Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
എത്ര വലിയ ദാമ്പത്യപ്രശ്നവും ഒരു ദിവസത്തിനപ്പുറം പോകില്ല, സന്തോഷം വീണ്ടെടുക്കാന്‍ 4 വഴികള്‍
ചില ഭാര്യാഭര്ത്താക്കന്മാരെ കാണുമ്പോള്‍ മറ്റുള്ളവര്‍ അസൂയപ്പെടാറുണ്ട്. ഒരു പ്രശ്നവും ഇല്ലാതെ ഇത്രയധികം സന്തോഷത്തോടെ ദാമ്പത്യം നയിക്കുന്നതെന്ന് എങ്ങനെയാണ് അവര്‍ അതിശയിക്കും. പക്ഷേ അങ്ങനെ പ്രശ്നങ്ങള്‍ ഒന്നുമില്ലാത്ത ദാമ്പത്യം വിരളമാണ്. സ്നേഹമുള്ളിടത്ത് പിണക്കം സാധാരണമാണ്. ഏത് ദാമ്പത്യത്തിലും പ്രശ്നങ്ങള്‍ ഉടലെടുക്കാം. പക്ഷേ അത് എപ്പോള്‍, എങ്ങനെ പരിഹരിക്കപ്പെടുന്നു എന്നതിലാണ് ദാമ്പത്യത്തിന്റെ വിജയം.

എത്ര വലിയ സന്തോഷദാമ്പത്യം നയിക്കുന്ന ആളുകളുടെ ജീവിതത്തിലും അവര്‍ ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കാത്ത സംഘര്‍ഷങ്ങളുടെ സമയമുണ്ടായിരിക്കും. നിരന്തരമായ പ്രശ്നങ്ങളോ, ബന്ധത്തില്‍ നിന്നോ പങ്കാളിയില്‍ നിന്നോ ഉള്ള സമ്മര്‍ദ്ദങ്ങളോ ദാമ്പത്യത്തെ ഉലച്ചിട്ടുണ്ടാകും.
ബന്ധം തകര്‍ക്കുന്ന പ്രശ്നങ്ങള്‍
ഒരു രാത്രിക്കപ്പുറം ഇത്തരം പ്രശ്നങ്ങളെ വളരാന്‍ അനുവദിക്കാത്ത പങ്കാളികള്‍ ഉണ്ട്. അവിടെ ഭാര്യയോ ഭര്‍ത്താവോ മുന്‍കൈ എടുത്ത് കഴിയുന്നത്ര വേഗത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കും. എന്നാല്‍ ചില ദാമ്പത്യങ്ങളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ല. അവ പങ്കാളികളുടെ ഉള്ളില്‍ നീറപ്പുകഞ്ഞുകൊണ്ടിരിക്കും. പരിഹരിക്കപ്പെടാതെ കിടക്കുന്ന അത്തരം പ്രശ്നങ്ങള്‍ ദാമ്പത്യത്തെ ഗുരുതരമായി ബാധിക്കും. പങ്കാളികള്‍ക്കിടയില്‍ നിരാശ ഉടലെടുക്കും. നിരാശ ഒറ്റപ്പെടലിലേക്ക് നയിക്കും. അത് ഒരുപക്ഷേ വേര്‍പിരിയലിലേക്കും.
യഥാര്‍ത്ഥത്തില്‍ പങ്കാളികള്‍ക്കിടയിലെ പ്രശ്നത്തേക്കാള്‍ അത് അഭിമുഖീകരിക്കപ്പെടാതെ പോകുമ്പോഴാണ് ദാമ്പത്യം കലുഷിതമാകുന്നത്. പങ്കാളികള്‍ പരസ്പരം വികാരങ്ങളും അവസ്ഥകളും വിഷമങ്ങള്‍ മനസ്സിലാക്കാതെ ഇരിക്കുകയോ അവഗണിക്കുകയോ ചെയ്യുമ്പോള്‍ ദാമ്പത്യത്തില്‍ അകല്‍ച്ചയും അസ്വസ്ഥതയും ഉണ്ടാകും. അത്തരം അവസ്ഥകള്‍ വരാതെ ദാമ്പത്യത്തെ സംരക്ഷിക്കാന്‍, സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ ചില വഴികളുണ്ട്. ദാമ്പത്യത്തിലെ നിരാശ നമ്മള് കരുതുന്നതിനേക്കാള്‍ ഗൗരവമുള്ള വിഷയമാണ്. അത് അത്ര എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുന്നതല്ല. എങ്കിലും അവസ്ഥ മെച്ചപ്പെടുത്താനും ബന്ധം വീണ്ടെടുക്കാനും ചില മാര്‍ഗ്ഗങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
തുറന്ന മനസ്സ്, മനസ്സിലാക്കാനുള്ള കഴിവ്
ദാമ്പത്യത്തില്‍ അടിക്കടി നിരാശയുടെ അവസ്ഥ സംജാതമാകുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവുമാദ്യം ചെയ്യാവുന്ന കാര്യം പങ്കാളിയോട് സത്യസന്ധരായിരിക്കുക, തുറന്ന മനസ്സ് പുലര്‍ത്തുക എന്നിവയാണ്. എന്താണ് തോന്നുന്നതെന്ന് പങ്കാളിയോട് തുറന്ന് പറയുകയും അവരുടെ അവസ്ഥ തുറന്നുപറയാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. തെറ്റിദ്ധാരണകള്‍ അകറ്റാനും പങ്കാളിക്ക് ആശ്വാസം തോന്നാനും ഇത് വളരെയധികം സഹായിക്കും.
പിന്തുണ നല്‍കുക
രണ്ടാമതായി, സംഘര്‍ഷ സാഹചര്യങ്ങളിലും വിഷമ ഘട്ടങ്ങളിലും പരസ്പരം പിന്തുണ നല്‍കുക. പ്രതിസന്ധി സമയങ്ങളില്‍ ദൈനംദിന കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാതെ വരികയും ഒന്നിലും താല്‍പ്പര്യം തോന്നിതിരിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. അത്തരം സാഹചര്യങ്ങളെ അതിജീവിക്കാന്‍, മുന്നോട്ടുപോകാന്‍ പങ്കാളിയുടെ പിന്തുണ ആവശ്യമാണ്. ആ സമയങ്ങളില്‍ പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുക. അവരുടെ ഒറ്റപ്പെടല്‍ അകറ്റാന്‍ ശ്രമിക്കുക. അവര്‍ക്ക് സന്തോഷമുള്ള കാര്യങ്ങള്‍ക്ക് മുന്‍കൈ എടുക്കുക.
കേള്‍ക്കുക
പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ആളുകള്‍ ഉള്ളില്‍ ഒരായിരം ചിന്തകളും സങ്കടങ്ങളും അടക്കിവെച്ചിരിക്കും. അവയൊന്ന് തുറന്നുവിട്ടാല്‍ ഒരുപക്ഷേ എല്ലാ പ്രശ്നങ്ങളും അവിടെ അവസാനിക്കും. പക്ഷേ അവ കേള്‍ക്കാന്‍ ആശ്വസിക്കാന്‍ ഉപദേശങ്ങള്‍ നല്കാന് ഒരാള്‍ ഉണ്ടായിരിക്കും. അല്ലാത്തപക്ഷം ഉള്ളില്‍ക്കിടന്ന് നീറിപ്പുകഞ്ഞ് ഒരുനാള്‍ അത് പൊട്ടിത്തെറിക്കും. ഉത്തമ ദാമ്പത്യങ്ങളില്‍ പങ്കാളികള്‍ നല്ല കേള്‍വിക്കാര്‍ കൂടിയായിരിക്കും. പങ്കാളിക്ക് പറയാനുള്ളതെല്ലാം അവര്‍ ക്ഷമയോടെ കേള്‍ക്കും. അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കും. തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരങ്ങള്‍ ഒന്നിച്ചിരുന്ന് കണ്ടുപിടിക്കും.
കൗണ്‍സിലിംഗ്
മേല്‍പ്പറഞ്ഞ വഴികളൊന്നും ഫലപ്രദമാകാതെ വന്നാല്‍ പുറത്ത് നിന്നുള്ള ഒരു കൗണ്‍സിലറുടെ സഹായം തേടുകയാണ് അടുത്ത വഴി. പങ്കാളികള്‍ക്ക് പരസ്പരം മനസ്സിലാക്കാനും അവര്‍ കടന്നുപോകുന്ന പ്രശ്നത്തിന്റെ ആഴം മനസ്സിലാക്കാനും മറ്റൊരാളുടെ സഹായത്തോടെ സാധിക്കും. തെറാപ്പി അതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ്. പ്രശ്നങ്ങള്‍ ഒന്നിച്ച് എങ്ങനെ പരിഹരിക്കാം എന്നത് മനസ്സിലാക്കാനും കൗണ്‍സിലിംഗ് സേവനത്തിലൂടെ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
