Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ആണുങ്ങള് അറിഞ്ഞാലും പറഞ്ഞാലും വിട്ടുപോവാത്ത സ്വഭാവം: കാമുകി ഇട്ടിട്ട് പോവും
സ്വാര്‍ത്ഥത എന്നത് എത്രയൊക്കെ ന്യായീകരിച്ചാലും മോശം സ്വഭാവം തന്നെയാണ്. പലപ്പോഴും മറ്റുള്ളവരെ നിസ്സാരമാക്കി തന്റെ സ്വന്തം കാര്യം എങ്ങനെയെങ്കിലും നടത്തിയെടുക്കണം എന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഇക്കൂട്ടര്‍. പലപ്പോഴും പ്രണയ ബന്ധത്തിലും ദാമ്പത്യ ജീവിതത്തിലും ഇത്തരം കൂട്ടരെ നമുക്ക് കാണാന്‍ സാധിക്കുന്നു. പ്രണയിക്കുന്നവരില്‍ കാമുകനാണ് ഇത്തരത്തില്‍ സ്വാര്‍ത്ഥ സ്വഭാവക്കാരെങ്കില്‍ ഒരു ബന്ധത്തില്‍ അതെങ്ങനെ തിരിച്ചറിയാം എന്ന് നമുക്ക് നോക്കാം.
പലപ്പോഴും നിങ്ങള്‍ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്നാണ് പ്രണയം അല്ലെങ്കില്‍ വിവാഹം എന്നത്. അതില്‍ അനുയോജ്യനായ പങ്കാളിയല്ല നിങ്ങള്‍ക്കുള്ളത് എന്നുണ്ടെങ്കില്‍ പലപ്പോഴും ഈ ബന്ധം അധികം മുന്നോട്ട് പോവുകയില്ല. പങ്കാളിയുടെ സ്വാര്‍ത്ഥത നിങ്ങള്‍ക്ക് പലപ്പോഴും തിരിച്ചറിയുന്നതിന് ഈ ലക്ഷണങ്ങള്‍ മാത്രം മതി.

സ്വന്തം ആവശ്യങ്ങള്‍ക്ക് പ്രാധാന്യം
ഇത്തരക്കാര്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് എപ്പോഴും പ്രാധാന്യം നല്കുന്നു. പലപ്പോഴും മറ്റുള്ളവരുടെ ആവശ്യത്തെ ഇവര്‍ അംഗീകരിക്കുക പോലും ഇല്ല. എപ്പോഴും പ്രഥമസ്ഥാനം സ്വാര്‍ത്ഥമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതായിരിക്കും. നിസ്സാരകാര്യങ്ങള്‍ക്ക് പോലും ഇവര്‍ പലപ്പോഴും സ്വന്തം താല്‍പ്പര്യങ്ങള്‍ മാത്രമേ കാണുകയുള്ളൂ. പങ്കാളിയുടെ വികാരങ്ങളും അഭിപ്രായങ്ങളും പരിഗണിക്കാതെ അവര്‍ സ്വന്തം ഇഷ്ടത്തിന് മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ.
വൈകാരിക പിന്തുണയുടെ അഭാവം
നിങ്ങളുടെ കാമുകന് അല്ലെങ്കില്‍ പങ്കാളി സ്വാര്ത്ഥനാവുന്ന പല അവസരങ്ങളും ഉണ്ട്. വൈകാരിക പിന്തുണ പോലും ഒരു കാര്യത്തിനും നിങ്ങള്‍ക്ക് പങ്കാളിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല. പലപ്പോഴും നിങ്ങളുടെ വികാരങ്ങള്‍ നിരസിക്കുകയോ അല്ലെങ്കില്‍ ആഴത്തിലുള്ള സംഭാഷണങ്ങള്‍ പരമാവധി ഇവര്‍ ഒഴിവാക്കുകയോ ചെയ്യും. അതുകൊണ്ട് തന്നെ നിങ്ങളുടെ ബന്ധത്തില്‍ പലപ്പോഴും ആത്മാര്‍ത്ഥതയോ അല്ലെങ്കില്‍ അതുപോലെയുള്ള വികാരങ്ങളോ ഒന്നും തന്നെ ഉണ്ടായിരിക്കുകയില്ല.
വിട്ടുവീഴ്ച ചെയ്യുകയില്ല
ഒരു കാരണവശാലും ഇവര്‍ വിട്ടുവീഴ്ചക്ക് നില്ക്കുകയില്ല. നിങ്ങളുടെ കാമുകന് സ്വാര്‍ത്ഥനാണെങ്കില്‍ പ്രത്യേകിച്ച് ഇവര്‍ സ്വന്തം ഇഷ്ടത്തിനും അഭിപ്രായത്തിനും മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. നിങ്ങളുടെ ആവശ്യങ്ങളെ അംഗീകരിക്കുകയോ പലപ്പോഴും നിങ്ങളോട് ബഹുമാനക്കുറവുള്ളത് പോലേയോ ആയിരിക്കും പെരുമാറുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഇവരുമായി ഒരു ബന്ധം സ്ഥാപിക്കുന്നതിന്. പലപ്പോഴും ഇവരോട് എന്തെങ്കിലും കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ നിരാശയോ ദേഷ്യമോ വന്നേക്കാം.
അവന് നിങ്ങളുടെ ശ്രമങ്ങളെ അംഗീകരിക്കുന്നില്ല
ഒരു കാര്യത്തിലും ഇവര്‍ നിങ്ങളെ അംഗീകരിക്കുന്നില്ല. ആരോഗ്യകരമായ ബന്ധത്തില്‍ നിങ്ങള്‍ പരസ്പരം അംഗീകരിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ സ്വാര്ത്ഥരായവരെങ്കില് ഇവര്‍ പലപ്പോഴും പങ്കാളിയെ അംഗീകരിക്കണം എന്നില്ല. സ്വന്തം കാര്യത്തില്‍ തീരുമാനമായതിന് ശേഷം മാത്രമേ ഇവര്‍ പങ്കാളിയുടെ കാര്യത്തില്‍ എന്തെങ്കിലും ശ്രദ്ധിക്കുകയുള്ളൂ. മാത്രമല്ല അപൂര്‍വ്വമായി മാത്രമേ ഇവരില്‍ നിന്ന് നന്ദി പോലുള്ളവ ആഗ്രഹിക്കാനും പാടയുള്ളൂ. ഇതെല്ലാം സ്വാര്‍ത്ഥമായ സ്വഭാവത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്.
അവന്റെ സമയമനുസരിച്ച് നില്‍ക്കണം
എപ്പോഴും നിങ്ങള്‍ക്ക് കാമുകന്റെ സമയമനുസരിച്ച് നില്‍ക്കേണ്ട അവസ്ഥയുണ്ടാവുന്നു. ഒരു കാര്യത്തിലും സ്വന്തം തീരുമാനങ്ങളോ കാര്യങ്ങളോ മനസ്സിലാക്കുന്നതിനും ചെയ്യുന്നതിനും സാധിക്കുന്നില്ല. സ്വന്തം കാര്യവും സമയവും സൗകര്യവും മാത്രമേ ഇവര്‍ നോക്കുകയുള്ളൂ. കൂടാതെ നിങ്ങള്‍ക്ക് ജീവിതത്തില്‍ എന്തെങ്കിലും പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടായിരിക്കണം എന്നില്ല. ഈ പെരുമാറ്റം നിങ്ങളുടെ സമയത്തോടും മുന്‍ഗണനകളോടും ഉള്ള ബഹുമാനക്കുറവിനെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങളെല്ലാം സ്വാര്‍ത്ഥതയെ പ്രതിഫലിപ്പിക്കുന്നു.
നിങ്ങളോടുള്ള താല്‍പ്പര്യക്കുറവ്
പലപ്പോഴും സ്വാര്‍ത്ഥനായ ഒരു വ്യക്തിയാണ് നിങ്ങളുടെ ജീവിതത്തില്‍ ഉള്ളത് എങ്കില്‍ ഇവര്‍ക്ക് ഇടക്കെങ്കിലും നിങ്ങളുമായുള്ള ബന്ധത്തില്‍ താല്പ്പര്യമുണ്ടായിരിക്കുകയില്ല. മാത്രമല്ല തന്റെ കുടുംബം എന്ന ചിന്തയിലേക്ക് ഇവര്‍ കൂടുതല്‍ താല്‍പ്പര്യത്തോടെ എത്തുന്നു. നിങ്ങളെക്കുറിച്ച് അന്വേഷിക്കുകയോ അല്ലെങ്കില്‍ താല്‍പ്പര്യമില്ലായ്മയോ എല്ലാം പലപ്പോഴും കൂടുതല്‍ പ്രകടമാക്കുന്ന സ്വാര്‍ത്ഥതയുടെ ലക്ഷണങ്ങള്‍ തന്നെയാണ്.



Click it and Unblock the Notifications
