Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ദാമ്പത്യത്തില്‍ ബെഡ്റൂമില്‍ പോലും സ്ത്രീ രഹസ്യമാക്കി വെക്കുന്ന 5 കാര്യങ്ങള്‍
പലപ്പോഴും സ്ത്രീകളുടെ മനസ്സിനെ മനസ്സിലാക്കുക എന്നത് അല്പം കൂടുതല്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. എത്രയൊക്കെ ബുദ്ധിമാനാണ് എന്ന് അവകാശപ്പെട്ടാലും സ്ത്രീകളുടെ മനസ്സില്‍ എന്താണ് എന്തൊക്കെയാണ് എന്നത് തിരിച്ചറിയുക എന്നത് അല്പം പ്രയാസമുള്ള കാര്യം തന്നെയാണ്. പലരും ഈ ഉദ്യമത്തില്‍ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും മിക്ക സ്ത്രീകളും ദാമ്പത്യത്തിലും പ്രണയത്തിലും ഒളിച്ച് വെക്കുന്ന ചില രഹസ്യങ്ങളുണ്ട്. അത് ബെഡ്റൂമില്‍ പോലും തുറന്ന് പറയാനോ പ്രകടിപ്പിക്കാനോ ഇവര്‍ തയ്യാറാവുകയില്ല.
എത്രയൊക്കെ അടുപ്പമാണ് എന്ന് പറഞ്ഞാലും ഒരു സ്ത്രീ മനസ്സാ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവ പ്രധാനമായും അഞ്ച് കാര്യങ്ങളാണ്. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും ആ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ തക്കതായിരിക്കും. എന്തൊക്കെ കാര്യങ്ങളാണ് എപ്പോഴും സ്ത്രീകള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

സ്വന്തം മോശം സ്വഭാവങ്ങള്‍
ഒരു കാരണവശാലും സ്ത്രീകള്‍ അവരുടെ മോശം സ്വഭാവങ്ങള്‍ പുറത്ത് പറയാന്‍ താല്പ്പര്യപ്പെടുകയില്ല. അതിന്റെ ഫലമായി പലപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരും എന്ന് വിചാരിച്ചാണ് ഇത്തരം കാര്യങ്ങള്‍ തുറന്ന് പറയാന്‍ മടിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ മോശം സ്വഭാവത്തെക്കുറിച്ച് തുറന്ന് പറയുന്നതിന് ഇവര്‍ ഒരിക്കലും തയ്യാറാവുകയില്ല. ഇത് എപ്പോഴും കാമുകനില്‍ നിന്നും പങ്കാളിയില്‍ നിന്നും മറച്ച് വെക്കുന്നതിന് ആഗ്രഹിക്കുന്നു. ഒരു പക്ഷേ കാമുകന് ഇത് മനസ്സിലാക്കിയാല്‍ ബന്ധം തകര്‍ന്ന് പോവും എന്ന് വിചാരിച്ചാണ് ഇത് പലരും പറയാതിരിക്കുന്നത്.
കഴിഞ്ഞ കാല ബന്ധങ്ങള്‍
കഴിഞ്ഞ കാല ബന്ധങ്ങളെ കുറിച്ച് പുറത്ത് പറയുന്നതിനും പലപ്പോഴും പലരും ഭയപ്പെടുന്നു. അവരുടെ ബന്ധം വളരെ അടുത്തതാണെങ്കില്‍ ഒരു കാരണവശാലും ഇവര്‍ അതിനെക്കുറിച്ച് തുറന്ന് പറയില്ല. കാമുകന് മുന്ബന്ധത്തെക്കുറിച്ച് അറിയരുത് എന്ന് ആഗ്രഹിക്കുന്നത് കൊണ്ട് തന്നെ പലപ്പോഴും ബന്ധം നിലനിര്‍ത്താന്‍ സാധിക്കാതെ വരുന്നു. അത് സ്ത്രീകളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു. അനാവശ്യമായി ഇത്തരം കാര്യങ്ങള്‍ ചോദിച്ച് അവരെ ബുദ്ധിമുട്ടിക്കാതിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
കുടുംബത്തിന്റെ മോശം വശം
പലപ്പോഴും സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന ഒരു കാര്യമാണ് ഇത്. ഏത് സാഹചര്യത്തിലാണെങ്കില്‍ പോലും പുരുഷന്മാരോട് കാമുകി തന്റെ കുടുംബത്തിന്റെ മോശം വശത്തെക്കുറിച്ച് സംസാരിക്കുകയില്ല. അത് എപ്പോഴും വളരെയധികം രഹസ്യമാക്കി സൂക്ഷിക്കുന്നതിന് ഇവര്‍ ശ്രദ്ധിക്കുന്നു. അത് മാത്രമല്ല ഇത്തരത്തില്‍ സംസാരിക്കുന്നത് വഴി കുടുംബത്തിന്റെ അഭിമാനം നഷ്ടപ്പെടുമെന്നും ഇവര്‍ ചിന്തിക്കുന്നു. അതുകൊണ്ട് തന്നെ പലരും കുടുംബ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഭയപ്പെടുന്നു.
നിങ്ങളുടെ സമ്പാദ്യത്തെക്കുറിച്ച്
സ്ത്രീകള്‍ എപ്പോഴും സമ്പാദ്യത്തെക്കുറിച്ച് അത്ര നല്ല രീതിയില്‍ സംസാരിക്കണം എന്നില്ല. കാരണം ഇവര്‍ ഇക്കാര്യം എപ്പോഴും രഹസ്യമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. സ്വകാര്യ സംഭാഷണത്തിന് ഇടക്ക് പോലും പലപ്പോവും ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. പുരുഷന്മാരോട് ശമ്പളത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ അവര്‍ ഉരുണ്ട് കളിക്കുന്നത് പോലെ സ്ത്രീകള്‍ പലപ്പോഴും സ്വകാര്യ സമ്പാദ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ തുറന്ന് പറയുകയില്ല.
പ്രശ്നങ്ങളെ ചോദ്യം ചെയ്യുന്നത്
സ്ത്രീകള്‍ ഏറ്റവും വെറുക്കുന്ന ഒരു കാര്യമാണ് അത്. തന്റെ പ്രശ്നങ്ങളെ മറ്റൊരു വ്യക്തി ചോദ്യം ചെയ്യുന്നത് അല്പം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. ജീവിതത്തില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അതിനെ മറ്റൊരാളോട് പറയുന്നതിനോ അല്ലെങ്കില്‍ അതിനെക്കുറിച്ച് മറ്റൊരാള്‍ സംസാരിക്കുന്നതോ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നില്ല. ഇത് മുന്‍കാല പ്രശ്നമാണെങ്കില്‍ പോലും മറ്റൊരാള്‍ അറിയരുതെന്നാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്.



Click it and Unblock the Notifications
