Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
വിവാഹത്തിന് മുന്‍പ് വരനോട് വധു തുറന്ന് പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ ഇവ
നല്ല ദാമ്പത്യം ബന്ധം ആഗ്രഹിക്കുന്നവരാണ് മിക്കവരും. അതിനാല്‍ പലരും തങ്ങളുടെ പൂര്‍വ്വ കാലത്തെക്കുറിച്ച് പറയുന്നത് വളരെ കുറവായിരിക്കും. പ്രത്യേകിച്ച്, സ്ത്രീകള്‍ വരനോട്തുറന്ന് സംസാരിക്കാന്‍ മടിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തെല്ലാം എന്നും, എന്തുകൊണ്ട് സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ പറയാന്‍ മടിക്കുന്നത് എന്നും നോക്കാം.

പ്രണയം
മുന്‍പ് പ്രണയം ഉണ്ടായിരുന്നവരാണെങ്കില്‍ പലപ്പോഴും വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷനോട് ഇതേ പറ്റി തുറന്ന് സംസാരിക്കുന്നത് കുറവായിരിക്കും. കാരണം, തുറന്ന് സംസാരിച്ചാല്‍ ദാമ്പത്യത്തില്‍ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന ചിന്ത പല സ്ത്രീകളെയും ഭയപ്പെടുത്തുന്നു. അതിനാല്‍ തന്നെ പണ്ടത്തെ പ്രണയ കഥകള്‍ പറയാതെ മറച്ചുവെയ്ക്കുന്ന സ്ത്രീകള്‍ ധാരാളമാണ്.
ഇഷ്ടക്കേടുകള്‍
പലപ്പോഴും വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷന് എന്തു പറഞ്ഞാലും എതിര്‍ത്ത് പറയാന്‍ പല പെണ്‍കുട്ടികളും മടിക്കുന്നു. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ? ഇത് വിവാഹശേഷം ഇഷ്ടക്കേടുകള്‍ വരുത്തുമോ എന്ന ഭയമാണ് പലപ്പോഴും പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പോലും തുറന്ന് സമ്മതിക്കാന്‍, അല്ലെങ്കില്‍ അവരോട് തുറന്ന് പറയാന്‍ മടിക്കുന്നത്. കൂടാതെ, സ്വന്തം ഇഷ്ടങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ ഒരിക്കല്‍ വരന് ഇതിനെ എതിര്‍ത്താല്‍, അല്ലെങ്കില്‍ അതിന് താല്പര്യമില്ലായ്മയോടെ സമീപിച്ചാല്‍ പിന്നീട് ഇക്കാര്യം പറയാനും പല പെണ്‍കുട്ടികളും മടക്കുന്നു.
വീട്ടിലെ പ്രശ്നങ്ങള്‍
തുടക്കത്തില്‍ സ്വന്തം വീട്ടിലെ പ്രശ്നങ്ങള്‍ തുറന്ന് പറയാനും, സമ്മതിക്കാനും പല പെണ്‍കുട്ടികള്‍ക്കും ഭയമായിരിക്കും. കാരണം, ഇവ പറഞ്ഞാല്‍ ചെക്കന് എന്ത് വിചാരിക്കും. സ്വന്തം വീട്ടുകാരുടെ വി പോകുമോ? സ്വയം വില പോകുമോ എന്നീ ഭയങ്ങള്‍ പെണ്‍കുട്ടിയെ വേട്ടയാടാം. ഇതും മനസ്സ് തുറന്ന് സംസാരിക്കാതിരിക്കുന്നതിന് കാരണമാകുന്നു.
ചെക്കനെ കുറിച്ചുള്ള അഭിപ്രായം
പലപ്പോഴും പല പെണ്‍കുട്ടികളും ചെക്കനെ കുറിച്ചുള്ള ശരിയായ അഭിപ്രായം തുറന്ന് സംസാരിക്കാറില്ല. അവര്‍ക്ക് ചെക്കനെ ആദ്യം കണ്ടപ്പോള്‍ എന്ത് തോന്നി, അല്ലെങ്കില്‍, ചെക്കനെ കുറിച്ചുള്ള പ്രതീക്ഷകള്‍ എന്തെല്ലാമായിരുന്നു എന്നീ കാര്യങ്ങള്‍ പലപ്പോഴും തുറന്ന് സംസാരിക്കാന്‍ മടിക്കുന്നു.
വേണ്ടത്
സത്യത്തില്‍ വിവാഹത്തിന് മുന്‍പ് പരസ്പരം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പരസ്പരം ഭയന്ന്, എല്ലാം ഒതുക്കി വെയ്ക്കുന്നതാണ് പലപ്പോഴും ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്ന്. അതിനാല്‍, സുതാര്യത കാത്ത് സൂക്ഷിക്കാന്‍ പരിശ്രമിക്കുക. ഇഷ്ടവും ഇഷ്ടക്കേടുകളും തുറന്ന് സംസാരിക്കുക. എന്നാല്‍ മാത്രമേ നല്ല ദാമ്പത്യം ലഭിക്കൂ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
