Latest Updates
-
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക!
അമ്പതുകളിലും യുവതികളില്‍ ആകൃഷ്ടരാകുന്ന പുരുഷന്മാര്; പ്രായം മറന്ന് പ്രണയിക്കുന്നതിലെ സൈക്കോളജി
തന്റെ അമ്പത്തിരണ്ടാം വയസ്സിലാണ് ബോളിവുഡ് നടനും മോഡലുമായ മിലിന്ദ് സോമന് അങ്കിതയെ വിവാഹം ചെയ്യുന്നത്. അന്നവര്‍ക്ക് 26 വയസ്സായിരുന്നു പ്രായം. നാല്‍പ്പത്തിരണ്ടാം വയസ്സിലാണ് സെയ്ഫ് അലിഖാന് കരീന കപൂറിനെ വിവാഹം ചെയ്യുന്നത്. ഇരുവരും തമ്മില്‍ പത്ത് വയസ്സിന്റെ പ്രായവ്യത്യാസമാണ് ഉള്ളത്. സഞ്ജയ് ദത്തും ഭാര്യ മാനയത ദത്തും തമ്മില്‍ 19 വയസ്സിന്റെ പ്രായവ്യത്യാസം ഉണ്ട്. അതെല്ലാം സെലിബ്രിറ്റികളുടെ കാര്യം. സാധാരണക്കാരായ, പ്രായം ചെയ്യുന്ന പുരുഷന്മാര്, ചിലപ്പോള്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും ഉള്ളവര്‍ വരെ യുവതികളെ വിവാഹം ചെയ്തതായുള്ള വാര്‍ത്തകള്‍ പലപ്പോഴും നമ്മള് കേള്‍ക്കാറുണ്ട്.

എന്തുകൊണ്ടായിരിക്കും പ്രായമേറിയ പുരുഷന്മാര് പ്രായം കുറഞ്ഞ സ്ത്രീകളില്‍ ആകൃഷ്ടരാകുന്നത്. യുവതികളെ പ്രണയിക്കുന്ന പ്രായം കൂടിയ പുരുഷന്മാരുടെ ഉള്ളിലെ ചേതോവികാരം എന്താണ്. അത്തരം ബന്ധങ്ങള്‍ക്ക് പിന്നിലെ സാമൂഹികവും മാനസികവും ശാരീരികവുമായ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
നാല്പതുകളോ അമ്പതുകളോ പിന്നിട്ട എല്ലാ പുരുഷന്മാരും ഇരുപതുകളിലോ മുപ്പതുകളിലോ ഉള്ള സ്ത്രീകളില്‍ ആകൃഷ്ടരായിക്കൊള്ളണമെന്നില്ല. എന്നാല്‍ അങ്ങനെ തോന്നുന്നവര്‍ തികച്ചും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് തങ്ങളേക്കാള്‍ പ്രായം കുറഞ്ഞ സ്ത്രീകളെ ഇഷ്ടപ്പെടുന്നത്. അത്തരം ബന്ധങ്ങള്‍ക്ക് കാരണമാകുന്ന ചില ഘടകങ്ങള്‍ പരിശോധിക്കാം.
യുവത്വം
യുവതികളായ സ്ത്രീകള്‍ക്ക് കൂടുതല്‍ ചുറുചുറുക്കം ഊര്‍ജ്ജവും ശാരീരികമായ ആകര്‍ഷക ഘടകങ്ങളും ഉണ്ടായിരിക്കും. പലപ്പോഴും പ്രായമായ പുരുഷന്മാരെ യുവതികളിലേക്ക് ആകര്‍ഷിക്കുന്ന ഒരു പ്രധാനപ്പെട്ട ഘടകം ഇതുതന്നെയാണ്.
സ്വകാര്യ അഭിമാനം, സ്റ്റാറ്റസ്
ഭാര്യയുടെ പ്രായക്കുറവ് സ്വകാര്യ അഹങ്കാരമായും അഭിമാനമായും സ്റ്റാറ്റസ് ആയും കാണുന്ന പുരുഷന്മാരുണ്ട്. ഈ പ്രായത്തിലും പ്രായം കുറഞ്ഞ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്ന ഒരു കഴിവായി അവര്‍ കണക്കാക്കുന്നു.
പല ജീവിത ഘട്ടങ്ങള്‍
ജീവിതത്തിന്റെ ഒരേ ഘട്ടങ്ങളിലുള്ളവരെ സ്നേഹിക്കുന്നതിനേക്കാള്‍ വ്യത്യസ്ത ഘട്ടത്തിലുള്ളവരെ സ്നേഹിക്കുന്നതാണ് നല്ലതെന്ന തോന്നല്‍ ചിലര്‍ക്കുണ്ട്. പ്രായം കുറഞ്ഞ പങ്കാളി, ജീവിതത്തില്‍ കൂടുതല്‍ രസവും സന്തോഷവും പോസിറ്റിവിറ്റിയും പുതുമയും കൊണ്ടുവരുമെന്ന് അവര്‍ കരുതുന്നു.
സാംസ്കാരികവും സാമൂഹികവുമായ കാരണങ്ങള്‍
നമ്മുടെയെല്ലാം മുത്തശ്ശീമുത്തശ്ശന്മാര്‍ക്കും അല്ലെങ്കില്‍ മുതുമുത്തശ്ശീമുത്തച്ഛന്മാര്ക്കും ഇടയില്‍ നല്ല പ്രായവ്യത്യാസം ഉണ്ടായിരുന്നതായി കാണാം. പത്തോ പതിനഞ്ചോ അതില്‍ കൂടുതലോ പ്രായവ്യത്യാസം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. വിവാഹബന്ധത്തില്‍ പുരുഷന്മാര്ക്ക് സ്ത്രീകളേക്കാള്‍ പ്രായം ഉണ്ടായിരിക്കണമെന്നതാണ് പല സംസ്കാരങ്ങളിലും സമൂഹങ്ങളിലും ഉള്ള ധാരണ. ഇതൊരു പഴഞ്ചന്‍ കാഴ്ചപ്പാട് മാത്രമല്ല, ഇന്നത്തെ കാലത്തും പങ്കാളികള്‍ക്കിടയിലെ വലിയ പ്രായവ്യത്യാസം നല്ലതാണെന്ന ധാരണ മിക്കവര്‍ക്കും ഇടയിലുണ്ട്.
ജൈവിക കാരണങ്ങള്‍
പരിണാമപരമായി നോക്കുകയാണെങ്കില്‍ സ്ത്രീകള്‍ പ്രത്യുല്‍പ്പാദനപരമായി ഏറ്റവും മുന്നിട്ടുനില്ക്കുന്ന വര്‍ഷങ്ങളിലാണ് പുരുഷന്മാര് അവരില്‍ ആകൃഷ്ടരാകുന്നതെന്ന് ഇവലൂഷനറി സൈക്കോളജി പറയുന്നു. ജീനുകള്‍ അടുത്ത തലമുറയിലേക്ക് കൈമാറുക എന്ന ഉദ്ദേശ്യത്തിലാണിത്.
പൊരുത്തവും സമാന താല്‍പ്പര്യങ്ങളും
വലിയ പ്രായവ്യത്യാസമുണ്ടെങ്കിലും സമാന താല്‍പ്പര്യങ്ങളും മൂല്യങ്ങളും വ്യക്തിത്വവും ഉള്ളവര്‍ പ്രായത്തെ മറന്ന് പരസ്പരം ആകൃഷ്ടരാകാറുണ്ട്. ഈ പൊരുത്തങ്ങള്‍ അവര്‍ക്കിടയില്‍ ആഴത്തിലുള്ള ഒരു ബന്ധം സ്ഥാപിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
