പഴയ പ്രണയം മറക്കാന്‍ കഴിയുന്നില്ലേ, നിങ്ങളുടെ ജനനം ഈ രാശികളില്‍ ആകാം

പ്രണയിക്കുമ്പോള്‍ രണ്ടുപേര്‍ ഹൃദയങ്ങള്‍ കൈമാറുന്നുവെന്നാണ് കവികള്‍ പറയുന്നത്. പ്രണയം തകരുമ്പോള്‍ ഹൃദയം തകരുകയും ചെയ്യുന്നു. പ്രണയത്തകര്‍ച്ച കൊണ്ട് ഹൃദയത്തിലുണ്ടാകുന്ന മുറിവ് ഉണങ്ങാന്‍ ചിലര്‍ക്ക് വര്‍ഷങ്ങള്‍ എടുത്തേക്കും. ചിലരില്‍ ആ മുറിവ് ഒരിക്കലും ഉണങ്ങില്ല. സാഹിത്യം മാറ്റിവെച്ചാലും പ്രണയത്തകര്‍ച്ച ജീവിതത്തിലെ തീരാനോവുകളിലൊന്നാണ്. ജീവനെ പോലെ സ്‌നേഹിച്ച ഒരാളെ മറക്കുക എന്നത് ഒട്ടും എളുപ്പമല്ല. ചിലര്‍ക്ക് അത് ഒരിക്കലും സാധിക്കുകയുമില്ല. അവരുടെ ചിന്തകള്‍ നിരന്തരമായി വേട്ടയാടും. രാത്രിയില്‍ സ്വപ്‌നമായും പകല്‍ ഓര്‍മ്മയായും അവര്‍ ഉള്ളില്‍ നിറയും. അതുകൊണ്ടാണ് പ്രണയത്തകര്‍ച്ച തീരാനോവാണെന്ന് പറയുന്നത്.

breakup
Photo Credit: pexels

നഷ്ടപ്രണയത്തില്‍ ജീവിക്കുകയും അവരുടെ ഓര്‍മ്മകള്‍ എപ്പോഴും താലോലിക്കുകയും ചെയ്യുന്നത് ചിലയാളുകളുടെ പ്രത്യേകതയാണ്. അവരത് ആരോടും പറയണമെന്നില്ല. പക്ഷേ ഉള്ളില്‍ അവര്‍ക്കത് മറക്കാന്‍ കഴിയില്ല. വേദ ജ്യോതിഷം അനുസരിച്ച് ഒരാളുടെ സ്വഭാവസവിശേഷതകള്‍ അവര്‍ ജനിച്ച രാശിയെയും അധിപതിയായ ഗ്രഹത്തെയും സമയത്തെയുമെല്ലാം അനുസരിച്ചിരിക്കുന്നു. പ്രണയത്തകര്‍ച്ചയോട് ഓരോ രാശികളും പ്രതികരിക്കുന്നത് വ്യത്യസ്ത തരത്തിലാണ്. നഷ്ടപ്രണയം മറക്കാന്‍ കഴിയാത്ത, ആ ഓര്‍മ്മകളില്‍ ജീവിക്കുന്ന ചില രാശികള്‍ ഏതെല്ലാം ആണെന്ന് നോക്കാം.

മേടം

മറ്റ് രാശികളില്‍ നിന്നും വ്യത്യസ്തമായി മേടം രാശിയില്‍ ജനിച്ചവര്‍ അവരുടെ മുന്‍ പ്രണയത്തിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ നിന്നും മായ്ച്ചുകളയാന്‍ കഴിയാന്‍ ആഗ്രഹിക്കാത്തവര്‍ ആണ്. വീണ്ടും അവരുമായി ചേരണമെന്ന് ആഗ്രഹിക്കുന്നില്ലെങ്കിലും ആ ഓര്‍മ്മകളില്‍ ഗൃഹാതുരതരായി കഴിയാന്‍ ഇവര്‍ക്ക് ഇഷ്ടമാണ്. നഷ്ടപ്രണയത്തില്‍ നിന്ന് മുക്തമായി ദൈനം ദിന ജീവിതവുമായി പൊരുത്തപ്പെടാന്‍ ഇവര്‍ക്ക് സാധിക്കുമെങ്കിലും മുന്‍ പങ്കാളിക്കൊപ്പം ചിലവഴിച്ച ഓരോ നിമിഷങ്ങളും ഇവര്‍ മനസ്സിലിട്ട് താലോലിക്കും.

ഇടവം

ഒരുപാട് ബന്ധങ്ങള്‍ ഉള്ള ആളുകള്‍ അല്ല ഇടവം രാശിയില്‍ ജനിച്ചവര്‍. പക്ഷേ ഉള്ള ബന്ധങ്ങളില്‍ അവര്‍ നൂറുശതമാനം ആത്മാര്‍ത്ഥ ഉള്ളവരായിരിക്കും. ഒരാള്‍ക്കായി ഹൃദയം തുറക്കുമ്പോള്‍ അവരില്‍ നിന്നും പൂര്‍ണ്ണമായ ആത്മാര്‍ത്ഥതയാണ് ഇടവം രാശിക്കാര്‍ പ്രതീക്ഷിക്കുന്നത്. പ്രണയത്തില്‍ നിന്നും വിശ്വാസ്യതയും പൂര്‍ണ്ണമായ മനസ്സിലാക്കലും അവര്‍ ആഗ്രഹിക്കും. അതുകൊണ്ട് പ്രണയം നഷ്ടപ്പെടുമ്പോള്‍ അത് ഉള്‍ക്കൊള്ളാനും മറക്കാനും ഇടവം രാശിക്കാര്‍ ഏറെ കഷ്ടപ്പെടും.

മിഥുനം

ജീവിതപങ്കാളിയുടെ കാര്യത്തില്‍ കൃത്യമായ ബോധ്യങ്ങള്‍ ഇല്ലാത്തവരാണ് മിഥുനം രാശിക്കാര്‍. പുതിയ ബന്ധങ്ങളില്‍ അവര്‍ ആവേശമുള്ളവരായിരിക്കും. അതുകൊണ്ട് തന്നെ പഴയ പ്രണയങ്ങള്‍ മറക്കാന്‍ ഇവര്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല. എങ്കിലും പഴയ പ്രണയത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഇവരില്‍ എപ്പോഴും ഉണ്ടാകും.

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ അതിവൈകാരികതയുള്ളവരാണ്. പങ്കാളിക്ക് മുമ്പില്‍ ഉള്ളിലുള്ള വികാരങ്ങള്‍ അവര്‍ തുറന്ന് പ്രകടിപ്പിക്കില്ലെങ്കിലും അവര്‍ പ്രണയത്തില്‍ 100 ശതമാനം ആത്മാര്‍ത്ഥമായിരിക്കും. അതുകൊണ്ട പ്രണയം തകര്‍ന്നാല്‍ അത് അവരെ വൈകാരികമായി തകര്‍ത്തുകളയും. പഴയ ഓര്‍മ്മകളില്‍ ജീവിക്കുമെന്ന് മാത്രമല്ല, മറ്റൊരു ബന്ധത്തിലേക്ക് പോകാനും ഇവര്‍ മടിക്കും.

ചിങ്ങം

ശക്തമായ വ്യക്തിത്വമാണ് ചിങ്ങം രാശിക്കാരുടെ പ്രത്യേകത. പഴയ പ്രണയത്തിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ ഇല്ലാത്തത് പോലെ പെരുമാറുമെങ്കിലും അവരുടെ ഉള്ളില്‍ അത് എപ്പോഴും ഉണ്ടാകും. പ്രണയിക്കുന്നയാളോട് വളരെയധികം അടുക്കുന്ന ഇവര്‍ക്ക് എളുപ്പം അവരെ മറക്കാന്‍ കഴിയില്ല.

കന്നി

പൂര്‍ണ്ണതയുടെ ആളുകളാണ് കന്നി രാശിക്കാര്‍. തീരുമാനങ്ങളില്‍ അങ്ങേയറ്റം പ്രായോഗികത ഉള്ള ഇവര്‍ക്ക് പങ്കാളി എങ്ങനെയാകണം എന്നതിനെ കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടായിരിക്കും. ഒരു ബന്ധമുണ്ടായാല്‍ അതിനെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താന്‍ ആഗ്രഹിക്കുന്ന ഇവര്ക്ക് പെട്ടെന്ന് അത് മറക്കാന്‍ സാധിക്കില്ല.

തുലാം

വളരെ ആത്മാര്‍ത്ഥതയുള്ള എന്നാല്‍ ലോലമനസ്സുള്ള ആളുകളാണ് തുലാം രാശിക്കാര്‍. പ്രണയത്തെ വളരെ ഗൗരവത്തോടെ കാണുന്ന ഏറെക്കാലം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവര്‍. ആ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ ആയതുകൊണ്ട് വളരെ പെട്ടെന്ന് പ്രണയം മറക്കാന്‍ അവര്‍ക്കി സാധിക്കില്ല.

വൃശ്ചികം

പ്രണയത്തെ അഭിലാഷമായി കണക്കാക്കുന്നവരാണ് വൃശ്ചികം രാശിക്കാര്‍. പ്രണയത്തില്‍ വളരെ കരുതലും സ്‌നേഹവും നിറയ്ക്കുന്നവരാണ് ഇവര്‍. അതുകൊണ്ട് പ്രണയം നഷ്ടപ്പെട്ടാല്‍ ആ ഓര്‍മ്മകള്‍ അവര്‍ക്ക് എളുപ്പം മറക്കാന്‍ സാധിക്കില്ല. മറക്കാന്‍ ശ്രമിക്കുന്നതനുസരിച്ച് ആ ഓര്‍മ്മകള്‍ അവരുടെ ഉള്ളില്‍ ശക്തമാകും.

ധനു

സാഹസികത ഇഷ്ടപ്പെടുന്നവരാണ് ധനു രാശിയില്‍ ജനിച്ചവര്‍. പ്രണയത്തിലും ഒന്നിച്ച് സാഹസിക കാര്യങ്ങളില്‍ ഏര്‍പ്പെടുന്ന ഇവര്‍ക്ക് അത്തരം ഓര്‍മ്മകള്‍ പെട്ടെന്ന് മറക്കാനാകില്ല.

മകരം

മകരം രാശിയില്‍ ജനിച്ച ആളുകള്‍ വളരെ കണിശതയുള്ളവര്‍ ആണ്. അവര്‍ പറയുന്നതും ചിന്തിക്കുന്നതും എല്ലാം ബുദ്ധി കൊണ്ടാണ്. ഇവരുടെ ഈ സമീപനം പ്രണയത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാം. എന്നാല്‍ അതോര്‍ത്ത് എപ്പോഴും പശ്ചാത്തപിക്കുന്നവരാണ് മകരം രാശിക്കാര്‍.

കുംഭം

സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന കുംഭം രാശിക്കാര്‍ മറ്റൊരാള്‍ തങ്ങളെ നിയന്ത്രിക്കുന്നത് ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.ഇത് പ്രണയത്തില്‍ പ്രതിസന്ധിയുണ്ടാക്കാം. പ്രണയം തങ്ങള്‍ക്ക് ബാധ്യതയായാല്‍ അവര്‍ അത് ഉപേക്ഷിക്കും. പക്ഷേ അത് പൂര്‍ണ്ണമായി മറക്കാന്‍ അവര്‍ക്ക് കഴിയില്ല.

മീനം

മീനം രാശിയില്‍ ജനിച്ചവര്‍ സ്വപ്‌നജീവികളാണ്. അവരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും കാരണം അവര്‍ക്ക് പഴയ പ്രണയം മറക്കാനാകില്ല. സ്വപ്‌നങ്ങളില്‍ ജീവിക്കുന്നവര്‍ ആയതുകൊണ്ട് പഴയ പ്രണയത്തെ മനസ്സില്‍ നിന്നും മായ്ച്ചുകളയാന്‍ അവര്‍ക്ക് കഴിയില്ല.

Story first published: Tuesday, December 17, 2024, 17:05 [IST]
X
Desktop Bottom Promotion