Latest Updates
-
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം
പ്രണയത്തിന്റെ രസതന്ത്രം: പ്രണയിക്കുന്നവരുടെ ലോകം ഒരാളിലേക്ക് ചുരുങ്ങുന്നത് എന്തുകൊണ്ട്
പ്രണയം അന്ധമാണ്. ഒരുപാട് കേട്ട് പഴകിയ വാചകമാണത്. പക്ഷേ അത് വളരെ സത്യവുമാണ്. എത്രപറഞ്ഞാലും തീരാത്തതാണ് പ്രണയ മാഹാത്മ്യമെങ്കിലും പ്രണയം ഉണ്ടാകുന്നത് എവിടെയാണെന്നോ, എപ്പോഴാണെന്നോ അതിനുള്ള കാരണമെന്താണെന്നോ പ്രണയിക്കുന്നവര്‍ ചിന്തിക്കാറില്ല. രണ്ട് വ്യക്തികള്‍ക്കിടയില്‍ പ്രണയം സംഭവിക്കുമ്പോള്‍ അവര്‍ പരസ്പരം ആകര്‍ഷണവലയത്തില്‍ വീഴുന്നത് പേരോ വീടോ നാടോ പ്രായമോ മതമോ അറിഞ്ഞിട്ടാകണമെന്നില്ല. ഒറ്റനോട്ടത്തില്‍ പ്രണയം സംഭവിക്കാറുണ്ട്. പ്രണയം തോന്നിക്കഴിഞ്ഞാല്‍ അതിന്റെ ലഹരിയിലോ ആവേശത്തിലോ ആളുകള്‍ മുന്‍പിന്‍ നോക്കാതെ ഓരോന്ന് ചെയ്തുകൂട്ടാറുണ്ട്. പ്രണയം കൊണ്ട് കണ്ണ് കാണാത്ത അവസ്ഥയെന്നും പ്രണയാന്ധതയെന്നും ഒക്കെ പറയുന്നത് അതാണ്.

എന്തുകൊണ്ടാണ് പ്രണയം അന്ധമാകുന്നത് എന്ന ചോദ്യത്തിന് ഉത്തരം നമ്മളില്‍ പലര്‍ക്കും അറിയണമെന്നില്ല. പക്ഷേ കഴിഞ്ഞിടെ ഇതെക്കുറിച്ച് ഒരു പഠനം നടന്നു. ഈ വിഷയത്തില്‍ ലോകത്തിലെ തന്നെ ആദ്യപഠനം എന്ന് പറയാം. പഠനത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഗവേഷകര്‍ തലച്ചോറിന്റെ പെരുമാറ്റവും സ്വഭാവരീതികളും ആയി ബന്ധപ്പെട്ട സംവിധാനവും പ്രണയവും തമ്മിലുള്ള ബന്ധം പഠനവിധേയമാക്കി. അതില്‍ നിന്നുമാണ് എന്തുകണ്ട് പ്രണയം അന്ധമായി എന്നതിനുള്ള ഉത്തരം അവര്‍ കണ്ടെത്തിയത്.
എന്റെ ഹൃദയമേ എന്നല്ല, എന്റെ തലച്ചോറേ എന്നാണ്
പ്രണയത്തെ എപ്പോഴും ഹൃദയവുമായാണ് നമ്മള്‍ ബന്ധപ്പെടുത്താറ്. പ്രണയം സംഭവിക്കുന്നതും അതുമായി ബന്ധപ്പെട്ട വികാരങ്ങള്‍ അനുഭവവേദ്യമാകുന്നതും ഹൃദയത്തിലാണെന്നത് നമ്മുടെ തോന്നലാണ്. യഥാര്‍ത്ഥത്തില്‍ പ്രണയം മൂലമുള്ള മാറ്റങ്ങള്‍ നടക്കുന്നത് തലച്ചോറിലാണ്. പ്രണയം ഉണ്ടാകുമ്പോള്‍ തലച്ചോറിലേക്ക് പ്രണയ ഹോര്‍മോണ്‍ എന്ന് വിളിക്കപ്പെടുന്ന ഓക്‌സിടോസിന്‍ പ്രവഹിക്കുന്നു. പ്രണയത്തെ തുടര്‍ന്നുള്ള സുഖവും സന്തോഷവുമെല്ലാമടങ്ങിയ വികാരം ഉണ്ടാകുന്നത് അങ്ങനെയാണ്.
പഠനം
ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി, കാന്‍ബെഖ യൂണിവേഴ്‌സിറ്റി, സൗത്ത് ഓസ്‌ട്രേലിയ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പ്രണയം എന്തുകൊണ്ടാണ് അന്ധമാകുന്നത് എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയത്. പ്രണയം ഉണ്ടാകുമ്പോള്‍ ഒരു വ്യക്തിയുടെ ലോകം പ്രണയിക്കുന്ന ആളിലേക്ക് ചുരുങ്ങുന്നത് എന്തുകൊണ്ടാണെന്നും അങ്ങനെയൊരു മാറ്റം ഉണ്ടാകുന്ന രീതിയില്‍ തലച്ചോറില്‍ എന്താണ് സംഭവിക്കുന്നതെന്നും പഠനസംഘം പരിശോധിച്ചു.
ബിഹേവിയറല്‍ സയന്‍സസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തിന്റെ ഭാഗമായി പ്രണയം ഉള്ള 1556 യുവാക്കളില്‍ പഠനസംഘം സര്‍വ്വേ നടത്തി. പ്രണയിക്കുന്ന ആളുമായുള്ള വൈകാരിക അടുപ്പവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ശാരീരിക, മാനസിക പ്രതികരണങ്ങള്‍, സ്വഭാവങ്ങള്‍, പ്രണയിക്കുന്നവര്‍ക്ക് നല്‍കുന്ന പ്രാധാന്യം എന്നിവയാണ് ഇവരില്‍ നിന്നും പഠനസംഘം ചോദിച്ചറിഞ്ഞത്. പ്രണയിക്കുന്ന സമയത്ത് നമ്മുടെ തലച്ചോറ് വ്ര്യത്യസ്തതരത്തിലാണ് പതികരിക്കുന്നതെന്ന് പഠനസംഘം മനസ്സിലാക്കി. എപ്പോള്‍ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി പ്രണയിക്കുന്നവരെ മാറ്റുന്ന മാജിക് തലച്ചോറ് കാണിക്കുന്നു.
പ്രണയം അന്ധമാകുന്നത് എങ്ങനെ
പ്രണയത്തെ തുടര്‍ന്ന് സ്വഭാവത്തിലും വികാരങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് പഠനം കണ്ടെത്തി. പ്രണയിക്കുന്ന ആളുമായി ഇടപഴകുമ്പോള്‍ നാഡീവ്യവസ്ഥയില്‍ ഉടനീളം ഓക്‌സിടോസിന്റെ പ്രഭാവം കാണാന്‍ കഴിയുമെന്നും പഠനത്തില്‍ പറയുന്നു. പക്ഷേ പ്രണയിക്കുന്ന ആള്‍ക്ക് ജീവിതത്തിലെ എല്ലാമായി മാറുന്നതിന് കാരണം ഓക്‌സിടോസിനും ഡോപ്പമൈനും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്. പ്രണയിക്കുമ്പോള്‍ തലച്ചോറിലെ പോസിറ്റീവ് വികാരങ്ങളുമായി ബന്ധപ്പെട്ട മേഖലങ്ങള്‍ ഉണരുന്നു.
എന്തായാലും പ്രണയാന്ധത ബാധിച്ചാല്‍ പ്രണയത്തിന് വേണ്ടി എന്തും ചെയ്യാന്‍ ആളുകള്‍ തയ്യാറാകുന്നത് തലച്ചോറില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് എന്ന കണ്ടെത്തലാണ് പഠനം പങ്കുവെക്കുന്നത്. ഇതെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്താനാണ് പഠനത്തില്‍ പങ്കെടുത്തവരുടെ തീരുമാനം. പ്രണയത്തോടുള്ള സമീപനത്തില്‍ സ്ത്രീയിലും പുരുഷനിലുമുള്ള വ്യത്യാസം, നാല് വ്യത്യസ്ത തരത്തിലുള്ള പ്രണയം തിരിച്ചറിയുന്നതിന് ലോകം മുഴുവനായുള്ള സര്‍വ്വേ എന്നീ കാര്യങ്ങളാണ് ഗവേഷണത്തിന്റെ അടുത്ത ഘട്ടത്തില്‍ പദ്ധതിയിടുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











