Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
ലിവിങ് ടുഗെദറോ വിവാഹജീവിതമോ കൂടുതല്‍ സന്തോഷകരം ഏതാണ്?
നമ്മുടെ നാട്ടില്‍ ലിവിങ് ടുഗെദര്‍ ദമ്പതിമാരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇത്തരം ബന്ധങ്ങളില്‍ കുട്ടികള്‍ ഉണ്ടാകുന്നതും ഇപ്പോള്‍ സ്വാഭാവികമായ ഒരു കാര്യമായി മാറി കഴിഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ ഉണ്ടാകുന്ന കുട്ടികളുടെ ജീവിതം സന്തോഷകരമായിരിക്കുമോ? നിയമപരമായി വിവാഹിതരല്ലാത്ത, ഏത് നിമിഷവും രണ്ടു വഴിക്ക് പിരിയാന്‍ സാധ്യതയുള്ള മാതാപിതാക്കള്‍ക്ക് ഇടയില്‍ കുട്ടികള്‍ സുരക്ഷിതരായിരിക്കുമോ? മാതാപിതാക്കളുടെ മാരിട്ടല്‍ സ്റ്റാറ്റസ് ജനിക്കുന്ന കുട്ടികളില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നുണ്ടോ?

കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍
ഇത് സംബന്ധിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നത് വിവാഹം കഴിച്ച ശേഷം ഒരു സ്ഥാപിതമായ കുടുംബ വ്യവസ്ഥയിലേക്ക് എത്തപ്പെട്ട സ്ത്രീക്കും പുരുഷനുമുണ്ടാകുന്ന കുട്ടികള്‍ കൂടുതല്‍ സന്തോഷവന്മാരും ആത്മവിശ്വാസമുള്ളവരുമായിരിക്കുമെന്നാണ്. കുട്ടികള്‍ അവരുടെ ടീനേജ് പ്രായത്തില്‍ അച്ഛനമ്മമാരുടെ മരിറ്റല് സ്റ്റാറ്റസിനെക്കുറിച്ച് കൂടുതല്‍ ബോധവാന്മാര് ആകും. ഈ സമയത്ത് ലിവിങ് ടുഗെദര്‍ ദമ്പതിമാരുടെ മക്കള്‍ കടുത്ത സമ്മദ്ദം അനുഭവിക്കാറുണ്ട്.
ഈ അവസ്ഥ അമിതമായ ഉത്കണ്ഠ, ആത്മവിശ്വാസക്കുറവ്, ടെന്‍ഷന്‍ എന്നിവയിലേക്ക് കുട്ടികളെ നയിക്കുന്നു. ഇത്തരം കുട്ടികളില്‍ ആത്മവിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും അളവ് കുറഞ്ഞിരിക്കും. ഇത് അവരുടെ വ്യക്തിത്വ വികസനത്തെയും ഭാവി ജീവിതത്തെയും ബാധിക്കും. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്കും ഇത്തരം അവസ്ഥ ഉണ്ടാകുമെന്നാണ് മാനസികരോഗ വിദഗ്ധര്‍ പറയുന്നത്.
വിവാഹത്തിലൂടെ തങ്ങള്‍ പരസ്പരം കമ്മിറ്റഡാണെന്നുള്ള സ്ത്രീയുടെയും പുരുഷന്റെയും പ്രഖ്യാപനം വലിയ ആത്മവിശ്വാസവും ഊര്‍ജ്ജവുമാണ് അവരുടെ കുട്ടികളില്‍ നിറയ്ക്കുന്നത്. ഇത്തരം മാതാപിതാക്കള്‍ക്ക് സമൂഹത്തില്‍ വലിയ സ്വീകാര്യതയുണ്ടെന്ന തിരിച്ചറിവ് കുട്ടികള്‍ക്കുണ്ടാകുന്നു. മാതാപിതാക്കളുടെ സാമൂഹ്യ സ്വീകാര്യത വലിയ തോതില്‍ ഓരോ കുട്ടിയുടെയും സ്വഭാവരൂപീകരണത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യും.
സാമൂഹികമായ സുരക്ഷിതത്വം
സ്കൂള്‍, കളിസ്ഥലങ്ങള്‍ തുടങ്ങി ഒരു കുട്ടി ഇടപെടുന്ന സാമൂഹ്യ ചുറ്റുപാടുകളില്‍ അവന്റെ മാതൃത്വത്തിനും പിതൃത്വത്തിനും വലിയ പങ്കുവഹിക്കാനുണ്ടെന്നാണ് ഇതിലൂടെ മനശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. സമാനമായ രീതിയില്‍ വിവാഹ ബന്ധം വേര്പിരിയുന്നതും സന്തുഷ്ടകരമല്ലാത്ത വിവാഹ ബന്ധവുമെല്ലാം കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഉറച്ച മനസുള്ള കുട്ടികള്‍ക്ക് മാത്രമേ ഭാവിയില്‍ മികച്ച ജീവിതം നേടാന്‍ കഴിയൂ. നല്ല ഭാവിയെ മുന്‍നിര്‍ത്തി കുട്ടികള്‍ വിശ്വസിക്കുന്നത് ചിട്ടയാര്‍ന്ന ഒരു ജീവിതശൈലിയിലുമാണ്.
ലിവിങ് ടുഗെദര്‍ ബന്ധങ്ങള്‍ മോശമാണെന്നല്ല ഇത്തരം പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മറിച്ച് കുട്ടികളുടെ കാര്യം വരുമ്പോള്‍ അവരുടെ ജീവിതം, ഭാവി, ചിന്തകള്‍ എന്നിവ എത്രമാത്രം അരക്ഷിതമാണ് എന്ന ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ് ഈ പഠനങ്ങളിലൂടെ ലഭിക്കുന്നത്. കുട്ടികള്‍ വളരേണ്ടത് സാമൂഹിക അച്ചടക്കത്തോടെയും സാമൂഹിക നിയമങ്ങള്‍ക്ക് വിധേയപ്പെട്ടുമായിരിക്കണമെന്ന പഠനത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കുടുംബം എന്നത് കൂടുമ്പോള്‍ ഇമ്പമുള്ളതാകണം , മറ്റുള്ളവര്‍ക്ക് ചോദ്യങ്ങള്‍ കൊണ്ട് ശ്വാസം മുട്ടിക്കാനുള്ള ഇടമാകരുത്. ഈ ചിന്തകളില്‍ ഉറച്ചു നിന്ന് നോക്കുമ്പോഴാണ് ലിവിങ് ടുഗെദര്‍ ബന്ധങ്ങള്‍ കാല്പനികതയുടെ ഇടത്താവളങ്ങള്‍ മാത്രമായി മാറുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications