Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പ്രായം കുറഞ്ഞ പുരുഷന് പ്രായം കൂടിയ സ്ത്രീയില്‍ ആകൃഷ്ടരാകുന്നതിന് പിന്നിലെ സൈക്കോളജി
പ്രണയത്തിന് ജാതിയും മതവും പ്രായവും ഒന്നും ഒരു വിഷയമല്ലെന്ന് പറയാറുണ്ടെങ്കിലും ദമ്പതിമാരില്‍ പുരുഷന് പ്രായം കൂടി ഇരിക്കുന്നതാണ് ഉത്തമമെന്നുള്ള ധാരണ സമൂഹത്തില്‍ പൊതുവേ ഉണ്ട്. പണ്ടുകാലങ്ങളില്‍ നമ്മുടെ നാട്ടില്‍ പത്തും പതിനഞ്ചും വയസ്സ് കൂടുതലുള്ള പുരുഷന്മാരെയാണ് സ്ത്രീകള്‍ വിവാഹം ചെയ്തിരുന്നത്. പക്ഷേ ഇന്നതിനെല്ലാം മാറ്റം വന്നിട്ടുണ്ട്. ഒന്നോ രണ്ടോ വര്‍ഷം മാത്രം പ്രായവ്യത്യാസമുള്ളവരും ചിലപ്പോള്‍ സമപ്രായക്കാരും വിവാഹം കഴിക്കാറുണ്ട്.

പക്ഷേ തന്നേക്കാള്‍ പ്രായം കൂടിയ സ്ത്രീയെ പുരുഷന് വിവാഹം കഴിക്കുന്നത് ഇന്നും അത്ര സാധാരണമായ ഒന്നല്ല. പക്ഷേ അതത്ര വിരളമല്ല. സച്ചിന്, പ്രിയങ്ക ചോപ്ര തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ അടക്കം അത്തരം ബന്ധങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ഏറെയാണ്. ഇഷ്ടപ്പെടുന്ന സ്ത്രീയുടെയും പുരുഷന്റെയും പ്രായമെല്ലാം വ്യക്തിപരമായ കാര്യമാണ്. എങ്കിലും ചില പുരുഷന്മാര്ക്ക് തന്നേക്കാള്‍ പ്രായം കൂടിയ സ്ത്രീകളോടാണ് ആകര്‍ഷണം തോന്നുക. അതിന് പല കാരണങ്ങളും ഉണ്ട്.
ദാമ്പത്യമായാലും ലിവിംഗ് ടുഗെതര്‍ ആയാലും പ്രണയമായാലും പങ്കാളികള്‍ക്കിടയിലെ പൊരുത്തവും പരസ്പരം മനസ്സിലാക്കലുമാണ് ഏറ്റവും പ്രധാനം. ഒരു പങ്കാളിയില്‍ തേടുന്ന വ്യക്തിത്വവും മറ്റ് ഗുണങ്ങളും പ്രായം കൂടിയ ഒരാളില്‍ കണ്ടെത്തുന്നത് കൊണ്ടാകാം ഒരു പുരുഷന് പ്രായം കൂടിയ സ്ത്രീയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. പ്രായം കൂടിയ സ്ത്രീകളില്‍ ആകൃഷ്ടരാകുന്ന പുരുഷന്മാരെ അത്തരം ബന്ധങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന സ്ത്രീകളുടെ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
പക്വത
പക്വതയും കാര്യങ്ങളെ സമചിത്തതയോടെ നേരിടാനുള്ള കഴിവും ചില പുരുഷന്മാരെ തന്നേക്കാള്‍ പ്രായം കൂടിയ സ്ത്രീയിലേക്ക് ആകര്‍ഷിക്കുന്നു. ഇത്തരം സത്രീകളുടെ മികച്ച ആശയവിനിമയ ശേഷിയും ചിന്തകള്‍ വ്യക്തമായി മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള കഴിവും പുരുഷന്മാരില് മതിപ്പ് ഉണ്ടാക്കും.
ആത്മവിശ്വാസം
ആത്മവിശ്വാസവും തന്റേടവുമുള്ള സ്ത്രീകളിലും പുരുഷന്മാര് ആകൃഷ്ടരാകാം. അവിടെ പ്രായം തടസ്സമാകാറില്ല. ആത്മവിശ്വാസം ഒരു വ്യക്തിക്ക് സുഖം നല്‍കുകയും മറ്റൊരാള്‍ക്ക് വേണ്ടി മാറേണ്ടതില്ലെന്ന കാഴ്ചപ്പാട് നല്‍കുകയും ചെയ്യുന്നു.
സ്വാതന്ത്ര്യം
സ്വാതന്ത്ര്യം ആഗ്രഹിക്കാത്ത ആളുകളില്ല. സ്വന്തം ഇഷ്ടത്തിനൊത്ത് ജീവിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ബന്ധങ്ങളിലും ഇത് തന്നെയാണ് മിക്കവരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് ചില പുരുഷന്മാര് പ്രായം കൂടിയ, സ്വന്തം കാര്യങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും പ്രാധാന്യം നല്കുന്ന സ്ത്രീകളോട് കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്നു.
തുറന്ന് പ്രകടിപ്പിക്കുന്ന സ്വഭാവം
ഉള്ളിലൊന്നും മറച്ചുവെക്കാത്ത പുരുഷന്മാര് അത്തരം സ്വഭാവമുള്ള, തന്നേക്കാള്‍ പ്രായമുള്ള സ്ത്രീകളുമായി പ്രണയത്തിലാകാറുണ്ട്. മറ്റുള്ളവരില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മനസ്സുള്ളവരായിരിക്കും ഈ സ്ത്രീകള്‍. പുരുഷന്മാര്ക്ക് ഈ സ്വഭാവം ആകര്‍ഷകമായി തോന്നാം.
വൈകാരിക ക്ഷമത
വൈകാരികമായ ബുദ്ധിസാമര്‍ത്ഥ്യം ആവശ്യമുള്ള ബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളെ അഭിമുഖീകരിക്കാനുള്ള ചില സ്ത്രീകളുടെ കഴിവും അവരേക്കാള്‍ പ്രായം കുറഞ്ഞ പുരുഷന്മാരെ അവരിലേക്ക് ആകര്‍ഷിക്കും. ഇത് എല്ലാവര്ക്കും ഉണ്ടാകുന്ന കഴിവല്ല. തന്നേക്കാള്‍ പ്രായം കൂടിയ, അനുഭവജ്ഞാനമുള്ള സ്ത്രീ കൂടെയുണ്ടാകുമ്പോള്‍ പുരുഷന് മറ്റുള്ളവരുടെ വികാരങ്ങളെയും തോന്നലുകളെയും കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. ഇത്തരം സ്ത്രീകള്‍ പക്വതയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുക.
ഇത്തരം സ്വഭാവഗുണങ്ങളുള്ള, പ്രായം കൂടിയ സ്ത്രീകള്‍ പ്രായം കുറഞ്ഞ പുരുഷന്മാരെ തന്നിലേക്ക് ആകര്‍ഷിക്കും. ഇവരുടെ ബന്ധം പരസ്പര ധാരണയിലും വിശ്വാസത്തിലും പക്വതയിലും വൈകാരിക ക്ഷമതയിലും അടിയുറച്ചതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
