Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ഒന്നുകില്‍ പ്രണയം അല്ലെങ്കില്‍ വിവാഹം, സിംഗിളായിരിക്കുന്നത് ഇവര്‍ക്ക് ചിന്തിക്കാന്‍ പോലുമാകില്ല
ചിലയാളുകള്‍ക്ക് വിവാഹജീവിതത്തോടോ പ്രണയത്തോടോ അത്ര വലിയ താല്‍പ്പര്യമൊന്നുമുണ്ടാകില്ല. സിംഗിളായിരിക്കുന്നതും അവര്‍ക്കിഷ്ടമാണ്. സ്വന്തം കമ്പനി ആസ്വദിക്കുന്നവരാണ് അവര്‍. പക്ഷേ നേരെ എതിര്‍സ്വഭാവമുള്ള ഒരു കൂട്ടരുണ്ട്. അവര്‍ക്ക് ഏറെക്കാലം സിംഗിളായിരിക്കാന്‍ പറ്റില്ല. ഒന്നോ അതിലധികമോ പ്രണയങ്ങളോ ഡേറ്റിംഗോ ഒക്കെ നടത്തുന്നവരായിരിക്കും അവര്‍. പ്രണയജീവിതം കഴിഞ്ഞാല്‍ അവര്‍ നേരെ ദാമ്പത്യത്തിലേക്ക് കടക്കും. എപ്പോഴും ഒരു കൂട്ട് വേണമെന്നുള്ളത് അവരുടെ ആഗ്രഹമാണ്.

എപ്പോഴും പ്രണയം തേടുന്ന അല്ലെങ്കില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ചില രാശികള്‍ എതെല്ലാമാണെന്ന് നോക്കാം.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
പ്രണയത്തിന്റെയു ആകര്‍ഷണത്തിന്റെയും ഗ്രഹമായ ശുക്രനാണ് ഇടവം രാശിയുടെ അധിപന്‍. അതിനാല്‍ എപ്പോഴും തങ്ങളുടെ പ്രണയതാല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുപോരാന്‍ ഇടവം രാശിക്കാര്‍ ശ്രദ്ധിക്കുന്നു. മറ്റുള്ളവരെ വേഗം ആകര്‍ഷിക്കുന്ന, അവര്‍ക്ക് കരുതലേകുന്ന, എപ്പോഴും ആശ്രയിക്കാവുന്ന ആളുകളാണ് ഇടവം രാശിക്കാര്‍. സ്ഥിരതയുള്ള പ്രണയമാണ് ആ രാശിക്കാര്‍ തേടുന്നത്. അവരുടെ മാനസികമായ ക്ഷേമം വൈകാരിക ക്ഷേമവും സുരക്ഷയുമായി ബന്ധപ്പെട്ടിിക്കുന്നു. എപ്പോഴും ഒരു പങ്കാളിയുടെ പിന്തുണ ഉണ്ടായിരിക്കുന്ന, അവരുടെ സാന്ത്വനം ലഭിക്കുന്ന ഒരു സാഹചര്യമാണ് ഇടവം രാശിക്കാര്‍ ആഗ്രഹിക്കുന്നത്.
പക്ഷേ ചില വഴിത്തിരിവുകളും പ്രധാന സംഭവങ്ങളും അപ്രതീക്ഷിതമായ പലതും ജീവിതത്തിലുണ്ടാക്കും. അങ്ങനെയുള്ളപ്പോഴും പ്രണയസാഹചര്യത്തില്‍ മാറ്റമുണ്ടാകാന്‍ ഇടവം രാശിക്കാര്‍ ആഗ്രഹിക്കുന്നില്ല. പ്രണയിക്കാനും പ്രണയിക്കപ്പെടാനും ഇവര്‍ക്ക് അടങ്ങാത്ത ആഗ്രഹമാണ്. സ്‌നേഹത്തിന്റെ കാര്യത്തില്‍ ഒരു പിശുക്കും ഇവര്‍ക്കുണ്ടാകില്ല. സിംഗിളായിരിക്കുന്ന കാര്യം ഇവര്‍ക്ക് ആലോചിക്കാന്‍ പറ്റില്ല.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കുടുംബസ്‌നേഹികള്‍ എന്ന് വിളിക്കുന്ന രാശിയാണ് കര്‍ക്കിടകം. മാതൃകാപൂര്‍ണ്ണമായ ഒരു കുടുംബം ഉണ്ടാക്കുക എന്നത് അവരുടെ ജീവിതലക്ഷ്യങ്ങളില്‍ ഒന്നാണ്. പ്രണയമോ പങ്കാളിയോ ഇല്ലാതെ അവരുടെ ജീവിതം പൂര്‍ണ്ണമാകുകയില്ല. എപ്പോഴും സ്വയവും പങ്കാളിക്കും സുരക്ഷിതമായ ഒരു അന്തരീക്ഷം ദാമ്പത്യത്തില്‍ ഒരുക്കാന്‍ കര്‍ക്കിടകം രാശിക്കാര്‍ ശ്രദ്ധിക്കും. പങ്കാളിയെ ലാളിക്കാനും അവരാല്‍ ലാളിക്കപ്പെടാനും ഇവര്‍ എപ്പോഴും ആഗ്രഹിക്കും.
പുറമോ കഠിനഹൃദയരായി തോന്നുമെങ്കിലും ഇവരുടെ ഉള്ളം വളരെ മൃദലവും സ്‌നേഹസമ്പന്നവുമാണ്. ആരോടും എന്തും തുറന്ന് സംസാരിക്കാന്‍ ഇവര്‍ക്ക് മടിയുണ്ടാകില്ല. അതുകൊണ്ട് എപ്പോഴും ഒരു കൂട്ട് ഉണ്ടായില്ലെങ്കില്‍ കര്‍ക്കിടകം രാശിക്കാരുടെ മാനസികാരോഗ്യ നില തന്നെ തകരാറിലാകും. വൈകാരികമായി അവര്‍ തകരും. ഉള്ളിലുള്ളത് പ്രകടിപ്പിക്കാന്‍ ആളില്ലാത്തതായി തോന്നും. പ്രണയമോ വിവാഹജീവിതമോ ഇല്ലെങ്കില്‍ ഇവര്‍ക്ക് ജീവിതത്തിന് അര്‍ത്ഥമോ നിറമോ മണമോ ഇല്ലെന്ന് തോന്നിപ്പോകും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
ബന്ധങ്ങളുമായി ബന്ധപ്പെട്ട രാശിയാണ് തുലാം. അതുകൊണ്ട് ഇവര്‍ സിംഗിളായിരിക്കാന്‍ ഒരു സാധ്യതയും ഇല്ല. ജീവിതത്തിലെ ആരുമറിയാക്ക കാര്യങ്ങള്‍ പങ്കിടാനും രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യാനും മനസ്സ് തുറക്കാനും ഒരാള്‍ എപ്പോവും കൂടെ വേണമെന്ന് തുലാം രാശിക്കാര്‍ ആഗ്രഹിക്കും. പങ്കാളിക്ക് കൂടുതല്‍ സുരക്ഷിതത്വവും ആത്മവിശ്വാസവും മൂല്യവും തോന്നുന്ന അന്തരീക്ഷം തുലാം രാശിക്കാര്‍ ഒരുക്കും.
എപ്പോഴും പ്രണയവികാരങ്ങള്‍ പ്രകടിപ്പിക്കുന്ന ഈ രാശിക്കാര്‍ക്ക് അത്തരം തോന്നലുകള്‍ കൂടുതലായിരിക്കും. ഒരു പങ്കാളിയോ ഇണയോ ഇല്ലാത്ത അവസ്ഥയില്‍ അവര്‍ക്ക് ജീവിതം വിരസമായും ലക്ഷ്യമില്ലാത്തതായും തോന്നും. പ്രണയമാണ് അവരുടെ ജീവിതത്തിന്റെ ഊര്‍ജം. എപ്പോഴും ഹണിമൂണ്‍ പോലെ പ്രണയജീവിതവും ദാമ്പത്യവും നയിക്കുന്നവരാണ് ഇവര്‍.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മറ്റുള്ളവരോട് സഹതാപപൂര്‍വ്വം പെരുമാറുന്നതില്‍ മുന്നിലുള്ള മീനം രാശിക്കാര്‍ പെട്ടെന്ന് മറ്റുള്ളവരുടെ വികാരങ്ങളാല്‍ സ്വാധീനിക്കപ്പെടും. അതുകൊണ്ട് തന്നെ പ്രണയിക്കാനും വിവാഹം ചെയ്യാനും ഏറ്റവും നല്ല രാശികളില്‍ ഒന്നാണിത്. പങ്കാളിയെ ഹൃദയം തുറന്ന് സ്‌നേഹിക്കാനും അവര്‍ക്ക് വേണ്ടതെല്ലാം ഒരുക്കിക്കൊടുക്കാനും പ്രണയിക്കാനും മീനം രാശിക്കാര്‍ മുന്നിലുണ്ടാകും. പങ്കാളിക്ക് കൂടുതല്‍ വളര്‍ച്ച നല്‍കുന്ന അന്തരീക്ഷമൊരുക്കി അവരിലെ കഴിവുകള്‍ പൂര്‍ണമായി പുറത്ത് കൊണ്ടുവരാന്‍ മീനം രാശിക്കാര്‍ ശ്രമിക്കും.



Click it and Unblock the Notifications











