Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
പ്രണയിച്ചത് ആത്മാർത്ഥമായി,എന്നിട്ടും ചതിച്ചു; 'ആ ബന്ധം' തകർന്നതിന് കാരണം ഇതോ?
പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും ഓരോ വ്യക്തികളുടേയും താല്‍പ്പര്യം അനുസരിച്ചാണ്. പലപ്പോഴും പ്രണയിക്കുന്ന വ്യക്തിയെ തന്നെ ജീവിത പങ്കാളിയാക്കണം എന്നില്ല. എന്നാല്‍ ഇത്തരത്തിലുള്ള ബന്ധത്തില്‍ പരസ്പരം ചതിക്കാതെ മാന്യമായി വേര്‍പിരിയുക എന്നതാണ് മനസ്സിലാക്കേണ്ട കാര്യം. അത് ദാമ്പത്യത്തിലായാലും വിശ്വാസം പണയം വെക്കാതെ മുന്നോട്ട് പോവുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എന്നാല്‍ ചില ആളുകള്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്ന സമയമാണെങ്കിലും പലപ്പോഴും ഈ ബന്ധത്തില്‍ പോലും ചതിക്കുന്നവര്‍ നിരവധിയുണ്ട്.
സന്തോഷകരമായ ഒരു ദാമ്പത്യത്തില്‍ അല്ലെങ്കില്‍ ഒരു പ്രണയ ബന്ധത്തില്‍ എന്തിനാണ് ചതിക്കുന്നത് എന്നതിനെക്കുറിച്ച് പലര്‍ക്കും സംശയം തോന്നിയേക്കാം. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം മോശം സ്വഭാവത്തിലൂടെ ആളുകള്‍ കടന്ന് പോവുന്നത് എന്ന് പലരും ചിന്തിച്ചേക്കാം. എന്നാല്‍ അതിന് പിന്നിലുള്ള ചില കാര്യങ്ങളെക്കുറിച്ചും ഇത്തരത്തില്‍ ഒരു വഞ്ചനക്ക് പുറകില്‍ അവര്‍ ചിന്തിക്കുന്ന കാര്യങ്ങളെക്കുറിച്ചും ഈ ലേഖനം പറയുന്നു.

അമിതമായ ആവേശം
പലപ്പോഴും ഒരു ബന്ധത്തില്‍ സന്തോഷകരമായി തുടരുന്ന അവസ്ഥയില്‍ പോലും മറ്റൊരു ബന്ധത്തിലേക്ക് പലരും പോവുന്നു. എന്നാല്‍ പങ്കാളിയെ സംബന്ധിച്ച് ഇതൊരു ചതിയായി കണക്കാക്കാമെങ്കിലും അത്തരം ബന്ധത്തിലേക്ക് പോവുന്ന വ്യക്തിക്ക് ഇതില്‍ പ്രശ്നങ്ങളൊന്നും തന്നെ തോന്നില്ല. പലപ്പോഴും മറ്റൊരു ബന്ധത്തിലേക്കുള്ള അമിതാവേശവും അത് കൂടാതെ തന്റെ അതിര്‍ത്തി ലംഘിക്കുന്നതിനുള്ള ആവേശവും തന്നെയാണ് രണ്ടാമതൊരു പ്രണയത്തിലേക്കോ അല്ലെങ്കില്‍ വിവാഹേതര ബന്ധത്തിലേക്കോ നിങ്ങളെ നയിക്കുന്നത്.
അരക്ഷിതാവസ്ഥ
സ്വന്തം സംരക്ഷണവും സ്വന്തം സന്തോഷവും ആഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും നിലവിലെ സാഹചര്യത്തില്‍ പലപ്പോഴും ബന്ധങ്ങളില്‍ തോന്നുന്ന അരക്ഷിതാവസ്ഥയാണ് അവരെ പുതിയ ബന്ധത്തിന് പ്രേരിപ്പിക്കുന്നത്. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം കരുതിയിരിക്കേണ്ടതാണ്. കാരണം പലപ്പോഴും ഉള്ള ബന്ധത്തില്‍ നാം സന്തോഷവനായിരിക്കുമെങ്കിലും അല്ലെങ്കില്‍ സന്തോഷവതിയായിരിക്കുമെങ്കിലും പലപ്പോഴും പുതിയ ഒരു ബന്ധത്തിലേക്ക് പോവുന്നതിനുള്ള തുടക്കമായിരിക്കും ബന്ധങ്ങളില്‍ ഉണ്ടാവുന്ന അരക്ഷിതാവസ്ഥ. ഇത് കൂടുതല്‍ വെല്ലുവിളികളും നിങ്ങളില്‍ ഉണ്ടാക്കുന്നു.
മാനസികമായ സംതൃപ്തിക്കുറവ്
പലരും പുറമേ പ്രകടിപ്പിക്കാത്ത ഒന്നായിരിക്കും ഇത്. മാനസികമായുണ്ടാവുന്ന സംതൃപ്തിക്കുറവ് ഒരു ബന്ധത്തില്‍ പല വിധത്തിലുള്ള അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇത്തരം അസ്വാരസ്യങ്ങള്‍ തിരിച്ചറിയുന്നതിന് മുന്‍പ് തന്നെ പലപ്പോഴും നിങ്ങള്‍ പുതിയ ഒരു ബന്ധത്തിന് തുടക്കമിട്ടിട്ടുണ്ടായിരിക്കും. അതുകൊണ്ട് തന്നെ മാനസികമായ അടുപ്പമുണ്ടെങ്കില് പോലും സംതൃപ്തിയില്ലായ്മ തിരിച്ചറിയാതെ പോവുന്നതാണ് പല ബന്ധങ്ങളും തകര്‍ക്കുന്നതും. ഇതിനെ തിരിച്ചറിഞ്ഞ് മാന്യമായി ഗുഡ്ബൈ പറയുക എന്നതാണ് ഓരോ ദാമ്പത്യത്തിലും ശ്രദ്ധിക്കേണ്ടത്.
ചുമതലകളോടുള്ള ഭയം
പലപ്പോഴും പ്രണയമാണെങ്കിലും ദാമ്പത്യമാണെങ്കിലും ചുമതലകള്‍ ധാരാളമുണ്ടായിരിക്കും. ഇത്തരം ചുമതലകള്‍ ഏറ്റെടുക്കുന്നതിനുള്ള ഭയവും പ്രതിസന്ധിയും തന്നെയാണ് പലരിലും പുതിയ ഒരു ബന്ധത്തിന് പ്രേരിപ്പിക്കുന്നത്. ഇത് ഒരു തരത്തില്‍ ചതിയായി തന്നെ വിലയിരുത്താവുന്നതാണ്. കാരണം ഉള്ള ബന്ധത്തില്‍ സന്തോഷത്തോടെ ചുമതലകള്‍ നിര്‍വ്വഹിച്ച് മുന്നോട്ട് പോവാന്‍ താല്‍പ്പര്യപ്പെടാത്തവര്‍ക്ക് പലപ്പോഴും പുതിയ ബന്ധത്തിലും ഇതൊന്നും നിറവേറ്റാന്‍ സാധിക്കണം എന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ്അറിഞ്ഞ് വേണം എന്തിനും ഇറങ്ങിപ്പുറപ്പെടുന്നതിന്.
ലൈംഗിക അസംതൃപ്തി
ലൈംഗികമായുണ്ടാവുന്ന അസംതൃപ്തി പലരും തുറന്ന് പറയുന്ന ഒന്നല്ല. ഇത് പലപ്പോഴും നിങ്ങളുടെ പങ്കാളിയെ പുതിയ ബന്ധം തേടിപ്പോവുന്നതിലേക്ക് എത്തിക്കുന്നു. അവരുടെ ലൈംഗിക ആഗ്രഹങ്ങള്‍ ഒന്നും പൂര്‍ത്തീകരിക്കാന്‍ സാധിക്കാതിരിക്കുമ്പോള്‍ പലരും ഇത്തരം ബന്ധങ്ങളില്‍ തുടര്‍ന്ന് കൊണ്ട് തന്നെ പുതിയ ബന്ധത്തിലേക്ക് എത്തുന്നു. അത് പിന്നീട് കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു എന്നതാണ് സത്യം.
ബാഹ്യമായുണ്ടാവുന്ന ആകര്‍ഷണം
പലപ്പോഴും ഒരു ബന്ധത്തില്‍ തുടരുമ്പോള്‍ തന്നെ മറ്റൊരു വ്യക്തിയോട് തോന്നുന്ന ആകര്‍ഷണവും ഇത്തരത്തില്‍ പുതിയ ഒരു ബന്ധത്തിന് തുടക്കം കുറിക്കുന്നതാണ്. വെറുതേ സമയം പോക്കിനായി ഇത്തരം ബന്ധങ്ങള്‍ തേടിപ്പോവുന്നവരും കുറവല്ല. ഇത്തന്നെയാണ് പലപ്പോഴും നിങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നതും. സന്തോഷത്തോടെ ഒരു ബന്ധത്തില്‍ തുടരുമ്പോള്‍ മറ്റൊന്നിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന് പിന്നില്‍ ഇത്തരം കാര്യങ്ങളെല്ലാം തന്നെ ശ്രദ്ധിക്കണം.
അവസരങ്ങള്‍ ധാരാളം
ഇന്നത്തെ കാലത്ത് പുതിയ ബന്ധത്തിന് തുടക്കം കുറിക്കാന്‍ അധികം കഷ്ടപ്പെടേണ്ടി വരുന്നില്ല. ടെക്നോളജിയും സമൂഹമാധ്യമങ്ങളുടെ ഇടപെടലും എല്ലാം പലപ്പോഴും നിങ്ങളെ ഇത്തരം അവസ്ഥയിലേക്ക് എത്തിക്കുന്നു. എല്ലാം കൈയ്യെത്തും ദൂരത്ത് ലഭിക്കുന്നു എന്നത് തന്നെയാണ് പലപ്പോഴും നിങ്ങളെ പങ്കാളിയെ ചതിക്കുന്നതിലേക്ക് എത്തിക്കുന്നതും. എങ്കിലും ഇത്തരം സോഷ്യല്‍ മീഡിയ പോലുള്ളവ നല്ല കാര്യങ്ങള്‍ക്കും ശരിയായ രീതിയില്‍ ഉപയോഗിക്കാം എന്നതും നാം മനസ്സിലാക്കണം.
മാനസിക അടുപ്പം നഷ്ടപ്പെടുന്നത്
മാനസിക അടുപ്പം നഷ്ടപ്പെടുന്നതിനെ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. ദാമ്പത്യത്തിലായാലും പ്രണയത്തിലായാലും ഇത്തരത്തില്‍ സംഭവിക്കുന്നത് നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. നിങ്ങള്‍ക്ക് എപ്പോഴും പ്രധാനം നിങ്ങളുടെ പങ്കാളി തന്നെയാണെന്നും കാര്യങ്ങള്‍ പരസ്പരം തുറന്ന് പറയുന്നതിന് ശ്രമിക്കണം എന്നതും ചിന്തിക്കേണ്ടതാണ്. ഇത്രയും കാര്യങ്ങളാണ് സന്തോഷകരമായ ഒരു ദാമ്പത്യത്തിലാണെങ്കില് പോലും നിങ്ങളെ പുതിയ ബന്ധം തേടിപ്പോവുന്നതിലേക്ക് നയിക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











