന്തമാക്കും. അവര്‍ക്ക് ആശ്വാസവും സുരക്ഷിതത്വവും തോന്നും. അവരെ മനസ്സിലാക്കുന്നതായും ഒന്നിച്ച് പ്രശ്നം പരിഹരിക്കാമെന്നുമുള്ള സമാശ്വാസം അവരുടെ ക്ഷോഭത്തെ പിടിച്ചുനിര്‍ത്തും.
ശാരീരികമായ ആശ്വസം
ശാരീരികമായ അടുപ്പത്തിലൂടെയും ക്ഷോഭത്തിലുള്ള ഒരാള്‍ക്ക് നമുക്ക് പിന്തുണ നല്കാന് സാധിക്കും. അവരുടെ കൈ പിടിക്കുകയോ തോളില്‍ തട്ടുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യുക. പങ്കാളിടെ പിന്തുണ ശാരീരികമായി അനുഭവപ്പെടുന്നത് അവരുടെ മനസ്സിനെ തണുപ്പിക്കുകയും അവര്‍ക്ക് ആശ്വാസം തോന്നുകയും ചെയ്യും.
ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കുക
വഴക്കിട്ടിരിക്കുന്ന പങ്കാളിക്ക് അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിലൂടെ പ്രതിസന്ധി സാഹചര്യത്തെ മറികടക്കാം. ഉദാഹരണത്തിന് അവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കികൊടുക്കുകയോ, പുറത്ത് പോകുകയോ, ഇഷ്ടമുള്ള സാധനം വാങ്ങിച്ചുകൊടുക്കുകയോ ഒക്കെ ചെയ്യുന്നത് ദേഷ്യം മറക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കും.
അവര്ക്കൊപ്പമുണ്ടാകുക, അവരെ കേള്‍ക്കുക
വഴക്കിടുമ്പോള്‍ പങ്കാളിയെ ഒറ്റപ്പെടുത്താതിരിക്കുക. ഇത് അവരിലെ ക്ഷോഭത്തെ ആളിക്കത്തിക്കുകയേ ഉള്ളൂ. പകരം അവരോടൊപ്പം ഇരിക്കുക. അവര്‍ക്ക് പറയാനുള്ളത് ശ്രദ്ധയോടെ കേള്‍ക്കുക. അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുക. അവരെ എത്രത്തോളം സ്നേഹിക്കുന്നുവെന്നും വിലമതിക്കുന്നുവെന്നും മനസ്സിലാക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
