Latest Updates
-
ഉഷ്ണതരംഗം വരുന്നു; ചൂടിനെ തുരത്താൻ ഈ പാനീയങ്ങൾ മതി -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ തളരാതെ ഫിറ്റ്നസ് നിലനിർത്താം -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികളും പിസിഒഎസ് ഉള്ളവരും സൂക്ഷിക്കണം! -
രാശിഫലം: ഈ 3 രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ കുതിച്ചുചാട്ടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം: മേടസംക്രാന്തിയിൽ ജീവിതം മാറ്റിമറിക്കാൻ ഈ 12 രാശിക്കാർക്ക് സാധിക്കുമോ? -
വിഷു പുലരിയിൽ ഭാഗ്യം തെളിയുമോ? ഈ നക്ഷത്രക്കാർക്ക് വരുന്നത് വൻ മാറ്റങ്ങൾ -
വിഷുഫലം 2026: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം; 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം -
രാശിഫലം: ഏപ്രിൽ 13-ന് ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും
മുപ്പതുകളിലെ വിവാഹമോചനം: സ്ത്രീകള്‍ക്ക് നല്കുന്ന വെല്ലുവിളികള്‍ ഇവയാണ്
വിവാഹം പോലെ വിവാഹമോചനം പോസിറ്റീവ് പരിവേഷമുള്ള സംഗതിയല്ല. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഒന്നായാണ് പലരും വിവാഹമോചനത്തെ കരുതുന്നത്. വിവാഹമോചനം സംബന്ധിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന മുന്‍വിധികളാണ് അതിനുകാരണം. എങ്കിലും വിവാഹം പോലെ തന്നെ വിവാഹമോചനവും ഇന്ന് സര്‍വ്വസാധാരണമായി കഴിഞ്ഞു. പരസ്പരം ഒത്തുപോകാന്‍ കഴിയില്ലെന്ന് മനസ്സിലായാല്‍ എന്തുത്യാഗം സഹിച്ചും ബന്ധത്തില്‍ തുടരാതെ വേര്‍പിരിയാന്‍ ഇന്ന് പങ്കാളികള്‍ സധൈര്യം തീരുമാനമെടുക്കുന്നു.

വിവാഹമോചനത്തിന് ശേഷമുള്ള ജീവിതം സ്ത്രീയ്ക്കും പുരുഷനും തുടക്കത്തില്‍ വെല്ലുവിളി നിറഞ്ഞതായിരിക്കും. പ്രത്യേകിച്ചും സ്ത്രീകള്‍ സാമൂഹികമായും മാനസികവുമായി പലതരം വെല്ലുവിളികള്‍ ഈ സമയത്ത് നേരിടുന്നു. മുപ്പതുകളില്‍ വിവാഹമോചിതരാകുന്ന സ്ത്രീകള്‍ എന്തെല്ലാം വെല്ലുവിളികളാണ് നേരിടുന്നതെന്ന് പരിശോധിക്കാം.
മുപ്പതുകളിലെ വിവാഹമോചനം
വിവാഹമോചനം ഏതുപ്രായത്തിലാണെങ്കിലും സ്ത്രീകളെ സംബന്ധിച്ച് ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ കാലഘട്ടമായിരിക്കും അതെന്നതില്‍ സംശയമില്ല. എങ്കിലും മുപ്പതുകളിലെ വിവാഹമോചനം സ്ത്രീയെ സംബന്ധിച്ച് വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതാണ്. വേര്‍പിരിയലിനെ തുടര്‍ന്നുള്ള വൈകാരികമായ തകര്‍ച്ച, വേദന, ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠ എന്നിവയെല്ലാം ഈ സമയത്ത് സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്നു.
വൈകാരികവും സാമൂഹികവും വ്യക്തിപരവുമായ ഘടകങ്ങളാണ് ഈ സമയത്തെ വിവാഹമോചനത്തെ വ്യത്യസ്തമാക്കുന്നത്. വേര്‍പിരിയലിനെ തുടര്‍ന്നുള്ള നിരാശ ഏറ്റവുമധികം ബാധിക്കുന്നത് മുപ്പതുകളിലെ സ്ത്രീകളെയാണ്. മാത്രമല്ല ഇവര്‍ക്ക് പങ്കാളിയെ നഷ്ടപ്പെട്ട വേദനയും നിലനില്‍പ്പ് സംബന്ധിച്ച് ആശങ്കയും കൂടുതലായിരിക്കും.
സാമൂഹികവും സാംസ്കാരികവുമായ വെല്ലുവിളികള്‍
മുപ്പതുകളിലെ സ്ത്രീകള്‍ എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് സമൂഹം ചില മുന്‍വിധികള്‍ സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുന്നുണ്ട്. ദീര്‍ഘകാല ദാമ്പത്യത്തിന്റെ ഭാഗമാകാനും കുടുംബം ആരംഭിക്കാനും മുപ്പതുകളിലെ സ്ത്രീകള്‍ക്ക് മേല്‍ സമൂഹം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇതിന് വിപരീതമായി മുപ്പതുകളിലെ ഒരു സ്ത്രീ ബന്ധം അവസാനിപ്പിക്കുമ്പോള്‍ സമൂഹം അവരെ പരാജിതരായി മുദ്ര കുത്തുന്നു. സമൂഹത്തില്‍ നിന്നുമുള്ള ഈ ഒറ്റപ്പെടുത്തല്‍ കാരണം പല സ്ത്രീകലും വിവാഹബന്ധത്തില്‍ തങ്ങള്‍ അനുഭവിച്ച പ്രശ്നങ്ങള്‍ തുറന്നുപറയാന്‍ പോലും മടിക്കാറുണ്ട്.
വിവാഹമോചനത്തെ തുടര്‍ന്ന് സ്ത്രീകള്‍ നേരിടുന്ന വേദന വേര്‍പിരിയലിനെ തുടര്‍ന്നുള്ളത് മാത്രമല്ല. ഒറ്റപ്പെടല്‍, സ്വയം മുന്നേറാന്‍ സാധിക്കുമോ എന്ന സംശയം, സമൂഹത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം എന്നിവയെല്ലാം ഇവരെ തകര്‍ക്കുന്നു. ഇതിനെല്ലാം പുറമേ വീണ്ടും വിവാഹിതരാകാനുള്ള സമ്മര്‍ദ്ദം കൂടി സമൂഹം ഇവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കും. പഴയ ബന്ധത്തിന്റെ ആഘാതത്തില്‍ നിന്നും മുക്തരാകാനുള്ള സമയം പോലും സമൂഹം അവര്‍ക്ക് നല്‍കാറില്ല. ഇത് സ്ത്രീകളില്‍ കടുത്ത സമ്മര്‍ദ്ദവും ആശയക്കുഴപ്പവും ഉണ്ടാക്കുന്നു.
പുതിയ പങ്കാളിയെ കണ്ടെത്തുന്നതിലെ വെല്ലുവിളികള്‍
മുപ്പതുകളില്‍ വീണ്ടുമൊരു പങ്കാളിയെ കണ്ടെത്തുകയെന്നതും സ്ത്രീകളെ സംബന്ധിച്ച് വെല്ലുവിളിയാണ്. ഒരു ബന്ധത്തിന്റെ തകര്‍ച്ചയില്‍ നിന്നും ഉള്‍ക്കൊണ്ട പാഠങ്ങള്‍ പങ്കാളി എങ്ങനെ വേണമെന്നത് സംബന്ധിച്ച കൃത്യമായ ബോധ്യം സ്ത്രീകള്‍ക്ക് നല്കിയിട്ടുണ്ടാകും. അതിനാല്‍ തന്നെ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ ഇവര്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ബന്ധിതരാകും.
പ്രായമാകുന്നതിനനുസരിച്ച് സ്ത്രീകള്‍ കൂടുതല്‍ പക്വതയുള്ളവരായി തീരുകയും അതനുസരിച്ച് പങ്കാളിയില്‍ അവര്‍ തേടുന്ന ഗുണങ്ങളില്‍ മാറ്റമുണ്ടാകുകയും ചെയ്യും. തങ്ങളുടെ മുന്‍ഗണനകളെല്ലാം തികഞ്ഞ ഒരാളെ കണ്ടെത്തുക എളുപ്പമാകില്ല. ഒരു പങ്കാളി എന്നതിനേക്കാള്‍ അര്‍ത്ഥവത്തായ ഒരു ബന്ധം ആണ് സ്ത്രീകള്‍ മുപ്പതുകളില്‍ ആഗ്രഹിക്കുക.
കരിയറിലെ വെല്ലുവിളികള്‍
സ്ത്രീകളെ സംബന്ധിച്ച് മുപ്പതുകള്‍ അവരുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട കാലയളവാണ്. അവരുടെ വ്യക്തിത്വത്തിലും സ്വാശ്രത്വത്തിലും കരിയര്‍ ചെറിയ സ്വാധീനമല്ല ഉണ്ടാക്കുന്നത്. വിവാഹമോചിതരാകുന്നവര്‍ക്ക് ഒരു ജോലി ഉണ്ടെങ്കില്‍ അത് അവര്‍ക്ക് നല്കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. സാമ്പത്തിക സ്ഥിരത, സമൂഹത്തില്‍ സ്വീകാര്യത എന്നിവയെല്ലാം തൊഴില്‍ ഉറപ്പുനല്‍കുന്നു.
അതേസമയം മുപ്പതുകളില്‍ വിവാഹമോചിതരാകുമ്പോള്‍ ജോലിയില്ലാത്ത ഒരു അവസ്ഥ സ്ത്രീകള്‍ക്ക് വലിയ സമ്മര്‍ദ്ദമേകും. സ്വന്തം കാലില്‍ നില്‍ക്കാനാകാതെ വേര്‍പിരിയേണ്ടി വരുമ്പോള്‍ കുടുംബവും സമൂഹവും അവരെ ഒറ്റപ്പെടുത്തിയെന്ന് വരാം. ഇത് വേര്‍പിരിയലിന്റെ തകര്‍ച്ചയ്ക്കൊപ്പം അതിജീവനം സംബന്ധിച്ച വെല്ലുവിളികളും സ്ത്രീകള്‍ക്ക് നല്കുന്നു.
ബന്ധങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍
മുപ്പതുകളിലെ വിവാഹമോചനം ബന്ധങ്ങളിലെ മുന്‍ഗണനകളില്‍ പുനര്‍ചിന്തനം നടത്താന്‍ സ്ത്രീകളെ നിര്‍ബന്ധിതരാക്കും. വ്യക്തിപരമായ വളര്‍ച്ചയ്ക്ക് ഏറ്റവും മികച്ച കാലഘട്ടമാണ് ഇത്. ഒരു ബന്ധത്തില്‍ നിന്നും പങ്കാളിയില്‍ നിന്നും എന്താണ് ആഗ്രഹിക്കേണ്ടതെന്ന് കൃത്യമായൊരു ബോധ്യം സ്ത്രീകള്‍ക്ക് കൈവരുന്നത് ഈ സമയത്താണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











