Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ഈ മോശം സ്വഭാവങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? മറ്റുള്ളവര്‍ക്ക് നിങ്ങളോടുള്ള ബഹുമാനം നഷ്ടപ്പെടുന്നത് ഇവ കാരണം
Give Respect and Take Respect എന്നാണ് പൊതുവേ പറയാറ്. ബഹുമാനം അങ്ങോട്ടു കാണിച്ചെങ്കില്‍ മാത്രമേ തിരിച്ചും കിട്ടുകയുള്ളുവെന്ന് സാരം. പക്ഷേ അതുമാത്രം പോര. നമ്മുടെ ചില മോശം സ്വഭാവങ്ങള്‍ ഉപേക്ഷിച്ചെങ്കില്‍ മാത്രമേ മറ്റുള്ളവര്‍ക്ക് നമ്മോട് ബഹുമാനം തോന്നുകയുള്ളൂ. കാലങ്ങള്‍ കൊണ്ടാണ് ഒരു വ്യക്തി മറ്റുള്ളവരുടെ ബഹുമാനം നേടിയെടുക്കുന്നത്. എന്നാലത് നഷ്ടപ്പെടാന്‍ കേവലം ഒരു നിമിഷം മതി. നിങ്ങളുടെ ഒരു മോശം സ്വഭാവത്തിലൂടെ അതുവരെ നിങ്ങള്‍ക്ക് ലഭിച്ച എല്ലാ ബഹുമാനവും ഇല്ലാതാകും. അതിനിടയാക്കുന്ന ചില മോശം സ്വഭാവങ്ങള്‍ നോക്കാം.

സത്യസന്ധതയില്ലായ്മ
മറ്റുള്ളവരുടെ ബഹുമാനം നഷ്ടപ്പെടുത്തുന്ന ഏറ്റവും മോശം സ്വഭാവമാണ് തുടര്‍ച്ചയായി കള്ളം പറയുകയോ മറ്റുള്ളവര്‍ക്ക് വിശ്വാസം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നത്. സത്യസന്ധതയ്ക്ക് ആളുകള്‍ വലിയ വില കല്‍പ്പിക്കുന്നുണ്ട്. നിങ്ങള്‍ കള്ളം പറുന്നതോ വിശ്വാസവഞ്ചന കാണിക്കുന്നതോ അവര്‍ തിരിച്ചറിഞ്ഞാല്‍ അത് നിങ്ങളിലുള്ള വിശ്വാസം എന്നന്നേക്കുമായി നഷ്ടപ്പെടാന്‍ കാരണമാകും.
ബഹുമാനമില്ലായ്മ
മറ്റുള്ളവരോട് ബഹുമാനമില്ലാതെ പെരുമാറുന്നതും ആളുകള്‍ക്ക് നിങ്ങളോടുള്ള ബഹുമാനം നഷ്ടപ്പെടാന്‍ ഇടയാക്കും. ബഹുമാനമെന്നത് അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാകേണ്ട മര്യാദയാണ്. മറ്റുള്ളവരോട്, അത് ആരായിരുന്നാലും അവരോട് ബഹുമാനത്തോടെ പെരുമാറാതിരിക്കുന്നത് മോശം സ്വഭാവമാണ്.
നിറം മാറുന്ന പ്രകൃതം
ഓന്ത് നിറം മാറുന്നത് പോലെ അടിക്കടി സ്വഭാവം മാറുന്നത് വ്യക്തികള്‍ക്ക് ഗുണകരമല്ല. സ്വഭാവത്തിലെ ഈ സ്ഥിരതയില്ലായ്മ അല്ലെങ്കില്‍ പ്രവചനാതീതമായ സ്വഭാവം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. ഇടയ്ക്ക് ആളുകളുമായി വളരെ നന്നായി ഇടപഴകുകയും ചിലപ്പോള്‍ പരുഷമായി പെരുമാറുകയും ചെയ്യുന്നത്, മൂഡ് സ്വിംഗ്സ് എന്നിവയെല്ലാം ഈ വിഭാഗത്തില്‍ വരും. എന്തുതന്നെ ആയാലും ഇത്തരത്തില്‍ സ്വഭാവം മാറുന്നവരെ വിശ്വസിക്കാനും ബഹുമാനിക്കാനും മറ്റുള്ളവര്‍ക്ക് കഴിയില്ല.
ധിക്കാരം
അമിത ആത്മവിശ്വാസവും ധിക്കാരവും ആരും ഇഷ്ടപ്പെടാത്ത സ്വഭാവങ്ങളാണ്. സ്വന്തം നേട്ടങ്ങളെ കുറിച്ച് അടിക്കടി പൊക്കിപ്പറയുക, മറ്റുള്ളവരെ കുറച്ചുകാണുക എന്നീ സ്വഭാവങ്ങളിലൂടെ ഒരാള്‍ മറ്റുള്ളവര്‍ക്ക് തന്നോടുള്ള ബഹുമാനം ഇല്ലാതാക്കും.
സ്വാര്‍ത്ഥത
മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാതെ, സ്വന്തം ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും എപ്പോഴും മുന്‍ഗണന നല്കുന്ന ആളുകളോട ആര്‍ക്കും ബഹുമാനമുണ്ടാകുകയില്ല.
മറ്റുള്ളവരെ പഴിചാരുക
ഉത്തരവാദിത്തമുള്ളവരായിരിക്കുക എന്നത് മികച്ച ഒരു സ്വഭാവഗുണമാണ്. നമ്മുടെ പ്രവൃത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മടിക്കുകയും അതിലെ തെറ്റുകള്‍ക്ക് മറ്റുള്ളവരുടെ മേല്‍ പഴി ചാരുകയും ചെയ്യുന്നത് മാന്യതയ്ക്ക് നിരക്കുന്നതല്ല. സ്വന്തം തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാത്തവരെ ആളുകള്‍ ഒരിക്കലും ബഹുമാനിക്കുകയില്ല.
മാറ്റങ്ങള്‍ക്ക് തയ്യാറാകാതിരിക്കുക
മാറ്റങ്ങള്‍ അംഗീകരിക്കാതിരിക്കുകയും സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് മാറാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്നവരെ ആളുകള്‍ക്ക് ബഹുമാനമുണ്ടായിരിക്കില്ല. മാറ്റങ്ങള്‍ക്കൊത്ത് മാറാനുള്ള വൈമുഖ്യം ഇടുങ്ങിയ ചിന്താഗതിയുടെയും വിവരവില്ലായ്മയുടെയും ലക്ഷണമാണ്.
ആവശ്യസമയത്ത് ഒപ്പമുണ്ടാകാതിരിക്കുക
മറ്റൊരാള്‍ക്ക് ഒരാവശ്യം വരുമ്പോള്‍ തടി തപ്പുന്ന സ്വഭാവക്കാരെ ആരാണ് ബഹുമാനിക്കുക. മറ്റുള്ളവരോടുള്ള പ്രതിബദ്ധതകള്‍ കൃത്യമായി പാലിക്കുകയെന്നത് മികച്ച സ്വഭാവഗുണമാണ്. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ ആളുകള്‍ ബഹുമാനിക്കുകയില്ല. എപ്പോഴും വിളിപ്പുറത്തുള്ള അല്ലെങ്കില്‍ ആശ്രയിക്കാനാകുന്ന, വിശ്വസ്തരെയാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത്.
പരദൂഷണം
പരദൂഷണം ഒരു മോശം സ്വഭാവമാണെന്നതില് ഒരു സംശയവുമില്ല. നല്ല ബന്ധങ്ങള്‍ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതിന് പകരം മറ്റുള്ളവരെ കുറിച്ച് കിംവദന്തികള്‍ പറഞ്ഞുപരത്തുന്ന അത്തരക്കാരെ ആളുകള്‍ക്ക് ഇഷ്ടവുമായിരിക്കില്ല, ബഹുമാനവും ഉണ്ടായിരിക്കില്ല.
സഹാനുഭൂതി ഇല്ലാതിരിക്കുക
വളരെ ചെറിയ കുട്ടികള്‍ വരെ സഹാനുഭൂതി പ്രകടിപ്പിക്കാറുണ്ട്. സഹാനുഭൂതി ഇല്ലാത്ത ഒരു വ്യക്തി മറ്റുള്ളവരുടെ വികാരങ്ങളെ അവഗണിക്കും. അത്തരക്കാരെ മനുഷ്യത്വമില്ലാത്തവരെന്ന് സമൂഹം മുദ്രകുത്തും. അവരെ ബഹുമാനിക്കാനും ആളുകള്‍ മടിക്കും.



Click it and Unblock the Notifications
