Latest Updates
-
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ!
റിലേഷന്‍ഷിപ്പില്‍ തൃപ്തിയില്ലെ? പങ്കാളിയെ വേദനിപ്പിക്കാതെ ബന്ധം അവസാനിപ്പിക്കാന്‍ 4 ടിപ്സ്
ഒരു പ്രണയ ബന്ധം ദീര്‍ഘകാലം മുന്നോട്ട് കൊണ്ടുപോവുക എന്നത് കുറച്ച് കഷ്ടപ്പാടാണ്. വളരെ വിരളമായി മാത്രമാണ് പലര്‍ക്കും നല്ലൊരു ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നത്. ബന്ധം ദീര്‍ഘകാലം നിലനില്‍ക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചില ഘടകങ്ങളുണ്ട്. പ്രത്യേകിച്ച്, പങ്കാളികള്‍ തമ്മിലുള്ള മനപ്പൊരുത്തം ഒരു പ്രധാന ഘടകമാണ്.

പങ്കാളികള്‍ തമ്മില്‍ പലവിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും പതിവാകുമ്പോള്‍ ആ ബന്ധത്തിനോടുള്ള താല്പര്യവും കുറയാം. ഒരു ബന്ധം നിലനിര്‍ത്താന്‍ താല്പര്യം ഇല്ലെങ്കില്‍, അതില്‍ കടിച്ച് തൂങ്ങി നില്‍ക്കുന്നത് മാനസിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കാം. ഈ പ്രശ്നങ്ങളൊന്നും ഇല്ലാതെ ഒരു ബന്ധം ഇല്ലാതാക്കാന്‍ സഹായിക്കുന്ന 5 മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
സംസാരിക്കുക
ഒരു ബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ഏറ്റവും ആദ്യം ചെയ്യേണ്ട ഒരു കാര്യം പങ്കാളിയോട് മനസ്സ് തുറന്ന് സംസാരിക്കുക എന്നതാണ്. ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ താല്പര്യം ഇല്ലാത്തതിന്റെ കാരണം പങ്കാളിയോട് മനസ്സ് തുറന്ന് സംസാരിക്കുക. തുടക്കത്തില്‍ പങ്കാളിയെ ഇത് മാനസികമായി തളര്‍ത്താം. എന്നിരുന്നാലും, അവര്‍ക്കുവേണ്ട മാനസിക പിന്തുണ നല്‍കുക. അവരെ സാവധാനത്തില്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കാവുന്നതാണ്. വേണമെങ്കില്‍ ഇരുവര്‍ക്കും ഒരു സൈക്കോളജിസ്റ്റിന്റെ സഹായവും തേടാവുന്നതാണ്. ഇരുവരും ഒപ്പം, നല്ല സ്നേഹത്തോടെ പുതിയൊരു ജീവിതത്തിലേയ്ക്ക് കാലെടുത്ത് വെയ്ക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുക.
വീട്ടുകാരുടെ സഹായം
ഒട്ടും പറ്റാത്ത സാഹചര്യത്തില്‍ വീട്ടുകാരോട് തുറന്ന് സംസാരിക്കുക. സ്വന്തം വീട്ടുകാരോട് മാത്രമല്ല, പങ്കാളിയുടെ വീട്ടുകാരോടും സംസാരിക്കുക. കാര്യങ്ങള്‍ ഇരുകൂട്ടരെയും പറഞ്ഞ് മനസ്സിലാക്കുക. അതിനുശേഷം ഈ ബന്ധത്തില്‍ നിന്നും പുറത്ത് കടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അവരോടും ചോദിക്കാവുന്നതാണ്. ഇത്തരത്തില്‍ മാതാപിതാക്കളെ ഈ പ്രശ്നത്തിലേയ്ക്ക് വലിച്ചിഴയ്ക്കുമ്പോള്‍ മക്കളുടെ മാനസികാവസ്ഥ മനസ്സിലാക്കി, അവര്‍ക്ക് പിന്തുണ നല്കുന്ന രീതിയില്‍ നിലകൊള്ളാന്‍ മാതാപിതാക്കളെ പറഞ്ഞ് മനസ്സിലാക്കേണ്ടതും അനിവാര്യമാണ്.
അകലം പാലിക്കുക
താല്പര്യക്കുറവ് വന്നു തുടങ്ങിയാല്‍, ആദ്യം ഇക്കാര്യങ്ങള്‍ പങ്കാളിയോട് മനസ്സ് തുറക്കുക. പ്രശ്നങ്ങള്‍ ഒട്ടും പരിഹരിക്കപ്പെടുന്നില്ല എന്ന് തോന്നിയാല്‍ സാവധാനത്തില്‍ അകലം പാലിക്കാവുന്നതാണ്. ഇത്തരത്തില്‍ അകലം പാലിക്കുന്നത്, ആത്മബന്ധം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, കാര്യങ്ങള്‍ അതിനനുസരിച്ച് പങ്കാളിയെ ബോധിപ്പിക്കാനും ശ്രദ്ധിക്കുക. അതിനുശേഷം സ്വന്തം കാര്യങ്ങള്‍ക്ക് അമിതമായി പ്രാധാന്യം നല്‍കുന്നതും നല്ലതായിരിക്കും. ഓര്‍ക്കുക, ഒറ്റയടിക്ക് നിര്‍ത്തുന്നതിന് പകരം, പങ്കാളിയ്ക്ക് സാവകാശം നല്കി ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. ഇത് ആരോഗ്യകരമായ വേര്‍പിരിയലിലേയ്ക്ക് നയിക്കുന്നു.
നിയമം
ഒരുതരത്തിലും പങ്കാളി ഒന്നിനും സമ്മതിക്കുന്നില്ല, അല്ലെങ്കില്‍ ആത്മഹത്യാ ഭീക്ഷണി മുഴക്കുകയാണെങ്കില്‍ നിയമ സംവിധാനത്തെ ആശ്രയിക്കാവുന്നതാണ്. ഒരിക്കലും തുടക്കത്തില്‍ തന്നെ നിയമത്തെ ആശ്രയിക്കരുത്. പകരം, സാവധാനത്തില്‍ പങ്കാളി ഒരുതരത്തിലും സമ്മതിക്കാത്ത അവസ്ഥയില്‍, അല്ലെങ്കില്‍ നിങ്ങളെ ഉപദ്രവിക്കുന്ന അവസ്ഥയില്‍ മാത്രം നിയമത്തെ ആശ്രയിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications