Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ദാമ്പത്യം ഒരാളുടെ മാത്രം ആവശ്യമോ? ബന്ധങ്ങളില്‍ ഉഴപ്പുന്ന പങ്കാളികളെ എങ്ങനെ തിരിച്ചറിയാം
പിണക്കമില്ലാത്ത ബന്ധങ്ങളില്ല. അതില്‍ വലിയ കാര്യവുമില്ല.ര പക്ഷേ പിണക്കത്തിന് ശേഷമുള്ള ഇണക്കം വളരെ പ്രധാനമാണ്. ഒരു ബന്ധത്തിന്റെ ആഴവും പരപ്പും അളക്കാനുള്ള അളവുകോലാണത്. ദമ്പതിമാര്‍ക്കിടയില്‍ പിണക്കമുണ്ടായാല്‍ അത് പരിഹരിക്കാനും ആദ്യം അങ്ങോട്ടുകയറി മിണ്ടാനും മുന്‍കൈ എടുക്കുന്നത് എപ്പോഴും ഒരാളായിരിക്കും. ശ്രദ്ധിച്ചിട്ടുണ്ടോ. ചില അപൂര്‍വ്വം കേസുകളില്‍ രണ്ടുപേരും ഒരുപോലെ പ്രശ്‌നപരിഹാരത്തിന് മുന്‍കൈ എടുക്കാറുണ്ട്. എന്നാല്‍ ഭൂരിഭാഗം കേസുകളിലും ഇത്തരം ഭാരങ്ങളെല്ലാം ഒരാളുടെ ചുമലില്‍ മാത്രമായിരിക്കും. വഴക്കിന് ശേഷം പങ്കാളിയോട് അങ്ങോട്ട് കയറി മിണ്ടേണ്ടതും പ്രശ്‌നം പരിഹരിക്കേണ്ടതുമെല്ലാം ഒരാളുടെ ചുമതല മാത്രമായി മാറുന്നു. ഇത് ശരിയാണോ?

ഒരിക്കലും അല്ല. ദാമ്പത്യത്തില്‍ പങ്കാളികള്‍ക്ക് തുല്യ പങ്കാളിത്തമാണ്. ഇരുദിശയിലേക്കും ഒരുപോലെ ഒഴുക്കുള്ള നദിയായിരിക്കണം ദാമ്പത്യം. അവിടെ പരസ്പരം മനസ്സിലാക്കാനും ബന്ധത്തിന്റെ വളര്‍ച്ചയ്ക്കായി പരിശ്രമിക്കാനും സംശയങ്ങളും കാര്യങ്ങളും ചോദിച്ചറിയാനുമുള്ള ഒരു ആരോഗ്യകരമായ അന്തരീക്ഷം, ആശയവിനിമയ രീതി എന്നിവ അവിടെ നിര്‍ഹബന്ധമായും വേണ്ം. എന്നാലിതെല്ലാം പലപ്പോഴും വാക്കുകളില്‍ ഒതുങ്ങുന്ന സംഭവമാണ്. പങ്കാളികളില്‍ ഒരാള്‍ ഇതില്‍ നിന്നെല്ലാം ഒളിച്ചോടും. ഈയൊരു രീതി ഏറെക്കാലം തുടരുമ്പോള്‍ മറുഭാഗത്തുള്ളയാള്‍ക്ക് ബന്ധത്തെ കുറിച്ച് ചില സംശയങ്ങളെല്ലാം ഉയര്‍ന്നുതുടങ്ങും.
ഈ ബന്ധം എത്രകാലം തുടര്‍ന്നുപോകുമെന്നും ഇത് തുടരേണ്ടത് തന്റെ മാത്രം ആവശ്യമാണോയെന്നും പങ്കാളിക്ക് ബന്ധത്തില്‍ താല്‍പ്പര്യമില്ലേയെന്നുമുള്ള സംശയങ്ങള്‍ ബന്ധത്തിന്റെ നിലനില്‍പ്പിനെ ബാധിക്കും. അതേസമയം ഇത്തരം സംശയങ്ങള്‍ ചില സൂചനകളായും കണക്കാക്കാം.
ബന്ധം തുടരേണ്ടത് ഒരാളുടെ മാത്രം ആവശ്യമാണോ
ബന്ധത്തിന്റെ മുന്നോട്ടുപോക്കിന് ഒരാളുടെ ഭാഗത്ത് നിന്നും മാത്രം ശ്രമം ഉണ്ടാകുന്നത് ശരിയല്ല. മറുഭാഗത്തുള്ളയാള്‍ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കാതിരിക്കുകയും പോകുന്നത് പോലെ പോകട്ടെയെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നത് ബന്ധത്തിന്റെ നിലനില്‍പ്പിനെ ബാധിക്കും. പങ്കാളിയുടെ ഇത്തരം മനോഭാവങ്ങള്‍ ചില ലക്ഷണങ്ങളിലൂടെ തിരിച്ചറിയാന്‍ സാധിക്കും. അവ എന്തെല്ലാമാണെന്ന് നോക്കാം.
തീരുമാനങ്ങള്‍ എടുക്കാനുള്ള വിമുഖത: ഒരു ബന്ധത്തില്‍ പ്രധാനപ്പെട്ടതോ അല്ലാത്തതോ ആയ തീരുമാനങ്ങള്‍ എടുക്കാന്‍ പങ്കാളി വിമുഖത കാണിക്കുന്നുണ്ടെങ്കില്‍ ആ ബന്ധത്തില്‍ അയാള്‍ ഉത്തരവാദിത്തം കാണിക്കുന്നില്ലെന്നതിന്റെ സൂചനയാണത്. മാത്രമല്ല, തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് ഒളിച്ചോടുകയും അത് പങ്കാളിയുടെ തലയിലേക്ക് ഇടുകയും ചെയ്യുന്നവര്‍ അതുമൂലം പ്രശ്‌നങ്ങളുടെ പേരില്‍ പങ്കാളിയെ കുറ്റപ്പെടുത്തുകയും ചെയ്യും.
പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ ഇരിക്കല്‍: പ്രശ്‌നങ്ങളോ തര്‍ക്കങ്ങളോ ഉണ്ടാകുമ്പോള്‍ ഇത്തരം സ്വഭാവക്കാര്‍ അവ കണ്ടില്ലെന്ന് നടിക്കും. അത് പരിഹരിക്കാനോ അഭിമുഖീകരിക്കാനോ അവര്‍ തയ്യാറാകില്ല.
തിടുക്കത്തിലുള്ള തീരുമാനങ്ങള്‍: ഇവര്‍ വരുംവരായ്കകളെ കുറിച്ച് ആലോചിക്കാതെ തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുക്കുകയും അത് പങ്കാളിയുടെ തലയില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യും. അവരുടെ ആഗ്രഹത്തിനൊത്ത് ആ തീരുമാനങ്ങള്‍ നടപ്പാക്കേണ്ട ഉത്തരവാദിത്തവും പങ്കാളിയില്‍ വന്നുചേരും.
കാര്യങ്ങള്‍ ചെയ്യാന്‍ കാലതാമസം: ബന്ധത്തിലെ എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവെക്കേണ്ടതാണ്. ഉത്തരവാദിത്തങ്ങളും ജോലിയും അടക്കും. എന്നാല്‍ ബന്ധങ്ങളില്‍ ഉഴപ്പ് കാണിക്കുന്നവര്‍ അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ അനാവശ്യ കാലതാമസം വരുത്തും. ഇക്കാരണം കൊണ്ട് മറുഭാഗത്തുള്ളയാള്‍ അതുകൂടി ചെയ്യാന്‍ നിര്‍ബന്ധിതരാകും.
സ്വഭാവം മാറ്റാന്‍ തയ്യാറാകില്ല: അവര്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കുമൊത്ത് ജീവിക്കുന്നവര്‍ ആയിരിക്കും. അതില്‍ മാറ്റങ്ങള്‍ വരുത്താനോ പങ്കാളിയെ കൂടി കണക്കിലെടുത്ത് ജീവിക്കാനോ തയ്യാറാകില്ല.
എപ്പോഴും മുട്ടാപ്പോക്ക് പറയുന്നവര്‍: ഇത്തരം സ്വഭാവക്കാര്‍ക്ക് എന്തിനും ഏതിനും അവരുടേതായ ന്യായങ്ങള്‍ ഉണ്ടാകും. എന്ത് പ്രശ്‌നങ്ങള്‍ സംഭവിച്ചാലും അവര്‍ ആ ന്യായത്തെ കൂട്ടുപിടിച്ച് രക്ഷപ്പെടും.
മൂഡുകളെ കൈകാര്യം ചെയ്യാനറിയാത്തവര്‍: സ്വന്തം സ്വഭാവമാറ്റങ്ങളെയും മൂഡുമാറ്റങ്ങളെയും അഭിമുഖീകരിക്കാന്‍ തയ്യാറാകാത്ത ഇത്തരം സ്വഭാവക്കാര്‍ അതിന്റെ പരിണിതഫലങ്ങള്‍ പങ്കാളിയിലുണ്ടാക്കുന്ന ആഘാതങ്ങള്‍ തിരിച്ചറിയാന്‍ മിനക്കെടാറില്ല. തങ്ങളുടെ മൂഡ് മാറുമ്പോള്‍ പങ്കാളി അതിനനുസരിച്ച് പെരുമാറണമെന്ന് ഇവര്‍ ശഠിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications