Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
മധുവിധുകാലത്ത് സ്ത്രീകള്‍ ചെയ്യുന്ന ഈ തെറ്റുകള്‍ ദാമ്പത്യത്തിന്റെ സന്തോഷം കളയും
ജീവിതത്തിലെ ഏറ്റവും വര്‍ണ്ണാഭമായ സമയമാണ് വിവാഹവും തുടര്‍ന്നുള്ള മധുവിധു സമയവും. ഇക്കാലത്ത് സ്ത്രീയും പുരുഷനും ഒരുപോലെ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും തേരിലേറും. ആ സമയത്ത് പരസ്പരം ഒരു കുറ്റവും കുറവും അവര്‍ കാണുകയില്ല. സ്്രതീകള്‍ പ്രത്യേകിച്ച്. അവരെ സംബന്ധിച്ച് ഭര്‍ത്താവ് മാത്രമായിരിക്കും അപ്പോള്‍ അവരുടെ ലോകം. പക്ഷേ മധുവിധുകാലത്തിന്റെ പുറംമോടിയില്‍ മയങ്ങുമ്പോള്‍ ചില മുന്നറിയിപ്പുകള്‍ അവര്‍ കാണാതെപോകും.

ദാമ്പത്യത്തിന്റെ സന്തോഷവും സമാധാനവും തകര്‍ക്കുന്ന തെറ്റുകള്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ട്. പക്ഷേ ദാമ്പത്യത്തിന്റെ ആദ്യ ദിവസങ്ങളില്‍ അല്ലെങ്കില്‍ ആദ്യ ഒരു മാസത്തില്‍ മിക്ക സ്ത്രീകളും ചെയ്യുന്ന വലിയ ചില തെറ്റുകള്‍ അല്ലെങ്കില്‍ അബദ്ധങ്ങള്‍ പിന്നീടവരെ പശ്ചാത്താപവിവശരാക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം.
തിടുക്കത്തിലുള്ള തീരുമാനങ്ങള്‍
ദാമ്പത്യം തുടങ്ങി ആദ്യനാളുകളില്‍ തന്നെ സ്ത്രീകള്‍ തിടുക്കത്തില്‍ ചില തീരുമാനങ്ങള്‍ എടുക്കും. കുട്ടികള്‍, കുടുംബം, ദാമ്പത്യത്തെ കുറിച്ചുള്ള ദീര്‍ഘകാല പ്രതീക്ഷകള്‍ എന്നിവയെല്ലാം സംബന്ധിച്ച് ആദ്യനാളുകളില്‍ തന്നെ തീരുമാനമെടുക്കുന്നത് മണ്ടത്തരമാണ്. പങ്കാളിയുടെ സ്വഭാവങ്ങള്‍ മനസ്സിലാക്കുകയും അവയുമായി പൊരുത്തപ്പെടാന്‍ കഴിയുമോ എന്ന് മനസ്സിലാക്കുകയും പങ്കാളിയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുമാണ് പല തീരുമാനങ്ങളും എടുക്കേണ്ടത്. ദാമ്പത്യത്തിലെ പല തീരുമാനങ്ങളും രണ്ടുപേരെയും ബാധിക്കുന്നവ ആയതിനാല്‍ രണ്ടുപേര്‍ക്കും സമ്മതമായ, അനുകൂലമായ തീരുമാനങ്ങള്‍ എടുക്കുക. അല്ലാതെ സ്വയം എടുക്കുന്ന തീരുമാനങ്ങളും സ്വന്തം പ്രതീക്ഷകളും പങ്കാളിയെ കൂടി സമ്മര്‍ദ്ദത്തിലാക്കും. വളരെ സമാധാനത്തിലും സന്തോഷത്തിലും ദാമ്പത്യം കുറച്ചുനാള്‍ മുന്നോട്ടുപോയി, രണ്ടുപേരും ഒരേ മാനസികസ്ഥിതിയില്‍ എത്തിയതിന് ശേഷം മാത്രം വലിയ തീരുമാനങ്ങള്‍ എടുക്കുക.
സ്വയം കരുതല്‍ അവഗണിക്കുക
ദാമ്പത്യത്തിന്റെ ആദ്യകാലത്ത് സ്ത്രീകള്‍ കൂടുതലായും പങ്കാളിയുടെ കാര്യത്തില്‍ തിരക്കിലായിരിക്കും. അതുകൊണ്ട് സ്വന്തം ആഗ്രഹങ്ങളും താല്‍പ്പര്യങ്ങളും അവര്‍ അവഗണിക്കും. ഇത് തെറ്റായ കാര്യമാണ്. പങ്കാളിക്ക് വേണ്ടി സമയം മാറ്റിവെക്കുന്നത് പോലെ തന്നെ സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടിയും സമയം ചിലവഴിക്കുക. സ്വന്തം ഇഷ്ടങ്ങള്‍ക്കും, ഹോബികള്‍ക്കും സൗഹൃദങ്ങള്‍ക്കും വേണ്ടി കൂടി സമയം ചിലവഴിക്കുക.
അരക്ഷിതാവസ്ഥ, അമിതമായി വിലയിരുത്തല്‍
എല്ലാ സ്ത്രീകളും ഒരു ബന്ധത്തിന്റെ തുടക്കത്തില്‍ ആ ബന്ധത്തെ അമിതമായി വിലയിരുത്തും. പങ്കാളിയുടെ തോന്നലുകള്‍, ഉദ്ദേശങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം അവര്‍ അമിതമായി ചിന്തിക്കുകയും ആവശ്യമില്ലാതെ വിലയിരുത്തുകയും ചെയ്യും. ഓവര്‍തിങ്കിംഗ് അരക്ഷിതാവസ്ഥയിലേക്കും സ്വയം സംശയിക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങളെ എത്തിക്കും. ദാമ്പത്യത്തിന്റെ അടിസ്ഥാനം വിശ്വാസവും ആശയവിനിമയവുമാണ്. ഉറപ്പില്ലാത്ത കാര്യങ്ങളെ കുറിച്ചും അറിയാത്ത കാര്യങ്ങളെ കുറിച്ചും ചിന്തിച്ച് ആശങ്കപ്പെടാതെ പങ്കാളിമായി തുറന്ന് സംസാരിക്കാനുള്ള ഒരു സാഹചര്യം ദാമ്പത്യത്തില്‍ ഉണ്ടാക്കിയെടുക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
