Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
നിര്‍ബന്ധബുദ്ധിയുള്ള പങ്കാളി: തട്ടാതെ, പൊട്ടാതെ കൊണ്ടുനടക്കേണ്ടി വരുന്ന ബന്ധങ്ങള്‍
ആരെയും അസൂയപ്പെടുത്തുന്ന ചില ദാമ്പത്യബന്ധങ്ങള്‍ ഉണ്ട്. പുറമേ നിന്ന് നോക്കുന്നവര്‍ തന്റെ പങ്കാളി, അല്ലെങ്കില്‍ തന്റെ ദാമ്പത്യവും ഇതുപോലെ ആയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകും. പെര്‍ഫെക്ട് കപ്പിള്‍ എന്ന പേര് അവര്‍ക്ക് ചാര്‍ത്തിക്കൊടുക്കും. പക്ഷേ ചിലപ്പോഴെല്ലാം അത്തരം ദാമ്പത്യങ്ങളില്‍ നിശബ്ദമായി തങ്ങളുടെ വേദനകളും നൊമ്പരങ്ങളും കടിച്ചമര്‍ത്തുന്ന ഒരു പങ്കാളിയുണ്ടാകും. വിള്ളലുകള്‍ വീഴാതെ ആ ബന്ധത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സ്വയം ബലിയാടാകുന്നവര്‍. മറുവശത്ത് അവര്‍ക്ക് മേല്‍ സമ്മര്‍ദ്ദങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന, വളരെ ഡിമാന്‍ഡിംഗ് ആയിട്ടുള്ള ഒരു പങ്കാളിയും ഉണ്ടാകും. അവര്‍ എപ്പോഴും പങ്കാളിയുടെ ശ്രദ്ധ വേണമെന്നും അവര്‍ ചെയ്യുന്നതെല്ലാം പെര്‍ഫെക്ട് ആയിരിക്കണമെന്നും ശഠിക്കുന്നവരായിരിക്കും.

കൂടുതല്‍ ശ്രദ്ധയും പരിശ്രമവും വേണ്ടുന്ന ബന്ധങ്ങള്‍
High-maintenance relationships എന്ന് വിളിക്കാവുന്ന ഇത്തരം ബന്ധങ്ങളില്‍ ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഉത്തരവാദിത്തം ഒരാളില്‍ മാത്രം ചാര്‍ത്തപ്പെടുന്നു. നിനക്കിതിന് സാധിക്കില്ലെങ്കില്‍ ബന്ധം മതിയാക്കിക്കോ എന്ന നിലപാടായിരിക്കും മറുഭാഗത്തുള്ളയാള്‍ക്ക്. എന്നാല്‍ അതിനുതക്ക പ്രശ്നങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടാകില്ല. ബന്ധം പരുക്കും പരിഭവവുമില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ ഒരാള്‍ നിര്‍ബന്ധിക്കപ്പെടുന്നു. മറുഭാഗത്തുള്ളയാള്‍ ആ ബന്ധത്തെ തന്റെ നിയന്ത്രണത്തില്‍ നിര്‍ത്തുന്നു.
ദാമ്പത്യത്തില്‍ ചിലപ്പോഴെല്ലാം പങ്കാളികള്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിവരും. അതിന് പ്രായഭേദമോ ലിംഗഭേദമോ ഇല്ല. വളരെ നിര്‍ബന്ധബുദ്ധിയുള്ള, പ്രായോഗികമല്ലാത്ത പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്ന ഒരു പങ്കാളി കൂടെയുണ്ടെങ്കില്‍ ഈ സാഹചര്യം എന്തായാലും വരും.
നിങ്ങളുടെ പങ്കാളി ആ വിഭാഗത്തിലാണോ
എപ്പോഴും തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ നടക്കണമെന്ന് ശഠിക്കുന്ന, പ്രായോഗികമല്ലാത്ത പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്ന, ചെറിയ കാര്യങ്ങളില്‍ പോലും പങ്കാളി കൂടി വലിച്ചിഴയ്ക്കുന്ന ആളുകളെ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം.
ഒന്നാമത്തെ കാര്യം പങ്കാളി നിര്‍ബന്ധബുദ്ധിയുള്ള ആളാണോ എന്ന് മനസ്സിലാക്കലാണ്. ഒരുപക്ഷേ അത് നമ്മുടെ തോന്നലാകാം. അവരെ മനസ്സിലാക്കുന്ന ഒരു സ്പേസ് ആയിരിക്കും അവര്‍ ആവശ്യപ്പെടുന്നത്. അവരുടെ ചിന്തകളും തോന്നലുകളും മനസ്സിലാക്കാനുള്ള അവരുടെ ആവശ്യങ്ങളെ നിര്‍ബന്ധബുദ്ധിയായി കണക്കാക്കരുത്.
അടുത്ത കാര്യം അവരുടെ ആവശ്യങ്ങളുടെ സ്വഭാവങ്ങള്‍ മനസ്സിലാക്കലാണ്. അവ അതിരുവിട്ട ആവശ്യങ്ങളാളോ അല്ലെങ്കില്‍ സ്വാഭാവികമായ ഒരു ആവശ്യം മാത്രമാണോ എന്ന് തിരിച്ചറിയുക. സമയം, വികാരങ്ങള്‍, സാമാന്യ മര്യാദ എന്നിവയുടെ അതിര്‍വരമ്പുകള്‍ പാലിച്ചുവേണം പങ്കാളിക്ക് മുമ്പില്‍ ഒരു ആവശ്യം വെക്കാന്‍. അപ്പോള്‍ അവ അമിത പ്രതീക്ഷകള്‍ ആയിരിക്കില്ല. പരസ്പര ബഹുമാനമുള്ള ഒരു ബന്ധത്തിന് ഈയൊരു നയം വളരെ ആവശ്യമാണ്.
പങ്കാളിയുടെ ഭാഗത്ത് നിന്നും എപ്പോഴും പരാതി പറച്ചിലുകളാണോ അതോ അവര്‍ അവരുടെ ആശങ്കകള്‍ പങ്കുവെക്കുകയാണോ ഉണ്ടാകുന്നതെന്ന് മനസ്സിലാക്കുക. ആരോഗ്യകരമായ ആശയവിനിമയവും യുക്തിയില്ലാത്ത പരാതി പറച്ചിലും തികച്ചും വ്യത്യസ്തമാണ്. പങ്കാളി അവരുടെ ആശങ്കകള്‍ പങ്കുവെയ്ക്കുകയോ അല്ലെങ്കില്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയോ ആണെങ്കില്‍ അത് പരസ്പരം സംസാരിച്ച് ഒരു പ്രശ്നപരിഹാരത്തിലേക്ക് എത്തുന്നതിനുള്ള ആദ്യപടിയാണ്. അതിനെ തെറ്റിദ്ധരിക്കേണ്ടതില്ല.
ഇനി അറിയേണ്ടത് അവര്‍ നിങ്ങള്‍ക്ക് നേരെ വാതിലുകള്‍ കൊട്ടിയടയ്ക്കുകയാണോ അല്ലെങ്കില്‍ പരസ്പര ബഹുമാനത്തോടെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുകയാണോ എന്നാണ്. ആരോഗ്യമുള്ള ഒരു ബന്ധത്തില്‍ പങ്കാളികള്‍ക്കിടയിലും ചില കാര്യങ്ങളില്‍ അതിര്‍വരമ്പുകള്‍ ഉണ്ടാകും. വാതിലുകള്‍ കൊട്ടിയടക്കലോ അല്ലെങ്കില്‍ പങ്കാളിക്ക് സമീപിക്കാന്‍ കഴിയാത്ത രീതിയിലുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കലോ ആയിരിക്കരുത് അത്.
ആവശ്യങ്ങള്‍ പ്രകടിപ്പിക്കുകയെന്നത് വളരെ സാധാരണമായ ഒരു കാര്യമാണ്. അന്യോന്യം ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടത് ഒരു ബന്ധത്തില്‍ ആവശ്യമായ കാര്യമാണ്. പക്ഷേ ഒരു വ്യക്തിയുടെ സമയവും ഊര്‍ജ്ജവും പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമം സാധാരണ ആവശ്യങ്ങള്‍ ആയി അംഗീകരിക്കാനാകില്ല.
ഏറ്റവും ഒടുവില്‍, ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു കാര്യം പങ്കാളി സ്വാര്‍ത്ഥനാണോ അതോ സ്വയം ബഹുമാനം കാണിക്കുകയാണോ ചെയ്യുന്നതെന്ന് മനസ്സിലാക്കലാണ്. സ്വന്തം ആവശ്യങ്ങളെയും വികാരങ്ങളെയും മുന്‍ഗണനകളെയും മാനിച്ച് കാര്യങ്ങള്‍ ചെയ്യുന്നത് സ്വാര്‍ത്ഥത അല്ല. അതേസമയം പങ്കാളിയുടെ ആവശ്യങ്ങളെ മുഖവിലയ്ക്കെടുക്കാതെ സ്വന്തം കാര്യം മാത്രം നോക്കുന്നത് സ്വാര്‍ത്ഥതയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications