Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ദാമ്പത്യവും പ്രണയവും നീണ്ട് നില്ക്കും: ഇതാണ് പങ്കാളിയുടെ സ്വഭാവമെങ്കില്‍
ദാമ്പത്യമായാലും പ്രണയമായാലും അടുപ്പം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ നീണ്ട് നില്ക്കുന്ന ബന്ധങ്ങളുടെയെല്ലാം അടിസ്ഥാനമായി ചില കാര്യങ്ങളുണ്ട്. അതില്‍ സ്വാതന്ത്ര്യമുള്‍പ്പടെയുള്ള ഘടകങ്ങളാണ് ഉള്ളതും. സന്തോഷകരമായ ഒരു ബന്ധത്തിന് എന്തെങ്കിലും തരത്തിലുള്ള രഹസ്യമുണ്ടോ എന്ന് ചിന്തിക്കാത്തവര്‍ ചുരുക്കമായിരിക്കും. പലപ്പോഴും ഇതിന് ഉത്തരം നല്‍കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
എന്നാല്‍ അതിന് കൃത്യമായ ഉത്തരമില്ല എന്നതാണ് സത്യം, പലപ്പോഴും രണ്ട് വ്യക്തികള്‍ തമ്മിലുള്ള മാനസികമായ അടുപ്പം തന്നെയാണ് വളരെ പ്രധാനപ്പെട്ടതും. മാനസികമായി അടുപ്പം വര്‍ദ്ധിപ്പിക്കുക എന്നതിന്റെ അടിസ്ഥാനമായി ചില കാര്യങ്ങളുണ്ട്. അല്ലാത്ത പക്ഷം അത് ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ എന്തൊക്കെയെന്നും നിങ്ങളുടെ ബന്ധത്തില്‍ മാനസികമായ അടുപ്പം ഉണ്ടോ ഇല്ലയോ എന്നുമെല്ലാം നമുക്ക് മനസ്സിലാക്കാന്‍ ഈ ലക്ഷണങ്ങളിലൂടെ സാധിക്കുന്നു.

തുറന്ന സംഭാഷണങ്ങള്‍
എപ്പോഴും തുറന്ന സംസാരങ്ങളാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അത് പ്രണയത്തിലായാലും ദാമ്പത്യത്തിലായാലും അപ്രകാരം തന്നെ വേണം എന്നതാണ് സത്യം. അല്ലാത്ത പക്ഷം അത് ദാമ്പത്യ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പ്രിയപ്പെട്ടവരോട് ഒരു രഹസ്യവും മറച്ച് വെക്കാതിരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ അത് പലരിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാം. എന്നാല്‍ ഒരു ബന്ധത്തില്‍ എന്തെങ്കിലും തരത്തിലുള്ള വിഷമങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കില്‍ അത് പ്രശ്നങ്ങളിലേക്ക് എത്തിക്കാം. അതിന് പരിഹാരം എന്ന നിലക്ക് നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കാം.
വിശ്വാസവും സുതാര്യതയും
ഏതൊരു ബന്ധത്തിന്റേയും അടിസ്ഥാനം എന്ന് പറയുന്നത് എന്തുകൊണ്ടും വിശ്വാസ്യതയും സുതാര്യതയും തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. പലപ്പോഴും ഒരു ബന്ധത്തില്‍ നിങ്ങള്‍ എത്രത്തോളം മറച്ച് വെക്കുന്നോ അത് നിങ്ങളുടെ ബന്ധം അപകടത്തിലാക്കുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. നിങ്ങളുമായി നല്ല സൗഹൃദത്തിലുള്ള ഒരു വ്യക്തിയാണെങ്കില്‍ ആ വ്യക്തിയോടുള്ള വിശ്വാസ്യതയില്‍ കോട്ടം തട്ടാതിരിക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം.

വ്യക്തിപരമായ സ്വാതന്ത്ര്യം
വ്യക്തിപരമായ സ്വാതന്ത്ര്യമാണ് മറ്റൊരു കാര്യം. ഇത് ഒരു ബന്ധത്തില്‍ ആരും ആര്‍ക്കും അനുവദിച്ച് കൊടുക്കേണ്ടതല്ല. എന്നാല്‍ ഈ സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥയില്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ ബന്ധത്തില്‍ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. ഓരോരുത്തര്‍ക്കും അവരവരുടെതായ വ്യക്തിപരമായ ഇഷ്ടങ്ങളുണ്ടാവാം. അതിനെ മാനിക്കുന്നതിന് പരസ്പരം ശ്രമിക്കുക. കൂടാതെ മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുചെല്ലാന്‍ ശ്രമിക്കുകയോ ചെയ്യരുത്. അത് മാത്രമല്ല എല്ലാ കാര്യങ്ങള്‍ക്കും മറുപടി പറയാന്‍ അവര്‍ ബാധ്യസ്ഥരാണ് എന്ന ചിന്തയും പൂര്‍ണമായും ഒഴിവാക്കണം.



Click it and Unblock the Notifications
