Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
സംഘര്‍ഷത്തിലേക്ക് തള്ളിവിടും പങ്കാളിയുടെ നിശബ്ദത, മിണ്ടാതാകുന്നതിന് പിന്നിലെ കാരണങ്ങള്‍
Silent Treatment in Relationships: ഒരു പ്രശ്നവുമില്ലാതെ, സേേന്താഷത്തോടെ ജീവിതം പോകുന്നതിനിടിയില്‍ അപ്രതീക്ഷിതമായി പങ്കാളി മിണ്ടാതാകുന്ന അവസ്ഥ നിങ്ങളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടോ. അതിപ്പോള്‍ ദാമ്പത്യത്തില്‍ തന്നെയാകണമെന്നില്ല. സൗഹൃദമായാലും ജോലിസ്ഥലത്ത് ആയാലും പെട്ടെന്ന് അടുപ്പമുള്ളരൊള് മിണ്ടാതാകുന്നത് ആശയക്കുഴപ്പും സങ്കടവും നിരാശയും സൃഷ്ടിക്കും. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? പ്രശ്നങ്ങള്‍ ഒഴിവാക്കാനോ, അതിനേക്കാള്‍ ആഴത്തിലുള്ള മറ്റെന്തെങ്കിലുമാണോ പെട്ടെന്നുണ്ടാകുന്ന ഈ മൗനത്തിന് കാരണം?

പെട്ടെന്നൊരുനാള്‍ പ്രിയപ്പെട്ടയാള്‍ മിണ്ടാതാകുന്നു എന്നാല്‍, അവര്‍ കേവലം മിണ്ടാതിരിക്കുക മാത്രമല്ല, അകല്‍ച്ച കാണിക്കുകയും കൂടിയാണ് ചെയ്യുന്നത്. എന്താണ് ഈ മൗനത്തിന് പിന്നിലെ കാരണങ്ങള്‍ എന്ന് പരിശോധിക്കാം.
വികാര വിക്ഷോഭം
ആളുകള്‍ പെട്ടെന്ന് മിണ്ടാതാകുന്നതിന്റെ ഒന്നാമത്തെ കാരണം വികാരങ്ങളുടെ വേലിയേറ്റമാണ്. ഒരാള്‍ ദേഷ്യത്തിലോ വേദനയിലോ നിരാശയിലോ ആണെങ്കില്‍ ആ വികാരങ്ങള്‍ വാക്കുകളാക്കുക പ്രയാസമാണ്. അതിനാല്‍ അപ്പോള്‍ തന്നെ അവ വാക്കുകളാക്കി പ്രകടിപ്പിക്കുന്നതിന് പകരം അവര്‍ ഉള്‍വലിയും. സ്വയം ശാന്തരാകാന്‍ സമയം നല്‍കും. അത് പക്ഷേ നിങ്ങളോടുള്ള ദേഷ്യം കൊണ്ടായിരിക്കില്ല. നിങ്ങളെ അവഗണിക്കുന്നതായിരിക്കില്ല. സ്വന്തം വികാരങ്ങള്‍ കൈകാര്യം ചെയ്യാനാകുന്നത് വരെ അവര്‍ ഉള്ളിലെ വികാര വിക്ഷോഭം പുറത്തുവരാതിരിക്കാന്‍ ശ്രമിക്കുന്നതാകും.
പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍
എല്ലാ ആളുകളും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഇഷ്ടപ്പെടുന്നില്ല. തര്‍ക്കിക്കുന്നതോ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതോ അവര്‍ക്ക് സുഖകരമായിരിക്കില്ല. ചിലപ്പോള്‍ അവരത് ഭയക്കുകയും ചെയ്യുന്നുണ്ടാകാം. അതുകൊണ്ട് പ്രശ്നങ്ങള്‍ ഒഴിവാക്കാനും വഷളാകാതിരിക്കാനും അവര്‍ മിണ്ടാതിരിക്കും. തര്‍ക്കമോ പ്രശ്നമോ ആകേണ്ട ഒരു സാഹചര്യം ഒഴിവാക്കാനാണ് അവര്‍ അങ്ങനെ ചെയ്യുന്നത്. അങ്ങനെയുള്ളവര്‍ പ്രശ്നങ്ങള്‍ അവഗണിക്കുന്നതായാണ് തോന്നുകയെങ്കിലും സമാധാനം വീണ്ടെടുക്കാനും സാഹചര്യം മോശമാകാതെ നോക്കുകയുമാണ് അവര്‍ ചെയ്യുന്നത്.
ആശയവിനിമയത്തിലെ പാളിച്ച
തങ്ങളുടെ ഉള്ളിലെ വികാരങ്ങള്‍ എങ്ങനെ പ്രകടിപ്പിക്കണം എന്ന് അറിയാത്തപ്പോഴും ചിലര്‍ മിണ്ടാതിരിക്കും. വികാരങ്ങളുടെ പുറത്ത് അവര്‍ പറഞ്ഞുപോകുന്ന വാക്കുകള്‍ ചിലപ്പോള്‍ തെറ്റായിപ്പോകും. തെറ്റുകള്‍ പറഞ്ഞുപോകണ്ടെന്ന് കരുതി അവര്‍ മിണ്ടാതിരിക്കും. അവര്‍ പ്രിയപ്പെട്ടവര്‍ക്ക് കരുതല്‍ നല്‍കാത്തത് കൊണ്ടോ അവരെ അവഗണിക്കുന്നത് കൊണ്ടോ ആയിരിക്കില്ല മിണ്ടാതിരിക്കുന്നത്. ഉള്ളിലുള്ള വികാരങ്ങള്‍ ശരിയായി പ്രകടിപ്പിക്കാന്‍ വാക്കുകള്‍ ലഭിക്കാത്തതാണ് അവര്‍ക്ക് പ്രതിസന്ധിയാകുന്നത്.
പ്രതികാരം അല്ലെങ്കില്‍ നീതിക്കായുള്ള വഴി
ചിലപ്പോഴെങ്കിലും പ്രതികാരമായോ ദേഷ്യം പ്രകടിപ്പിക്കാനോ വേണ്ടി ആളുകള്‍ പ്രിയപ്പെട്ടവരോട് മിണ്ടാതിരിക്കും. മുറിവേറ്റാല്‍ വേദനിപ്പിച്ചവര്‍ക്ക് കുറ്റബോധവും പശ്ചാത്താപമോ തോന്നാന്‍ അവര്‍ മിണ്ടാതിരിക്കും. അവരെ സംബന്ധിച്ചെടുത്തോളം മിണ്ടാതിരിക്കല് ഒരു തരം ശിക്ഷിക്കലാണ്. എത്രത്തോളം തനിക്ക് വേദനിച്ചുവെന്ന് കാണിക്കാന്‍ അവര്‍ നിശബ്ദത പാലിക്കും. പക്ഷേ മിക്കപ്പോഴും ഇത് പ്രശ്നങ്ങള്‍ വഷളാക്കുകയേ ഉള്ളൂ.
പ്രതിച്ഛായ സംരക്ഷിക്കാന്‍
മറ്റുള്ളവര്‍ക്ക് തന്നോടുള്ള അഭിപ്രായം രൂപീകരിക്കുന്നതിനുള്ള ഒരു വഴിയായും ചിലര്‍ മൗനത്തെ കാണുന്നു. ഉള്ളില്‍ അതിയായ ദേഷ്യവും വികാരത്തള്ളിച്ചയും അനുഭവപ്പെടുപ്പോള്‍ അത് പുറത്ത് കാണാതിരിക്കാന്‍ പലരും മിണ്ടാതിരിക്കുന്നു. ആ വികാരങ്ങളുടെ പേരില്‍ മറ്റുള്ളവര്‍ക്ക് തന്നെക്കുറിച്ച് മോശം അഭിപ്രായം ഉണ്ടാകരുതെന്ന് അവര്‍ കരുതുന്നു.
ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കാന്‍
ചിലപ്പോള്‍ തങ്ങള്‍ ചെയ്ത കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കാനും ആളുകള്‍ സംസാരം ഒഴിവാക്കും. തങ്ങള്‍ ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കുകയും എന്നാല്‍ അതിന്റെ പരിണിതഫലങ്ങള്‍ അനുഭവിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുമ്പോള്‍ ബന്ധങ്ങളില്‍ ആളുകള്‍ സംസാരം ഒഴിവാക്കും. മറുഭാഗത്ത് ഉള്ളവരെ സംബന്ധിച്ചെടുത്തോളം ഇത് വളരെ മോശം കാര്യമാണ്.
നിയന്ത്രിക്കാനുള്ള ശ്രമം
ചിലപ്പോള്‍ നിശബ്ദതയെന്നാല്‍ വികാര വിക്ഷോഭം മാത്രമല്ല. ഒരു ബന്ധമോ സംഭാഷണമോ നിയന്ത്രിക്കാനുള്ള ശ്രമം കൂടിയാണത്. ചില സാഹചര്യങ്ങില്‍ ആളുകള്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മിണ്ടാതിരിക്കും. അപ്പോള്‍ മറുഭാഗത്തുള്ളയാള്‍ക്ക് പ്രശ്നം പരിഹരിക്കാന്‍ കഴിയില്ലെന്ന് തോന്നും. എന്നാലത് സത്യമാകണമെന്നില്ല. പക്ഷേ ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് മേല്‍ അധികാരം കാണിക്കാനും നിശബ്ദത ഉപയോഗിക്കപ്പെടുന്നു.



Click it and Unblock the Notifications