Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
താല്‍പ്പര്യക്കുറവും അനിഷ്ടവും പെണ്ണ് പ്രകടിപ്പിക്കുന്നതിങ്ങനെ: ആദ്യം നിഷേധിക്കുന്നത് ഇക്കാര്യം
ദാമ്പത്യ ജീവിതത്തില്‍ പരസ്പര വിശ്വാസവും സ്നേഹവും സന്തോഷവും എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ പലര്‍ക്കും അതില്‍ വിശ്വാസം നഷ്ടപ്പെടുമ്പോള്‍ അത് ആ ബന്ധത്തെ വളരെ മോശമയി ബാധിക്കുന്നു. പലപ്പോഴും സന്തോഷകരമായ ദാമ്പത്യത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത് തന്നെ സ്നേഹവും വിശ്വാസവുമാണ്. അത് നഷ്ടപ്പെടുമ്പോള്‍ ജീവിതം കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങുന്നു. ഇത് ദമ്പതികള്‍ പലരും നിസ്സാരമാക്കി വിടുന്നു. എന്നാല്‍ പിന്നീട് ജീവിതത്തില്‍ അകല്‍ച്ച സംഭവിക്കുമ്പോഴാണ് അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തുന്നത്.
സ്ത്രീകള്‍ പലപ്പോഴും അവര്‍ക്ക് ദാമ്പത്യത്തിലുള്ള താല്‍പ്പര്യം നഷ്ടപ്പെട്ടു എന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. അതില്‍ ആദ്യത്തെ കാര്യം എന്നത് സ്ത്രീ കാണിക്കുന്ന ചില സ്വഭാവ മാറ്റങ്ങളാണ്. പുരുഷന്മാരായാലും സ്ത്രീകളായാലും ദാമ്പത്യ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തുന്നതിന് കാരണമാകുന്ന ചില സ്വഭാവ സവിശേഷതകളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

സംസാരിക്കാന്‍ താല്‍പ്പര്യമില്ല
നിങ്ങളുടെ പങ്കാളിക്ക് നിങ്ങളോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അത് സൂചിപ്പിക്കുന്നത് അവര്‍ക്ക് നിങ്ങളോടുള്ള മനോഭാവത്തില്‍ മാറ്റം വന്നു എന്നത് തന്നെയാണ്. ആഗ്രഹം പ്രകടിപ്പിക്കുമ്പോള്‍ തന്നെ അതില്‍ നിന്ന് പിന്തിരിയാന് കാരണമാകുന്ന പലതും ഉണ്ട്. ഇത്തരം സ്ത്രീകളായാലും പുരുഷന്മാരായാലും ഇവര്‍ക്ക് പങ്കാളിയോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ പങ്കാളിയുടെ താല്‍പ്പര്യക്കുറവ് തന്നെയാണ്. ്അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം.
നിങ്ങള്‍ക്ക് സമയം നല്‍കാതിരിക്കുക
എന്തെങ്കിലും കാര്യത്തിന് വേണ്ടി നിങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ പോലും പങ്കാളി ആഗ്രഹിക്കുന്നില്ലെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളോടുള്ള താല്‍പ്പര്യക്കുറവ് തന്നെയാണ്. അത് ആണായാലും പെണ്ണായാലും എല്ലാം ഒരു പോലെ തന്നെയാണ്് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും പങ്കാളിയോട് നേരിട്ട് സംസാരിക്കുകയ കൂടാതെ അതിനെ പരിഹരിക്കുന്നതിന് വേണ്ടി സമയം കണ്ടെത്തുക എന്നത് തന്നെയാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കി കണക്കാക്കരുത്. അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.
അടുപ്പത്തില്‍ താല്‍പ്പര്യമില്ല
ശാരീരികവും മാനസികവുമായ അടുപ്പം ഇല്ലാത്ത ബന്ധത്തില്‍ തുടര്‍ന്ന് പോവാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് വൈകാരികമായ മാറ്റങ്ങളുടെ കൂടെ ലക്ഷണങ്ങളില്‍ വരുന്നതാണ്. ഒരുമിച്ച് സമയം ചിലവഴിക്കുമ്പോള്‍ പോലും മാനസികവും ശാരീരികവുമായ അടുപ്പം തോന്നാതിരിക്കുന്നത് പലപ്പോഴും അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യം തന്നെയാണ്. അതുകൊണ്ട് ഇതിനെ തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നതാണെങ്കില്‍ അതിന് ശ്രമിക്കുക. ഗുണനിലവാരമുള്ള ചര്‍ച്ചകളും സംസാരവും സംഘടിപ്പിക്കുക. ഇത് നിങ്ങളുടെ ബന്ധത്തില്‍ മാറ്റം വരുത്തുന്നു.
അന്വേഷിക്കാതിരിക്കുക
അല്പം നേരം വൈകി വീട്ടിലെത്തുമ്പോഴോ കാണാതിരിക്കുമ്പോഴോ അന്വേഷിക്കാന്‍ തയ്യാറാവാത്തവരാണ് എന്നുണ്ടെങ്കില്‍ അവര്‍ക്ക് പങ്കാളിയോടുള്ള അടുപ്പം കുറഞ്ഞു എന്ന് തന്നെ മനസ്സിലാക്കാം. നിങ്ങള്‍ എന്ത് ചെയ്യുന്നു, എന്തൊക്കെ കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കുന്നു, എങ്ങനെ മുന്നോട്ട് പോവുന്നു എന്നറിയാന്‍ പലപ്പോഴും താല്പ്പര്യമുണ്ടാവുന്നില്ല. ഇതെല്ലാം നിങ്ങളോടുള്ള ആകര്‍ഷണം കുറഞ്ഞു എന്ന് സൂചിപ്പിക്കുന്നത് തന്നെയാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. സാഹചര്യം ശരിയായി കൈകാര്യം ചെയ്താല്‍ മാത്രമേ മികച്ച രീതിയില്‍ ഒരു ബന്ധം മുന്നോട്ട് പോവുകയുള്ളൂ.



Click it and Unblock the Notifications
