Latest Updates
-
സിദ്ധയോഗത്തിന്റെ കരുത്തിൽ ഇന്ന് 5 രാശിക്കാർക്ക് വൻ ഭാഗ്യം: വിശാഖം നക്ഷത്രത്തിന്റെ അനുഗ്രഹം നിങ്ങളെ തേടിയെത്തുമോ? -
2026 ജൂൺ 26 നക്ഷത്രഫലം: കരിയറിലും സമ്പത്തിലും വലിയ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 26 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ഹൈദരാബാദിലെ മഴയത്ത് പുറത്തിറങ്ങാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് തന്നെ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 12 മിനിറ്റ് വർക്കൗട്ട് പരീക്ഷിക്കൂ! -
നിർജല ഏകാദശി 2026: സിദ്ധയോഗത്തിന്റെ അപൂർവ്വ സംഗമം; ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
'കോക്ടെയ്ൽ 2'നായി ക്രിതി സനോണിന്റെ കിടിലൻ മേക്കോവർ; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഫിറ്റ്നസ് രഹസ്യം ഇതാ! -
രാജസ്ഥാനിലെ പൊടിക്കാറ്റും മഴയും: ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
ഉത്തർപ്രദേശിൽ കനത്ത മഴ; മഴക്കാല രോഗങ്ങളെ അകറ്റാൻ വീട്ടിലുണ്ട് ചില അത്ഭുത വഴികൾ! -
വിറ്റിലിഗോ ഉള്ളവർ ജിമ്മിൽ പോകുമ്പോൾ: ചർമ്മ സംരക്ഷണത്തിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
റെഡ് അലർട്ട്: കനത്ത മഴയിൽ ഗർഭിണികളും സ്ത്രീകളും ആരോഗ്യസുരക്ഷയ്ക്കായി ഈ മുൻകരുതലുകൾ നിർബന്ധമായും എടുക്കുക!
വേര്‍പിരിയല്‍ അത്ര എളുപ്പമല്ല, മാനസികാരോഗ്യത്തെ തകര്‍ത്തേക്കും; നേരിടേണ്ടത് ഇങ്ങനെ
വേര്പിരിയലുകളെല്ലാം വേദനാജനകമാണ്. അത് ഭാര്യാഭര്ത്താക്കന്മാര്ക്കിടയിലാണെങ്കില് പ്രത്യേകിച്ച്. വിവാഹബന്ധം പ്രതീക്ഷകള്‍ക്ക് വിരുദ്ധമായാല്‍, തമ്മില്‍ പൊരുത്തപ്പെടില്ലെന്ന് ബോധ്യമായാല്‍, ഇരുവഴികളാണ് ഭേദമെന്ന് മനസ്സിലായാല്‍ ഡിവോഴ്സ് തന്നെയാണ് മികച്ച വഴി. പക്ഷെ എങ്കില്‍പ്പോലും ആ വേര്‍പിരിയല്‍ അത്ര എളുപ്പമായിരിക്കില്ല. പുറമേ എത്രയൊക്കെ കൂളാകാന്‍ ശ്രമിച്ചാലും ഉള്ളിന്റെയുള്ളില്‍ അതൊരു മുറിപ്പാടായി അവശേഷിക്കും. അതുണ്ടാക്കിയ മാനസിക ആഘാതത്തില്‍ നിന്നും കരകയറാന്‍ ഏറെ പാടുപെടും.

യഥാര്‍ത്ഥത്തില്‍ ഡിവോഴ്സ് രണ്ട് വ്യക്തികളെ മാത്രമല്ല, ചിലപ്പോള്‍ കുട്ടികള്‍ ഉള്‍പ്പടെ ഒരു കുടുംബത്തെ ഒന്നാകെ ബാധിക്കുന്ന, തകര്‍ത്തുകളയുന്ന ഒന്നായേക്കും. എങ്കിലും വേര്‍പിരിയുന്ന വ്യക്തികളുടെ മാനസികാരോഗ്യത്തെ ആയിരിക്കും അത് ഏറ്റവുമധികം ബാധിക്കുക.
ഡിവോഴ്സ് മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു
വേര്‍പിരിയലിന്റെ ഘട്ടത്തില്‍ അതില്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ പലതരം വൈകാരികാവസ്ഥകളിലൂടെ കടന്നുപോകുന്നുണ്ട്. സങ്കടം, ദേഷ്യം, കുറ്റബോധം, ഉത്കണ്ഠ, സ്ട്രെസ്സ്, സാമൂഹികമായ ഒറ്റപ്പെടല്‍, നിരാശ, വിഷാദം, സ്വാഭിമാനക്കുറവ് എന്നിങ്ങനെ നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ അവര്‍ കടന്നുപോകുന്നു. വളരെയധികം ആലോചിച്ച്, ശരിയാണെന്ന് ബോധ്യപ്പെടുത്ത് എടുത്ത തീരുമാനമാണെങ്കില്‍ കൂടിയും അതിലൂടെ കടന്നുപോകുമ്പോള്‍ മാത്രമാണ് അതിന്റെ ഭാഗമായ ഈ വിഷമഘട്ടങ്ങള്‍ പലര്‍ക്കും മനസ്സിലാകുക.
ഡിവോഴ്സ് ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തില്‍ ഉണ്ടാക്കിയ ആഘാതത്തെ മറികടക്കാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കും. അതുവരെ ക്ഷമയോടെ കാത്തിരിക്കുക മാത്രമാണ് വഴി. എങ്കിലും ഡിവോഴ്സിനെ തുടര്‍ന്ന് തകര്‍ന്ന മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താന്‍ ചില കാര്യങ്ങള്‍ ചെയ്യാനാകും. അവ എന്തെല്ലാമാണെന്ന് നോക്കാം.
വികാരങ്ങളെ കടിച്ചമര്ത്തുകയല്ല, അഭിമുഖീകരിക്കുക
ഡിവോഴ്സ് എന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുമ്പോള്‍ ഉയരുന്ന പല വികാരങ്ങളെയും അവഗണിക്കുകയും കടിച്ചമര്‍ത്തുകയും ചെയ്യുന്നത് ആരോഗ്യകരമല്ല. അവയെ അംഗീകരിക്കുക, അഭിമുഖീകരിക്കുക. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണ തേടുക. ആവശ്യമെങ്കില്‍ ഒരു സൈക്കോളജിസ്റ്റിനെ കാണുക.
സ്വയം കരുതല്‍ അത്യാവശ്യം
ഡിവോഴ്സിനെ തുടര്‍ന്ന് പലരും അനാരോഗ്യകരമായ ജീവിതശൈലിയേക്ക് പോകുന്നത് കാണാറുണ്ട്. വികാരങ്ങള്‍ വന്നുപോകുമ്പോഴും ചിട്ടയായ ജീവിതം തുടരുക. ദിവസവും വ്യായാമം, കൃത്യമായ പോഷകാഹാരം, മതിയായ ഉറക്കം എന്നിവയെല്ലാം ശാരീരിക ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. ശാരീരിക ക്ഷേമം മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തും.
വിദഗ്ധ സഹായം തേടുക
ഡിവോഴ്സിനെ തുടര്‍ന്നുള്ള മാനസികാവസ്ഥയെ നേരിടാന്‍ ചിലര്‍ക്ക് ചിലപ്പോള്‍ വിദഗ്ധരുടെ സഹായം ആവശ്യമായി വരും. സങ്കീര്‍ണ്ണമായ വികാരങ്ങളുടെ അടിയൊഴുക്കില്‍ പെട്ടുപോകാതിരിക്കാന്‍ ഒരു കൗണ്സിലിംഗോ തെറാപ്പിയോ ആവശ്യമെങ്കില്‍ സ്വീകരിക്കാന്‍ മടിക്കാതിരിക്കുക.
ആത്മപരിശോധന
ഈ പ്രതിസന്ധി ഘട്ടത്തെ സ്വയം ആഴത്തില്‍ അറിയാനുള്ള അവസരമായി കാണുക. നമ്മുടെ താല്‍പ്പര്യങ്ങള്‍, ഹോബികള്‍, വ്യക്തിപരമായ ലക്ഷ്യങ്ങള്‍ എന്നിവ വീണ്ടെടുക്കുകയും മനസ്സിനെ സന്തോഷിപ്പിക്കുന്ന, സമാധാനം നല്കുന്ന കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുക.
സ്വസ്ഥത സ്വയം കണ്ടെത്തുക
ശ്വസനക്രിയകള്‍, യോഗ, ധ്യാനം തുടങ്ങി സ്ട്രെസ്സ് കുറയ്ക്കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തുക. ജീവിതത്തെ പുതിയ വീക്ഷണക്കോണിലൂടെ നോക്കാന്‍ ഇവ സഹായിക്കും.
ജീവിതചര്യ
കൃത്യമായൊരു ജീവിതചര്യ പിന്തുടരുന്നത് അലസമായി ദിവസം കളയാതിരിക്കാനും ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചിന്തിക്കാതിരിക്കാനും സഹായിക്കും.
പോസിറ്റീവ് ആയിരിക്കുക
ഭൂതകാലം ചികഞ്ഞുനോക്കാതെ ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, പുതിയ അവസരങ്ങള്‍ കണ്ടെത്തുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications