Latest Updates
-
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ?
ആണിന്റെ വായില്‍ നിന്ന് വീഴും 5 കാര്യങ്ങള്‍ പെണ്ണിനെ നാണം കെടുത്തും, തല്‍ക്ഷണം ബന്ധമവസാനിപ്പിക്കും
ഒരു ബന്ധത്തില്‍ പരസ്പര ബഹുമാനം അനിവാര്യമാണെന്ന് നമുക്കറിയാം. പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പോവുന്നവരാണെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും അനുഭവിക്കേണ്ടി വരില്ല എന്ന് മാത്രമല്ല ജീവിതം തന്നെ മാറി പോവുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ ചില വാക്കുകള്‍ പരുഷമായി പറയുന്നത് നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതുണ്ട്.
പലപ്പോഴും വായില്‍ നിന്ന് വീഴുന്ന വാക്കുകള്‍ തന്നെയാണ് ബന്ധത്തില്‍ വില്ലനാവുന്നത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ബന്ധമവസാനിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. സ്ത്രീകള്‍ പലപ്പോഴും സമാധാനത്തോടെ മുന്നോട്ട് പോവാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ചില അവസരങ്ങളില്‍ പുരുഷന്‍ന്മാരുടെ വായില്‍ നിന്ന് വീഴുന്ന ചില കാര്യങ്ങള്‍ സ്ത്രീകളെ ആ ബന്ധമുപേക്ഷിക്കുന്നതിലേക്ക് വരെ എത്തിക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

ഞാന്‍ നിന്നെ ഉപേക്ഷിക്കും
പലപ്പോഴും പല പുരുഷന്മാരും പ്രണയത്തിലോ ദാമ്പത്യത്തിലോ ആയിരിക്കുമ്പോള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാക്കാണ് ഞാന്‍ നിന്നെ ഉപേക്ഷിക്കും എന്നത്. എന്നാല്‍ ഈ വാക്കുകള്‍ സ്ത്രീകളുടെ മനസ്സില്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് പലപ്പോഴും ഇവര്‍ ചിന്തിക്കുന്നില്ല. പല അവസരങ്ങളിലും ഇത്തരം കാര്യങ്ങളെ പല പുരുഷന്മാരും നിസ്സാരമായി കണക്കാക്കുന്നു. എന്നാല്‍ അതിന് പിന്നില്‍ സ്ത്രീകള്‍ക്കുണ്ടാവുന്ന അവരുടെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ വലുതാണ്. ചിലര്‍ ബന്ധമുപേക്ഷിക്കുന്നതിന് വരെ തയ്യാറാവുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ തമാശക്കാണെങ്കില്‍ കൂടി സംസാരിക്കുന്നത് ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും.
നിങ്ങള്‍ ഒരുപാട് കള്ളം പറയുന്നു
പലപ്പോഴും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം കള്ളം പറയാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ഇത്തരത്തില്‍ കള്ളം പറയുന്നത് സ്ഥിരമാക്കിയവരാണെങ്കില് അവരുടെ ജീവിതം കട്ടപ്പൊക. കാരണം പലപ്പോഴും അനാവശ്യമായി എന്തിനും ഏതിനും കള്ളം പറയുന്നവരാണ് നിങ്ങളെങ്കില്‍ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. കാരണം അത് കള്ളമാണെന്ന് പങ്കാളിക്ക് ബോധ്യപ്പെട്ടാല്‍ അത് ആ ബന്ധത്തെപോലും പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. അത് രണ്ട് പേരും തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നതിനും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ കള്ളം പറയുന്നത് അല്പം ശ്രദ്ധിച്ച് വേണം.
നിങ്ങളെക്കൊണ്ട് ഒരു പ്രയോജനവും ഇല്ല
പലപ്പോഴും പല പുരുഷന്മാരും സ്ത്രീകളെ താഴ്ത്തിക്കെട്ടുന്നതിന് ശ്രമം നടത്താറുണ്ട്. ചിലര്‍ മന:പ്പൂര്‍വ്വം അതിന് ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ഇടക്കിടെ അവഹേളിക്കുന്നതും നിന്നെക്കൊണ്ട് ഒരു ഉപകാരവും ഇല്ല എന്ന് പറയുന്നതും പലപ്പോഴും അത്ര നല്ല ശീലമല്ല. ഇത് നിങ്ങളുടെ ബന്ധത്തെ ശിഥിലമാക്കും എന്ന് മാത്രമല്ല പിന്നീട് മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കാത്ത അത്രയും മോശം അവസ്ഥയിലേക്ക് അതിനെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളുടെ ബന്ധത്തില്‍ ഉണ്ടാക്കുന്നു.
ആ പെണ്‍കുട്ടി നിന്നെക്കാള്‍ സുന്ദരിയാണ്
പലപ്പോഴും പല പുരുഷന്മാരും സ്വന്തം പങ്കാളിയെ മറ്റുള്ള സ്ത്രീകളുമായി താരതമ്യം ചെയ്യുന്നു. എന്നാല്‍ ഇതൊരിക്കലും അത്ര നല്ല ശീലമല്ല എന്നതാണ് സത്യം. ഒരിക്കലും ഇത്തരം കാര്യങ്ങള്‍ അറിയാതെ പോലും ചെയ്യരുത്. ഇത് നിങ്ങളുടെ ബന്ധത്തെ പൂര്‍ണമായും നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പിന്നീട് കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കാത്ത തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. രണ്ട് പേരും സ്വയം സൗന്ദര്യത്തില്‍ തൃപ്തിപ്പെടുക എന്നതാണ് പ്രധാന കാര്യം.



Click it and Unblock the Notifications