Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ഇന്ത്യന്‍ ദമ്പതിമാര്‍ക്കിടയില്‍ വിവാഹമോചനം വര്‍ധിക്കാനുള്ള പ്രധാനകാരണങ്ങള്‍ ഇവയാണ്
രണ്ട് പേരുടെ ഒന്നിക്കല് എന്ന് ലളിതമായി വിവാഹത്തെ വിശേഷിപ്പിക്കാമെങ്കിലും ആ ആശയം വളരെ വലുതും സങ്കീര്‍ണ്ണവുമാണ്. രണ്ട് പേരുടെ ഒന്നുചേരലിന് സമൂഹവും നിയമവും നല്കുന്ന അംഗീകാരം എന്നതിലുപരിയായി, വ്യത്യസ്ത വ്യക്തിത്വങ്ങളും ചിന്തകളും സംസ്കാരങ്ങളും ഉള്ള രണ്ട് വ്യക്തികള്‍ പരസ്പരം അറിഞ്ഞ്, സഹകരിച്ച്, തുണയായി ജീവിക്കാന്‍ ശ്രമിക്കുന്നതിന്റെ തുടക്കം കൂടിയാണത്. ഇന്ത്യയില്‍ വിവാഹമെന്നാല്‍ രണ്ട് വ്യക്തികളുടെ ഒന്നുചേരല്‍ മാത്രമല്ല, രണ്ട് കുടുംബങ്ങളുടെ ഒന്നുചേരല്‍ കൂടിയാണ്. അത് മതത്തിലും സംസ്കാരത്തിലും സാമൂഹിക നിഷ്കര്‍ഷകളിലും വേരുകളുള്ള ഒന്നാണ്.

പ്രണയമായാലും അറേഞ്ച്ഡ് വിവാഹം ആയാലും കുടുംബം ഉള്‍പ്പെടെ വിവാഹത്തിലൂടെ പലതും സാര്‍ത്ഥകമാക്കാന്‍ നമ്മള് ശ്രമിക്കുന്നുണ്ട്. ഉദാഹരണത്തിന്, വിവാഹത്തോടെ നമുക്ക് വൈകാരികവും സാമ്പത്തികവുമായ ഒരു സ്ഥിരത കൈവരും. കുടുംബത്തെയും കുട്ടികളെയും പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്തം വന്നുചേരും. വിവാഹം ലൈംഗികതയ്ക്കുള്ള സാമൂഹികമായ അംഗീകാരം കൂടിയാണ്. ഇന്ത്യ ഉള്‍പ്പടെ പല സംസ്കാരങ്ങളിലും വിവാഹത്തെ വളരെ പവിത്രമായ ബന്ധമായാണ് കണക്കാക്കുന്നത്. പരസ്പരം പിന്തുണയ്ക്കാനും വീഴ്ചയിലും ഉയര്‍ച്ചയിലും കൂടെയുണ്ടാകും ഒരാള്‍ ഉണ്ടെന്ന ആശ്വാസം വരുന്നത് വിവാഹത്തോടെയാണ്.
പലരുടെയും വിവാഹപ്രതീക്ഷകള് പലതാണ്. വ്യക്തിപരമായ വിശ്വാസങ്ങള്‍, സാംസ്കാരികമായ നിഷ്കര്‍ഷകള്‍, സമൂഹത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം എന്നിവയെല്ലാം വിവാഹത്തില്‍ നിന്നും ഒരാളുടെ പ്രതീക്ഷകള്‍ എന്തെല്ലാമാണ് എന്നതിനെ സ്വാധീനിക്കുന്നുണ്ട്. വിവാഹത്തില്‍ നിന്നും തങ്ങളാഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കാതെ വന്നാല്‍ വിവാഹമോചനമാണ് മിക്കവരും തിരഞ്ഞെടുക്കുന്ന വഴി.
അടുത്തകാലത്തായി ഇന്ത്യയില്‍ വിവാഹ മോചന നിരക്കുകളില്‍ കാര്യമായ വര്‍ധനവ് കാണാനാകും. അതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. അതില്‍ ചില കാരണങ്ങള്‍ നോക്കാം.
സമൂഹത്തില്‍ വന്നിട്ടുള്ള മാറ്റം
മുമ്പ് ഇന്ത്യന്‍ സമൂഹം യാഥാസ്ഥിതിക ചിന്താഗതി ഉള്ളവരായിരുന്നു. വിവാഹമോചനം എന്നതിനോട് ഒട്ടും അനുകൂലമല്ലാത്ത നിലപാടായിരുന്നു സമൂഹത്തിന് പൊതുവെ. എന്നാല്‍ ഇപ്പോഴുള്ളത്തെ തലമുറയുടെ കാഴ്ചപ്പാടുകളില്‍ സാരമായ വ്യത്യാസമുണ്ടായിട്ടുണ്ട്. പുരോഗമന ചിന്താഗതിയുള്ളവരാണ് കൂടുതല്‍. അതുകൊണ്ടുതന്നെ വിവാഹമോചനത്തോടുള്ള കാഴ്ചപ്പാടിലും മാറ്റം വന്നിട്ടുണ്ട്. മുമ്പ് സമൂഹത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം ഇഷ്ടമല്ലെങ്കിലും ദാമ്പത്യത്തില്‍ തുടരുമെങ്കിലും ഇന്ന് ഇഷ്ടമല്ലാത്ത വിവാഹത്തില്‍ തുടരാന്‍ ഒട്ടുമിക്ക ആളുകളും താല്‍പ്പര്യം കാണിക്കുന്നില്ല.
സ്ത്രീ ശാക്തീകരണം
പണ്ടുകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള വര്‍ധിച്ച അവസരങ്ങള്‍ കാരണം ഇന്നത്തെ സ്ത്രീകള്‍ പണ്ടുകാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ശക്തരാണ്. അവര്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യവും ജീവിതത്തിന് മേല്‍ നിയന്ത്രണവും ഉണ്ട്. അതുകൊണ്ട് തന്നെ തങ്ങളെ ചൂഷണം ചെയ്യുന്നതോ ബഹുമാനിക്കാത്തതോ വില കല്‍പ്പിക്കാത്തതോ ആയ ബന്ധങ്ങളില്‍ സ്ത്രീകള്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല. സാമ്പത്തിക സ്വാതന്ത്ര്യം ഉള്ളതിനാല്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കാനും സ്വന്തം ക്ഷേമം ഉറപ്പാക്കാനും ഇന്നത്തെ കാലത്ത് സ്ത്രീകള്‍ ധൈര്യം കാണിക്കുന്നു.
നഗരവല്‍ക്കരണവും ജീവിതശൈലി മാറ്റവും
ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള ചേക്കേറല്‍ ജീവിതശൈലിയില്‍ കാതലായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. നഗരജീവിതത്തിന്റെ ഉപോല്പ്പന്നങ്ങളായ മാനസിക സമ്മര്‍ദ്ദം, കൂടുതല്‍ ജോലി സമയം, കുടുംബത്തിനായി സമയക്കുറവ്, എന്നിവയെല്ലാം കുടുംബബന്ധങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുന്നു. മാത്രമല്ല, നാഗരിക ജീവിതത്തിന്റെ ഫലമായി ആളുകളെ വിവാഹമോചനത്തെ വലിയൊരു കാര്യമായി കരുതുന്നില്ല.
പൊരുത്തക്കേട്,യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത പ്രതീക്ഷകള്‍
വലിയ പ്രതീക്ഷകളോടെയാണ് ഇന്നത്തെ യുവതീയുവാക്കള്‍ വിവാഹത്തിലേക്ക് എത്തുന്നത്. വൈകാരികമായും മാനസികമായും അവര്‍ പുലര്‍ത്തുന്ന പ്രതീക്ഷകള്‍ ഒരുപക്ഷേ സാധിച്ചെന്ന് വരില്ല. ഇത് അസംതൃപ്തിയിലേക്കും നിരാശയിലേക്കും എത്തും. കൂടാതെ ഇന്നത്തെ യുവതീയുവാക്കള്‍ വ്യക്തിപരമായ വളര്‍ച്ചയ്ക്കും പുരോഗതിക്കും വലിയ പ്രാധാന്യം നല്കുന്നു. അതിന് ദാമ്പത്യം തടസ്സമാകുമ്പോള്‍ അത് വേണ്ടെന്ന് വെക്കാന്‍ അവര്‍ മടിക്കുന്നില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications