Latest Updates
-
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം!
സോഷ്യല്‍മീഡിയയും ഓണ്‍ലൈന്‍ ബന്ധങ്ങളും ദാമ്പത്യം തകര്‍ക്കുന്നത് ഇങ്ങനെ
ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തവര്‍ വിരളമാണ്. വെറും ഉപയോഗം എന്ന് പറഞ്ഞാല്‍ പോര, കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ മണിക്കൂറുകളോളം സോഷ്യല്‍മീഡിയയില്‍ സമയം ചിലവഴിക്കുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്. കുറച്ച് സമയം ഒഴിവുകിട്ടിയാല്‍, അല്ലെങ്കില്‍ ജോലികളൊക്കെ മാറ്റിവെച്ച് സോഷ്യല്‍മീഡിയയുടെ മായിക ലോകത്തേക്ക് ഊളിയിടാന്‍ ആളുകള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. വര്‍ധിച്ച സോഷ്യല്‍ മീഡിയ ഉപയോഗം ശാരീരിക, മാനസിക ആരോഗ്യത്തില്‍ ഉണ്ടാക്കുന്ന വിപത്തുകള്‍ പലരിലും പതുക്കെ പതുക്കെ തലപൊക്കി കൊണ്ടിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയും ദാമ്പത്യവും
ജീവിതത്തിന്റെ എല്ലാ മേഖലകളിലും കഴിഞ്ഞ കുറച്ച് കാലമായി സോഷ്യല്‍മീഡിയ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ബന്ധങ്ങളില്‍ സോഷ്യല്‍മീഡിയയുടെ പോസിറ്റീവും നെഗറ്റീവുമായ ഫലങ്ങള്‍ കാണാനാകും. ഇന്നത്തെ കാലത്ത് ചിലയാളുകള്‍ ജീവിതപങ്കാളിയെ കണ്ടെത്തുന്നത് സോഷ്യല്‍മീഡിയയിലൂടെയാണ്. അതേസമയം സോഷ്യല്‍മീഡിയയിലൂടെയുള്ള പങ്കാളിയുടെ ചതി തിരിച്ചറിഞ്ഞ് ബന്ധം വേര്‍പിരിയുന്നവരും കുറവല്ല. ദമ്പതിമാര്‍ക്കിടയില്‍ സോഷ്യല്‍മീഡിയ വലിയ വില്ലനായി മാറുന്നുവെന്നത് നഗ്നമായ സത്യമാണ്. സോഷ്യല്‍ മീഡിയ ദാമ്പത്യത്തില്‍ ഉണ്ടാക്കുന്ന നെഗറ്റീവ് ഫലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്നിച്ച് ചിലവഴിക്കുന്ന സമയം കുറയുന്നു
സമയം കിട്ടുമ്പോഴെല്ലാം പങ്കാളികള്‍ സോഷ്യല്‍മീഡിയയില്‍ സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നതിനാല് ഇവര്‍ക്കിടയില്‍ ഒന്നിച്ചുള്ള നിമിഷങ്ങള്‍ കുറയുന്നു. പങ്കാളിയോട് സംസാരിക്കുന്നതിലും ഒന്നിച്ച് ടിവി കാണുകയോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുകയോ ചെയ്യുന്നതിനേക്കാള്‍ ഉല്ലാസവും സന്തോഷവും സോഷ്യല്‍മീഡിയ തരുന്നു എന്ന കാരണത്താല്‍ ദമ്പതികള്‍ക്കിടയില്‍ ഒന്നിച്ച് ചിലവിടുന്ന സമയങ്ങള്‍ കുറഞ്ഞുവരികയാണ്.
ആത്മാഭിമാനത്തിന് വിള്ളല്‍
സ്വന്തം കഴിവുകളിലും രൂപഭംഗിയിലുമുള്ള സംശയവും അത്മവിശ്വാസക്കുറവും സോഷ്യല്‍മീഡിയ ഉപയോഗത്തിന്റെ പരിണിതഫലമാണ്. സോഷ്യല്‍മീഡിയയില്‍ കാണുന്നവരുടെ ജീവിതവുമായും രൂപവുമായും കഴിവുകളുമായും എന്തിന് അവരുടെ പങ്കാളിയുമായും ദാമ്പത്യവുമായും വരെ ആളുകള്‍ സ്വന്തം അവസ്ഥകള്‍ താരതമ്യപ്പെടുത്തുകയും നിരാശപ്പെടുകയും ചെയ്യുന്നു. ഇത് ദാമ്പത്യത്തില്‍ അസംതൃപ്തിയും സംഘര്‍ഷവും നിറയ്ക്കുന്നു.
അസൂയ
വ്യക്തിജീവിതത്തെ പലതരത്തില്‍ സംഘര്‍ഷഭരിതമാക്കുന്ന ഒരു നെഗറ്റീവ് വികാരമാണ് അസൂയ. അമിതമായി സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന ആളുകള്‍ തങ്ങളുടെ ഓണ്‍ലൈന്‍ സുഹൃത്തുക്കളോട് അസൂയ തോന്നുകയും പങ്കാളിയോട് അമിതമായ പൊസസ്സീവ്നെറ്റ് ഉണ്ടാകുകയും ചെയ്യുന്നു. സോഷ്യല്‍ മീഡിയയിലൂടെയുള്ള മറ്റുള്ളവരുമായുള്ള അമിത ഇടപെടല്‍ പങ്കാളിയുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുകയും ഇത് ദാമ്പത്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
അവിഹിത ബന്ധം
സോഷ്യല്‍ മീഡിയ ദാമ്പത്യത്തിന് പുറമേയുള്ള ബന്ധങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നു എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. നിസ്സാരമായി തുടങ്ങുന്ന ചാറ്റിഗ്, കമന്റ് , ലൈക്ക് എന്നിവയെല്ലാം സീരിയസായ ഒരു ബന്ധത്തിലേക്ക് എത്താന്‍ വളരെ കുറഞ്ഞ സമയം മതി. സോഷ്യല്‍മീഡിയ ഇന്ന് അതിനുള്ള ഒരു ഇടമായും മാറിയിരിക്കുന്നു. ഇത് ദാമ്പത്യങ്ങളെ തകര്‍ക്കുന്നു. സോഷ്യല്‍മീഡിയയിലൂടെ ആളുകള്‍ വഞ്ചിക്കാനുള്ള സാധ്യത വളരെ അധികമാണെന്നാണ് പഠനങ്ങളും വ്യക്തമാക്കുന്നത്. സോഷ്യല്‍മീഡിയയിലൂടെ പങ്കാളി ചതിച്ചതായി കണ്ടെത്തി ബന്ധം വേര്‍പിരിയുകയോ ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുകയോ ചെയ്ത നിരവധി സംഭവങ്ങള്‍ ദിനംപ്രതിയെന്നോണം നമ്മള് കേള്‍ക്കുന്നുണ്ട്.
അറിയാത്തവരുമായി വികാരം പങ്കുവെക്കല്‍
നേരിട്ട് അറിയുകയോ കാണുകയോ പോലും ചെയ്യാത്ത ആളുകളുമായി തങ്ങളുടെ സങ്കടങ്ങളോ രോഷമോ ഒക്കെ പങ്കുവെക്കുന്നത് ആരോഗ്യകരമായ ദാമ്പത്യത്തിന് ഒട്ടും ഹിതകരമല്ല. ഇത്തരക്കാര്‍ ദാമ്പത്യത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും സോഷ്യല്‍മീഡിയ സുഹൃത്തുമായി പങ്കുവെച്ചെന്ന് വരും. ഇത് പങ്കാളിയുമായി കാര്യങ്ങള്‍ തുറന്ന് സംസാരിക്കുകയെന്ന ശീലത്തിന് തടയിടും. ഇവര്‍ക്ക് പിന്നീട് ദാമ്പത്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സോഷ്യല്‍മീഡിയ സുഹൃത്ത് വേണമെന്ന് സ്ഥിതി വരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
