Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ഒന്നിലധികം പങ്കാളി: അത്തരം ബന്ധങ്ങളുടെ നിലനില്‍പ്പ് എങ്ങനെ?
ബന്ധങ്ങളെ കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണ്. പലതരത്തിലുള്ള ബന്ധങ്ങളും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ദാമ്പത്യം സംബന്ധിച്ച സമൂഹത്തിന്റെ കാഴ്ചപ്പാടുകളില്‍ ഏറെ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന കാലത്താണ് നമ്മള് ജീവിക്കുന്നത്. പുരുഷന് പുരുഷനും സ്ത്രീയ്ക്ക് സ്ത്രീയും പങ്കാളിയായി വരാമെന്നും വിവാഹമെന്ന വ്യവസ്ഥിതിയിലൂടെ അല്ലാതെ രണ്ടുപേര്‍ക്ക് പങ്കാളികളായി ഒന്നിച്ച് കഴിയാമെന്നുമെല്ലാം കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു.

ബന്ധങ്ങളുടെ കാര്യത്തില്‍ സമൂഹം ഏറെ മുന്നോട്ടുപോയെങ്കിലും ഒന്നിലധികം പങ്കാളി എന്ന ആശയത്തോട് സമൂഹത്തിന് ഇപ്പോഴും മതിപ്പില്ല. ഏകപങ്കാളി നയത്തിനാണ് സ്വീകാര്യത കൂടുതല്‍. എന്നുകരുതി സമൂഹത്തില്‍ ആ തരത്തിലുള്ള ബന്ധം മാത്രമല്ല ഉള്ളതെന്ന് നമുക്ക് വ്യക്തമായി അറിയാം. പരസ്യമായും രഹസ്യമായും ഒന്നിലധികം പങ്കാളികള്‍ ഉള്ള നിരവധിപേര്‍ നമുക്കിടയിലുണ്ട്. അതിലെ നിയമവശങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ എങ്ങനെ ഇത്തരം ബന്ധങ്ങള്‍ മുന്നോട്ടുപോകുന്നു എന്ന കാര്യത്തില്‍ സാധാരണക്കാരായ ആളുകള്‍ക്ക് അതിശയം തോന്നിയേക്കാം. അത്തരം ബന്ധങ്ങളെ കുറിച്ചുള്ള ചില കാര്യറങ്ങള് പരിശോധിക്കാം.
ഒന്നിലധികം പങ്കാളികള്‍
ഒരേസമയം ഒന്നിലധികം ആളുകളുമായി ദാമ്പത്യബന്ധം ഉണ്ടാകുന്ന അവസ്ഥയാണ് ബഹുഭാര്യത്വം അല്ലെങ്കില്‍ ബഹുഭര്‍തൃത്വം എന്നറിയപ്പെടുന്നത്. ഇവിടെ പങ്കാളികള്‍ എല്ലാവരോടും ഒരുപോലെ മാനസികവും ശാരീരികവുമായ അടുപ്പമുണ്ടായിരിക്കും. പങ്കാളികള്‍ക്ക് ഇക്കാര്യം പരസ്പരം അറിയുകയും ചെയ്യും.
പല കാരണങ്ങള്‍ കൊണ്ടും ഒന്നിലധികം പങ്കാളി എന്ന നയം സമൂഹം അംഗീകരിക്കുന്ന ഒന്നല്ല. പക്ഷേ നൂറ്റാണ്ടുകളായി ഈ ആശയം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഒരു വീട്ടില്‍ തന്നെ ഒന്നിലധികം പങ്കാളികള്‍ക്കൊപ്പം പ്രശ്നങ്ങളൊന്നും ഇല്ലാതെ സന്തോഷത്തോടെ കഴിയുന്ന ആളുകള്‍ ഉണ്ട്. വിശ്വാസ്യത, സുതാര്യമായ ആശയവിനിമയം, പരസ്പര ബഹുമാനം എന്നിവയുണ്ടെങ്കില്‍ മാത്രമേ അത്തരമൊരു ബന്ധം സാധ്യമാകുകയുള്ളു. വളരെ തുറന്ന മനസ്ഥിതിയുള്ള, അങ്ങനൈയൊരു ബന്ധത്തിന്റെ നിലനില്‍പ്പ് എങ്ങനെയായിരിക്കും എന്ന് മനസ്സിലാക്കാന്‍ പറ്റുന്നവരിലേ അത് സാധ്യമാകുകയുള്ളു.
ഇത്തരം ബന്ധങ്ങളുടെ നിലനില്‍പ്പിന് അടിസ്ഥാനമായ ചില കാര്യങ്ങളുണ്ട്.
ആശയവിനിമയം
തങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പ്രശ്നങ്ങളും പങ്കാളിയോടോ മൂന്നാമതൊരാളോടോ വ്യക്തമായി പങ്കുവെക്കാനുള്ള കഴിവ് ഇത്തരം ബന്ധങ്ങളില്‍ ആവശ്യമാണ്. ഒന്നിലധികം പങ്കാളികളുമായുള്ള ബന്ധം അത്ര എളുപ്പമുള്ള കാര്യമല്ല. സുതാര്യമായ ആശയവിനിമയം ഉണ്ടെങ്കില്‍ മാത്രമേ അവയ്ക്ക് നിലനില്‍പ്പ് ഉണ്ടാകുകയുള്ളു.
സമ്മതം
മറ്റൊരാളോട് അടുപ്പം സ്ഥാപിക്കുന്നതിന് മുമ്പ് നിലവിലെ പങ്കാളിയുടെ സമ്മതം വാങ്ങുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പങ്കാളിയുടെ സമ്മതമില്ലാതെ മറ്റൊരു ബന്ധം ആരംഭിക്കുന്നത് വഞ്ചനയാണ്.
അതിരുകള്‍
സാമ്പ്രദായിക വിവാഹബന്ധം പോലെയല്ല ഒന്നിലധികം പങ്കാളികള്‍ ഉള്ള അവസ്ഥ. ഇതില്‍ ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ഏറെ പ്രയത്നം ആവശ്യമാണ്. പങ്കാളികളുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തി കൊണ്ടുപോകുകയും അതിര്‍വരമ്പുകള്‍ മനസ്സിലാക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. വിശ്വാസം, ശാരീരിക അടുപ്പം, അസൂയ, വൈകാരികാവസ്ഥ ഇങ്ങനെ പലതരം ഘടകങ്ങള്‍ ഇത്തരം ബന്ധങ്ങളില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ഇവയെ കൈകാര്യം ചെയ്യാനും വ്യക്തമായ അതിരുകള്‍ നിലനിര്‍ത്തി മുന്നോട്ടുകൊണ്ടുപോകാനും സാധിക്കണം.
സത്യസന്ധത
ഒന്നായാലും ഒന്നിലധികമായാലും പങ്കാളികളോട് സത്യസന്ധതരായിരിക്കുക എന്നത് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനമാണ്. എല്ലാവരും ഒരുപോലെ സന്തോഷമുള്ളവരാണെങ്കില് മാത്രമേ അത് ആരോഗ്യകരമായ ഒരു ബന്ധം ആകുകയുള്ളു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
