ദാമ്പത്യം മനോഹരമാക്കാൻ ദമ്പതികൾ വായിച്ചിരിക്കേണ്ട 5 പുസ്തകങ്ങൾ!

ദാമ്പത്യം മനോഹരമെങ്കിൽ ജീവിതവും മനോഹരമായിരിക്കും. ഏതൊരു ദാമ്പത്യത്തിന്റെയും അടിസ്ഥാനം സ്‌നേഹമാണ്. ദമ്പതികൾക്കിടയിൽ പ്രണയം നിലനിന്നില്ലെങ്കിൽ ദാമ്പത്യത്തിന്റെ ആയുസ്സും വളരെ കുറവായിരിക്കും. ഒരു ബന്ധം ദീർഘാകാലം നിലനിർത്താൻ വേണ്ട അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് പറയുന്ന നിരവധി പുസ്തകങ്ങൾ ഇന്ന് ലഭ്യമാണ്. പ്രണയവും, ഐക്യവും നിലനിർത്തി ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന 5 പുസ്തകങ്ങൾ ഇതാ!

relationships
Photo Credit: AI

The 5 Love Languages: The Secret to Love that Lasts

Gary Chapman എഴുതിയ മനോഹരമായ ഒരു പുസ്തകമാണ് The 5 Love Languages: The Secret to Love that Lasts. ഒരു മനുഷ്യന് ഏതെല്ലാം വിധത്തിൽ പ്രണയം പ്രകടിപ്പിക്കാൻ സാധിക്കുമെന്നും, പ്രണയത്തിന്റെ ഭാഷ ഏതെല്ലാം വിധത്തിൽ വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്നും ഈ പുസ്തകത്തിൽ മനോഹരമായി വിവരിച്ചിരിക്കുന്നു. ഒരു ദാമ്പത്യം നിലനിർത്താൻ പ്രണയം അനിവാര്യമാണ്. ഈ പ്രണയം പങ്കാളിയോട് എപ്രകാരം പങ്കുവെയ്ക്കണമെന്നും, ഏതെല്ലാം തരത്തിൽ നിങ്ങളിലേയ്ക്ക് പ്രണയം എത്തുമെന്നും ഈ പുസ്തകത്തിൽ വിവരിക്കുന്നു.

Hold Me Tight: Seven Conversations for a Lifetime of Love

Dr. Sue Johnson എഴുതിയ മനോഹരമായ പുസ്തകമാണ് Hold Me Tight: Seven Conversations for a Lifetime of Love. ബ്രിട്ടീഷ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ Dr. Sue Johnson എഴുതിയ ഈ പുസ്തകം ദമ്പതികൾ ഓരോരുത്തരും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്നാണ്. ഒരു ദാമ്പത്യം, അതിന്റെ മാധുര്യം ഒട്ടും ചോരാത്ത വിധത്തിൽ എങ്ങനെ നിലനിർത്തണമെന്നും, പങ്കാളികൾ പരസ്പരം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായി വിവരിക്കുന്ന ഒരു പുസ്തകം കൂടിയാണ് ഇത്. ഒരു ദാമ്പത്യത്തിന്റെ, അല്ലെങ്കിൽ പ്രണയ ബന്ധത്തിന്റെ നട്ടെല്ലായി നിലനിൽക്കുന്ന വസ്തുതകളും, ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ പരസ്പരം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ഈ പുസ്തകത്തിൽ പറയുന്നുണ്ട്.

Attached: The New Science of Adult Attachment and How It Can Help You Find-and Keep-Love

Amir Levine നും, Rachel S. F എന്നിവർ ചേർന്ന് എഴുതിയ പുസ്തകമാണ് Attached: The New Science of Adult Attachment and How It Can Help You Find-and Keep-Love. പ്രായപൂർത്തിയായ ഒരു വ്യക്തിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും, അവരിൽ മറ്റുള്ളവരോടു തോന്നുന്ന അടുപ്പത്തെക്കുറിച്ചും ഈ പുസ്തകത്തിൽ മനോഹരമായി വിവരിക്കുന്നു. പ്രായപൂർത്തിയാകുന്നതോടെ, ഒരു വ്യക്തി ഏതെല്ലാം രീതിയിൽ പ്രണയം പ്രകടിപ്പിക്കാം എന്നും, ഇത് ഒരു ബന്ധത്തെ ഏതെല്ലാം വിധത്തിൽ ബാധിക്കുന്നു എന്നും ഈ പുസ്തകത്തിൽ തുറന്ന് സംസാരിക്കുന്നു. ഒരു ബന്ധം ശരിയായ വിധത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

The Seven Principles for Making Marriage Work

John Gottman എഴുതിയ പുസ്തകമാണ് The Seven principles for Making marriage Work. ഒരു ദാമ്പത്യം നിലനിർത്താൻ പൊതുവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വളരെ കൃത്യമായ രീതിയിൽ എഴുതിയിരിക്കുന്ന പുസ്തകമാണ് ഇത്. വിവാഹ ജീവിതം സന്തോഷവും സംതൃപ്തിയും നിറഞ്ഞതാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, ദമ്പതികൾക്ക് ചെയ്യാൻ കുറച്ച് പ്രാക്ടിക്കൽ വർക്കുകളും, ക്വിസ്സും നിറഞ്ഞ പുസ്തകം കൂടിയാണ് The Seven principles for Making Marriage Work.

Wired for Love

Stan Tatkin എഴുതിയ പുസ്തകമാണ് Wired for Love. ഒരു സന്ദർഭത്തിൽ നിങ്ങളുടെ പങ്കാളി ഏതെല്ലാം തരത്തിൽ ചിന്തിക്കാം എന്നും, ഒരു ദാമ്പത്യത്തിൽ പ്രണയം നിലനിൽക്കുന്ന രീതിയെക്കുറിച്ചും, വിശ്വാസം, വൈകാരിക സമീപനം എന്നിവയുടെയെല്ലാം പ്രാധാന്യത്തെക്കുറിച്ചും വിവരിക്കുന്ന ഈ ഗ്രന്ഥവും ദമ്പതികൾ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Wednesday, January 1, 2025, 13:06 [IST]
X
Desktop Bottom Promotion