Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
പുറത്ത് കാണിക്കില്ലെങ്കിലും ഉള്ളാലെ നീറും, പങ്കാളിയെ തകര്‍ക്കുന്ന വാക്കുകള്‍
ദേഷ്യവും വഴക്കുമെല്ലാം ദാമ്പത്യത്തിന്റെ ഭാഗമാണ്. അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും എല്ലാ ബന്ധങ്ങളിലും ഉണ്ടാകാറുണ്ട്. പക്ഷേ സംസാരിച്ചും പരസ്പരം മനസ്സിലാക്കിയും പ്രശ്നങ്ങള്‍ പരിഹരിച്ചുപോകുക എന്നത് ആരോഗ്യകരമായ ബന്ധത്തിന് അത്യന്താപേക്ഷിതമാണ്. പക്ഷേ ഇന്ന് പല ദമ്പതിമാര്‍ക്കും ഈ പരീക്ഷണസമയങ്ങളെ നേരിടാന്‍ അറിയില്ല.

അഭിപ്രായഭിന്നത തര്‍ക്കത്തിലേക്കും വഴക്കിലേക്കും പരസ്പരം കുത്തിനോവിപ്പിക്കലിലേക്കും നയിക്കും. ഇതിനിടയില്‍ നമ്മുടെ വായില്‍ നിന്ന് വരുന്ന ഓരോ വാക്കും പങ്കാളിയുടെ നെഞ്ചില്‍ തന്നെ തറയ്ക്കും. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ സൈക്യാട്രിസ്റ്റും ഈ മേഖലയില്‍ 20 വര്‍ഷത്തെ അനുഭവപരിചയവുമുള്ള ഡോ.കോര്ട്നി എസ് വാറന്റെ അഭിപ്രായത്തില്‍ മിക്ക ദാമ്പത്യങ്ങളെയും തകര്‍ച്ചയിലേക്ക് നയിക്കുന്നത് ഒരൊറ്റ പദപ്രയോഗമാണ്. അതേതാണെന്ന് നോക്കാം.
ബന്ധങ്ങളെ തകര്‍ക്കുന്ന പദപ്രയോഗം
രണ്ട് ദശാബ്ദം ദാമ്പത്യപ്രശ്നങ്ങള്‍ നേരിടുന്ന പങ്കാളികളുമായുള്ള ഇടപെടലുകളില്‍ നിന്നും, അന്യോന്യം അവജ്ഞയോടുകൂടി സംസാരിക്കുമ്പോഴാണ് ഒരു ബന്ധം വിനാശകരമായ അവസ്ഥയിലേക്ക് പോകുന്നതെന്ന് സിഎന്‍ബിസിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഡോ.കോര്ട്നി പറയുന്നു. ഇത്തരം സംസാരങ്ങള്‍ മായ്ക്കാത്ത മുറിവുകള്‍ പങ്കാളികള്ക്കുള്ളിലുണ്ടാക്കും.
നമ്മള് ഒരിക്കലും കാണരുതായിരുന്നു എന്ന് വെറുപ്പോടുകൂടി പറയുന്നതാണ് ദാമ്പത്യത്തിന് ഏറ്റവുമധികം വിനാശകരമായ പദപ്രയോഗം. പങ്കാളിക്ക് വില കല്‍പ്പിക്കാതിരിക്കുകയും അവരുടെ കാഴ്ചപ്പാടുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും വില കല്‍പ്പിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് അവരോട് വെറുപ്പ് ഉണ്ടാകുന്നത്. അങ്ങനെയുള്ള ഒരാള്‍ പങ്കാളിയോട് സംസാരിക്കുമ്പോള്‍ അവരെ അധിക്ഷേപിക്കാനും വേദനിപ്പിക്കാനും ശ്രമിക്കും. ഇത് അവരുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കും. വാക്കിലൂടെ തന്നെ ആകണമെന്നിലൂടെ ആംഗ്യത്തിലൂടെയോ ഭാവത്തിലൂടെയോ പ്രവൃത്തിയിലൂടെയോ വെറുപ്പ് പ്രകടിപ്പിച്ചാലും ദാമ്പത്യത്തെ അത് ബാധിക്കും.
പങ്കാളികൡ ഒരാളില്‍ ഇത്തരമൊരു വെറുപ്പ് രൂപപ്പെടുമ്പോള്‍ അത് ദാമ്പത്യത്തിന്റെ കെട്ടുറപ്പ് തകര്‍ക്കും. പങ്കാളികള്‍ക്കിടയില്‍ അകല്‍ച്ച രൂപപ്പെടും. ഇത് പതിയെപ്പതിയെ വേര്പിരിയിലലിലേക്കും എത്തിയേക്കാം.
പരിഹാരമെന്താണ്
ദാമ്പത്യമെന്നാല്‍ രണ്ടുപേര്‍ക്കിടയിലെ പങ്കാളിത്തമാണ്. വിശ്വാസം, പരസ്പര ബഹുമാനം, തുറന്ന ആശയവിനിമയം എന്നിവയാണ് ആ പങ്കാളിത്തത്തിന്റെ അടിസ്ഥാനം. വെറുപ്പോടെ പങ്കാളിയോട് സംസാരിച്ചാല്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. അതിനാല്‍ അത്തരമൊരു പ്രതികൂല സാഹചര്യത്തില്‍ വെറുപ്പ് വാക്കായും പ്രവര്‍ത്തിയായും പുറത്തുവരുന്നതിന് മുമ്പ് ചിന്തിക്കുക. അവരുടെ അവസ്ഥയില്‍ സഹാനുഭൂതിയുണ്ടാകുക. അത്തരമൊരു അവസ്ഥയില്‍ താനായിരുന്നുവെങ്കില്‍ എന്തായിരിക്കും മാനസികാവസ്ഥയെന്ന് ചിന്തിക്കുക.
ഇനി പങ്കാളി നമ്മളോട് വെറുപ്പോടെ സംസാരിക്കുകയാണെങ്കില്‍ അവരെ അതിന് പ്രേരിപ്പിക്കുന്ന സാഹചര്യം എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക. ചിലപ്പോള്‍ ചിലയാളുകള്‍ മോശമായി പെരുമാറുന്നത് അവരുടെ തന്നെ മാനസികമായ പ്രതിസന്ധികള്‍ കൊണ്ടായിരിക്കും. അവരുടെ വാക്കുകള്‍ നമുക്കുണ്ടാക്കുന്ന വേദന എന്താണെന്ന് അവരെ ബോധ്യപ്പെടുത്തുക.
പങ്കാളിയുമായി കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്നതില്‍ നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ മറ്റൊരാളുടെയോ കൗണ്‍സിലറുടെയോ സഹായം തേടുക. ജീവിതത്തില്‍ നമുക്ക് ലഭിച്ച കാര്യങ്ങളില്‍ തൃപ്തിയും കൃതജ്ഞതയും ഉണ്ടായിരിക്കുക എന്നതാണ് ദാമ്പത്യത്തിന്റെ കെട്ടുറപ്പ് വര്‍ധിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗം. ദാമ്പത്യത്തിലെ വഴക്കുകളില്‍ നിന്നും ചിലപ്പോള്‍ വേര്‍പിരിയലില്‍ നിന്ന് പോലും വലിയ പാഠങ്ങള്‍ പഠിക്കാന്‍ നമുക്ക് കഴിഞ്ഞേക്കും. എല്ലാ കാര്യങ്ങളുടെയും പോസിറ്റീവ് വശം കാണാന്‍ ശ്രമിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications