Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നുണ പറയുന്ന ഭര്ത്താക്കന്മാരുടെ ഉള്ളിലെന്താണ്, അവര്‍ സത്യം മറച്ചുപിടിക്കുന്നത് എന്തുകൊണ്ട്
ചില ഭാര്യമാരുടെ സ്ഥിരം പരാതിയാണ് ഭര്‍ത്താവ് തന്നില്‍ നിന്നും പലതും ഒളിച്ചുവെക്കുന്നു എന്നത്. ഭര്‍ത്താവ് നുണ പറയുന്നതും പല ഭാര്യമാരുടെയും പ്രശ്നമാണ്. ദാമ്പത്യത്തില്‍ സത്യസന്ധത വളരെ പ്രധാനപ്പെട്ട ഗുണമാണ്. പങ്കാളികള്‍ അന്യോന്യം സത്യസന്ധതരായിരിക്കണം. എത്ര കയ്പ്പേറിയ സത്യവും തുറന്ന് പറയാനുള്ള ധൈര്യം അവര്‍ക്കുണ്ടാകണം.

എന്തിനാണ് ഭര്‍ത്താവ് തന്നോട് ഇങ്ങനെ കള്ളം പറയുന്നതെന്ന് പല ഭാര്യമാരും അത്ഭുതപ്പെടാറുണ്ട്. ആ ശീലത്തിന്റെ മൂലകാരണം നമ്മള് കണ്ടെത്തിയാലേ അത് നമുക്ക് മനസ്സിലാക്കാന്‍ കഴിയൂ. അതിന് സാധിച്ചാല്‍ പങ്കാളിയുടെ ഈ ദുശ്ശീലത്തെ എങ്ങനെ നേരിടണമെന്ന് നമുക്ക് അറിയാന്‍ കഴിയും. സാധാരണയായി ഭര്ത്താക്കന്മാര് ഭാര്യമാരോട് നുണ പറയുന്നതിന് പിന്നിലെ ചില പൊതുവായ കാരണങ്ങള്‍ പരിശോധിക്കാം.
ഭാര്യയെ വേദനിപ്പിക്കണ്ടെന്ന് കരുതി
സത്യം പറഞ്ഞാല്‍ ഭാര്യയ്ക്ക് ബുദ്ധിമുട്ടും വിഷമവും ഉണ്ടാകുമെന്ന് കരുതി നുണ പറയുന്ന ഭര്ത്താക്കന്മാര് ഏറെയാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ സത്യസന്ധരായിരിക്കുന്നതാണ് വിഷമിപ്പിക്കുന്നതിനേക്കാള്‍ പ്രധാനമെന്ന് ഭര്‍ത്താവിനെ ബോധ്യപ്പെടുത്തുകയാണ് ഒരു ഭാര്യ ചെയ്യേണ്ടത്. ഒരു ബന്ധത്തിന്റെ അടിസ്ഥാനം അതാണെന്നും, വിഷമിക്കുമെന്നോ വികാരങ്ങള്‍ വ്രണപ്പെടുമെന്നോ കരുതി ഒന്നും മറച്ചുവെക്കേണ്ടതില്ലെന്നും അവരെ ബോധ്യപ്പെടുത്തുക.
മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍
സത്യം അറിഞ്ഞാല്‍ ഭാര്യയ്ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാകാമെന്ന ചിന്തയിലും ചില ഭര്ത്താക്കന്മാര് സത്യം മറച്ചുവെക്കാറുണ്ട്. സത്യത്തെ ഭാര്യ മറ്റേതെങ്കിലും രീതിയില്‍ കാണുമോ എന്നും തെറ്റിദ്ധാരണ കൊണ്ട് അവര്‍ അനാവശ്യ സമ്മര്ദ്ദത്തിലാകുമോ എന്നും ചില ഭര്ത്താക്കന്മാര് സംശയിക്കുന്നു. അങ്ങനെയുള്ള സാഹചര്യത്തില്‍ സത്യം അറിയുന്നത് കൊണ്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തനിക്ക് കഴിയുമെന്നും നുണ പറയുന്നതല്ല അതിനുള്ള ബദലെന്നും ഭര്‍ത്താവിനെ ബോധ്യപ്പെടുത്തുക.
നുണ പറയുന്നതിന്റെ പരിണിതഫം അറിയുന്നില്ല
നുണ പറയുന്നത് ദാമ്പത്യത്തെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കാതെയാണ് ചില ഭര്ത്തക്കന്മാര് ഭാര്യമാരോട് എപ്പോഴും കള്ളം പറയുന്നത്. നുണ പറയാന്‍ എളുപ്പമാണ് എന്നതും അതിലൂടെ ദാമ്പത്യത്തില്‍ ഉണ്ടാകാനിടയുള്ള പ്രശ്നം ഒഴിവാക്കാമെന്നും ഉള്ളത് കൊണ്ടാണ് ഇക്കൂട്ടര്‍ നുണ പറയുന്നത്. നുണകള്‍ ദാമ്പത്യത്തിനുണ്ടാക്കുന്ന പരിക്കുകള്‍ എന്തെല്ലാമാണെന്ന് ബോധ്യപ്പെടുത്തുകയാണ് ഇവിടെ ഭാര്യ ചെയ്യേണ്ടത്.
സത്യം പറയാനുള്ള പേടി
സത്യം പറഞ്ഞാലുള്ള പരിണിതഫലങ്ങള്‍ ഓര്‍ത്ത് പേടിച്ചും ചില ഭര്ത്താക്കന്മാര് നുണയില്‍ അഭയം തേടും. ഒരുപക്ഷേ മുമ്പ് സത്യം പറഞ്ഞപ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവമാകാം അവരെ അതിന് പ്രേരിപ്പിക്കുന്നത്. അത്തരം സാഹചര്യങ്ങള്‍ ഇനിയും ഉണ്ടാകരുതെന്ന് കരുതി അവര്‍ നുണ പറയുന്നു. ഇവിടെ ഭാര്യ കൂടി സത്യത്തെ ഉള്‍ക്കൊള്ളാനും അതിനോട് വിവേകപൂര്‍വ്വം പ്രതികരിക്കാനും പഠിക്കണം.
സമാധാനം നിലനിര്‍ത്താനുള്ള വഴി
ബന്ധത്തിലെ സമാധാനവും സന്തോഷവും തകരേണ്ടെന്ന് കരുതി ഭാര്യമാരോട് കള്ളം പറയുന്ന ഭര്ത്താക്കന്മാരും നിരവധിയാണ്. സമാധാനം നിലനിര്‍ത്താന്‍ സാധിക്കുന്നത് കൊണ്ടുതന്നെ നുണ പറയുന്നത് നല്ലതാണെന്നും ഇവര്‍ കരുതുന്നു. എന്നാല്‍ ഭാവിയില്‍ അത് വലിയ രീതിയിലുള്ള പ്രത്യാഘാതം ബന്ധത്തില്‍ ഉണ്ടാക്കുമെന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
