Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
നല്ല ദമ്പതികള്‍ എല്ലായ്പ്പോഴും ഇങ്ങനെയായിരിക്കും!
സന്തോഷകരമായ ദാമ്പത്യ ജീവിതം എല്ലായ്പ്പോഴും എല്ലാവര്ക്കും ലഭ്യമാകണമെന്നില്ല. ചിലപ്പോള്‍ പങ്കാളികള്‍ക്കിടയില്‍ ഉണ്ടാകുന്ന പൊരുത്തക്കേടുകള്‍, അല്ലെങ്കില്‍ അഭിപ്രായവ്യത്യാസങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് പലപ്പോഴും ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കാറുണ്ട്. ചില പ്രശ്നങ്ങള്‍ പലപ്പോഴും ഡിവോഴ്സിലാണ് ചെന്നവസാനിക്കുന്നത്.

നല്ല ദാമ്പത്യം എങ്ങനെ നിലനിര്‍ത്തികൊണ്ട് പോകണം എന്ന് ഇന്ന് പലര്‍ക്കും അറിയുകയും ഇല്ല. നിങ്ങള്‍ ഒരു നല്ല പങ്കാളിയാണെങ്കില്‍, അല്ലെങ്കില്‍ നിങ്ങളുടെ ദാമ്പത്യം മനോഹരമാണെങ്കില്‍ ഈ താഴെ പറയുന്ന ഗുണങ്ങള്‍ നിങ്ങളുടെ ദാമ്പത്യത്തില്‍ ഉണ്ടായിരിക്കുന്നതാണ്. അവ എന്തെല്ലാമെന്ന് നോക്കാം.
പങ്കാളിയെ മിസ്സ് ചെയ്യും
നല്ല ദാമ്പത്യമാണ് നിങ്ങളുടെതെങ്കില്‍ തീര്‍ച്ചയായും പങ്കാളിയുടെ അസാന്നിധ്യത്തില്‍ നിങ്ങള്‍ക്ക് അവരെ മിസ്സ് ചെയ്യും, അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഓര്‍ക്കും. അവര്‍ ഒപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നും. ചില സന്ദര്‍ഭത്തില്‍ പങ്കാളി ഒപ്പം ഉണ്ടായിരുന്നെങ്കില്‍ എന്നുപോലും നിങ്ങള്‍ക്ക് തോന്നും. ബെഡ്റൂമില്‍ പോകുമ്പോള്‍ പോലും പങ്കാളിയുടെ സാന്നിധ്യം നിങ്ങള്‍ക്ക് മിസ്സ് ചെയ്യും. ഇത്തരത്തില്‍ നിങ്ങള്‍ക്ക് പങ്കാളിയെ മിസ്സ് ചെയ്യുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ ദാമ്പത്യം മനോഹരമാണെന്നാണ്. ഏത് പ്രതിസന്ധിയിലും നിങ്ങള്‍ ഒപ്പം നില്ക്കും.
പിന്തുണ
ഇന്ന് പല ദമ്പതികള്‍ക്കിടയിലും ഇല്ലാതെ പോകുന്ന ഒരു കാര്യമാണ് പരസ്പര പിന്തുണ. ഏത് കാര്യത്തിലും പങ്കാളിയുടെ ഒപ്പം നിന്ന് പിന്തുണയ്ക്കാന്‍ പലരും തയ്യാറാകാറില്ല. എന്നാല്‍, നിങ്ങളുടെ പങ്കാളി നിങ്ങളുടെ ഏതാഗ്രഹത്തിനും കട്ടയ്ക്ക് ഒപ്പത്തിനൊപ്പം നില്ക്കുന്നുണ്ടെങ്കില്, അതിനര്‍ത്ഥം നിങ്ങള്‍ നല്ല ദാമ്പത്യത്തിലാണ് എന്നാണ്.
സുതാര്യത
ഒരു ബന്ധം നല്ലരീതിയില്‍ മുന്നോട്ട് പോകണമെങ്കില്‍ പങ്കാളികള്‍ക്കിടയില്‍ സുതാര്യത വേണം. എല്ലാം തുറന്ന് പറയാനുള്ള മനസ്സ് പരസ്പരം വേണം. ഇത്തരത്തിലുള്ള തുറന്ന് പറച്ചിലുകള്‍ ബന്ധം കൂടുതല്‍ ദൃഢമാക്കും. ഇത്തരത്തില്‍ കള്ളത്തരങ്ങള്‍ ഒന്നും ഇല്ലാത്ത, പരസ്പരം മനസ്സിലാക്കുന്ന, പങ്കാളികളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടേത് നല്ല ബന്ധമാണ്. ഈ ബന്ധം ദീര്‍ഘകാലം നിലനില്ക്കുകയും ചെയ്യും.
സ്നേഹവും ബഹുമാനവും
നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ ബഹുമാനിക്കാരുണ്ടോ? അതുപോലെ, നിങ്ങളെ നിങ്ങളുടെ പങ്കാളി തിരിച്ച് ബഹുമാനിക്കാറുണ്ടോ? എങ്കില്‍ നിങ്ങളുടെ ദാമ്പത്യവും സൂപ്പറായിരിക്കും. നല്ല ദാമ്പത്യത്തില്‍ ഏറ്റവും പ്രധാനമായി വേണ്ട കാര്യങ്ങളില്‍ ഒന്നാണ് പരസ്പര ബഹുമാനം. പരസ്പരം ബഹുമാനം ഇല്ലെങ്കില്‍ പല പ്രശ്നങ്ങളും ഉടലെടുക്കുന്നതാണ്. അതുപോലെ, പരസ്പരം ബഹുമാനം ഉണ്ടെങ്കില്‍ മാത്രമേ അവിടെ സ്നേഹവും ഉണ്ടായിരിക്കുകയുള്ളൂ. ഈ ഗുണങ്ങള്‍ നിങ്ങളുടെ ദാമ്പത്യത്തില്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ ദാമ്പത്യം ദീര്‍ഘകാലം നിലനില്ക്കുന്നതായിരിക്കും.
നിങ്ങളെ കേള്‍ക്കുക
എന്ത് പ്രശ്നം ഉണ്ടെങ്കിലും നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിച്ച് കേട്ടതിന് ശേഷം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന പങ്കാളിയാണോ നിങ്ങളുടേത്. നിങ്ങള്‍ ഇതേ രീതി തിരിച്ചും പ്രകടിപ്പിക്കാറുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങളുടെ ദാമ്പത്യത്തില്‍ പ്രശ്നങ്ങളും വളരെ കുറവായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications