Latest Updates
-
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍
നവദമ്പതികള്‍ ആദ്യരാത്രിയില്‍ അറിയേണ്ട ദാമ്പത്യ രഹസ്യം: പിന്നീടുള്ള ജീവിതം കളറാവും
ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും ബുദ്ധിമുട്ടുകളും എല്ലാ ദമ്പതികളും അനുഭവിക്കുന്നതാണ്. ഓരോ ദാമ്പത്യവും മനോഹരമാക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമ്മള് തുടക്കത്തിലേ ശ്രദ്ധിക്കേണ്ടതാണ്. മനോഹരമായ ഒരു ബന്ധത്തിന് വേണ്ട നവദമ്പതികള്‍ ശീലിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലപ്പോഴും മനോഹരമായ ഒരു ബന്ധത്തിന് തുടക്കം കുറിക്കുമ്പോള്‍ ചില രഹസ്യങ്ങളും പല ദമ്പതികളും ഒളിച്ച് വെക്കുന്നു.
എന്നാല്‍ സന്തോഷകരമായ ദാമ്പത്യത്തിന് നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായ ഇത്തരം ചില ചെറിയ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. പലപ്പോഴും പല ദമ്പതികളും ഇത് പങ്ക് വെക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ദാമ്പത്യത്തില്‍ പലരും രഹസ്യമായി സൂക്ഷിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം.

പരസ്പര ബഹുമാനം
ഇത് ആദ്യ രാത്രി മുതല്‍ മാത്രമല്ല നിങ്ങള്‍ ഇഷ്ടപ്പെട്ട് വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ തന്നെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട കാര്യമാണ്. പലപ്പോഴും ദേഷ്യത്തില്‍ പലരും ഇത്തരം കാര്യങ്ങളെ നിസ്സാരമാക്കുന്നു. പരസ്പര ബഹുമാനം ഇവര്‍ക്കുണ്ടാവില്ല എന്നത് ഈ ദേഷ്യത്തിന്റെ അടിസ്ഥാനത്തില്‍ പോവുന്നു. കാരണം ദേഷ്യം വരുമ്പോള്‍ പലപ്പോഴും ബോധം നഷ്ടപ്പെടുകയും വായില്‍ തോന്നിയ കാര്യങ്ങള്‍ പറയുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി പലപ്പോഴും എന്താണ് പറഞ്ഞതെന്ന് പലരും ചിന്തിക്കില്ല. ഇത് സന്തോഷകരമായ ദാമ്പത്യത്തേയും പ്രശ്നത്തിലാക്കുന്നു. എന്നാല്‍ പരസ്പരം ബഹുമാനത്തോടെ ദേഷ്യം വരുമ്പോഴും പെരുമാറുക.
ചെറിയ സമ്മാനങ്ങള്‍ നല്‍കുക
പരസ്പരം ചെറിയ സമ്മാനങ്ങള്‍ നല്‍കുന്നത് പങ്കാളികള്‍ പരസ്പരം ഇഷ്ടപ്പെടുന്ന കാര്യമാണ്. എന്നാല്‍ പലരും ഇതിനെ നിസ്സാരമാക്കുന്നു. പക്ഷേ ദാമ്പത്യത്തില്‍ ഇത്തരത്തില്‍ ചെറിയ സമ്മാനങ്ങള്‍ നല്‍കുന്നത് പരസ്പരം നിങ്ങള്‍ക്ക് സന്തോഷം നല്കുന്നു. പങ്കാളി ദേഷ്യത്തിലാണെങ്കില് പോലും ഇത് ചെയ്ത് നോക്കൂ. അവരുടെ മാനസികാവസ്ഥയില്‍ തന്നെ മാറ്റം വരും. മാത്രമല്ല സമ്മാനം വിലയേറിയതായിരിക്കണം എന്നു പോലും ഇല്ല. എന്നാല്‍ പങ്കാളിയുടെ ഇഷ്ടത്തിന് അനുസരിച്ച സമ്മാനമെങ്കില്‍ അത് ദാമ്പത്യം ഉഷാറാക്കും.
പ്രണയ നിമിഷങ്ങള്‍ സൃഷ്ടിക്കുക
ആദ്യ രാത്രിയില്‍ മാത്രമല്ല ആദ്യമായി കണ്ടുമുട്ടുന്ന സമയം മുതല്‍ തന്നെ നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കും മാത്രമായി പ്രണയ നിമിഷങ്ങള്‍ സൃഷ്ടിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ജീവിതം വളരെയധികം സവിശേഷമാക്കുന്നു. സ്വന്തം ഇഷ്ടങ്ങളേക്കാള്‍ പരസ്പരമുള്ള ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും സ്വകാര്യ നിമിഷങ്ങള്‍ അനശ്വരമാക്കുകയും ചെയ്യുക. ഇത് വഴി നിങ്ങള്‍ക്ക് ദാമ്പത്യ ജീവിതം മുഴുവന്‍ സന്തോഷകരമാക്കാവുന്നതാണ്.
ആശയവിനിമയത്തിന് പ്രാധാന്യം
ആശയവിനിമയത്തിന് പ്രാധാന്യം നല്‍കുകയും പരസ്പരം കാര്യങ്ങള്‍ക്ക് ചെവി കൊടുക്കുകയും ചെയ്യുക. ചെറുതും വലുതുമായ നിരവധി പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാം. അതെല്ലാം പരസ്പരം സംസാരിച്ച് ഒത്തുതീര്‍പ്പാക്കുകയും കൂടാതെ ദേഷ്യമുള്ള കാര്യങ്ങളെങ്കില്‍ അവയെ ഒഴിവാക്കുകയും സംസാരിച്ച് പരിഹാരം കാണുകയും ചെയ്യുക. വിവാഹത്തിന്റെ ആദ്യ ദിവസം മുതല്‍ തന്നെ ആശയവിനിമയത്തിന് ഊന്നല്‍ നല്‍കുക. ഇഷ്ടങ്ങളും അനിഷ്ടങ്ങളും ചര്‍ച്ച ചെയ്യുന്നതിന് ശ്രദ്ധിക്കണം.
എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക
എപ്പോഴും എല്ലാ കാര്യങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കുക. ഒരിക്കലും പരസ്പരം ഒരു കാര്യവും രഹസ്യമാക്കി വെക്കരുത്. ഇത് ദമ്പതികള്‍ക്ക് കൂടുതല്‍ വെല്ലുവിളികളും അവരുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നതിലേക്കും എത്തുന്നു. വരുമാനത്തെക്കുറിച്ചും ചിലവിനെക്കുറിച്ചും സംസാരിക്കുന്നത് പോലെ തന്നെ എല്ലാ കാര്യത്തെക്കുറിച്ചും സംസാരിക്കുകയും നാളെ എന്ത് ഭക്ഷണമുണ്ടാക്കണം എന്നതിനെക്കുറിച്ച് പോലും സംസാരിക്കേണ്ടതാണ്. ഇതെല്ലാം ദാമ്പത്യ ജീവിതം സന്തുഷ്ടകരമാക്കുകയും നീണ്ട് നില്‍ക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications