Latest Updates
-
ഇന്നത്തെ നക്ഷത്രഫലം: മെയ് 6-ന് ഭാഗ്യം ആർക്കൊപ്പം? കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ! -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും വമ്പൻ മാറ്റങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
അഞ്ച് ആഴ്ചത്തെ കഠിനവ്രതം; തൃഷാല ദത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ഈ നാടൻ പാനീയങ്ങൾ കരുതിയാൽ ചൂടിനെ തോൽപ്പിക്കാം! -
ഡൽഹിയിൽ മഴയുടെ ആശ്വാസം; ഉഷ്ണതരംഗം തിരിച്ചെത്തുന്നതിന് മുൻപ് പുറത്തിറങ്ങാൻ പറ്റിയ സമയം! -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഗർഭിണികൾ ശ്രദ്ധിക്കണം; ഈ ഭക്ഷണശീലങ്ങൾ കുഞ്ഞിനും സുരക്ഷയേകും! -
ആമസോൺ സെയിൽ വരുന്നു; ഫിറ്റ്നസ് ഗാഡ്ജെറ്റുകൾ ഇനി പകുതി വിലയിൽ സ്വന്തമാക്കാം! -
മഴയും വെയിലും ഒരുപോലെ; ഈ കാലാവസ്ഥയിൽ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ എന്തുചെയ്യണം? -
മെറ്റ് ഗാലയിൽ തിളങ്ങാൻ താരങ്ങൾ പട്ടിണിയോ? ആരും അറിയാത്ത ആ 'ഡീ-ബ്ലോട്ട്' രഹസ്യം ഇതാണ്
കണ്ണുമടച്ച് പ്രണയിച്ചോ, ഒരിക്കലും വിട്ടുകളയരുത്: ബ്രേക്ക് അപ്പ് ഇവരെ പാടേ തകര്‍ക്കും
പ്രണയം എന്നത് വളരെയധികം മാറ്റങ്ങള്‍ നമ്മുടെയെല്ലാം ജീവിതത്തില്‍ വരുത്തുന്നതാണ്. പലപ്പോഴും ഒരു ബന്ധം തകരുമ്പോള്‍ മറ്റൊരു ബന്ധം തേടി പോവുന്നത് സാധാരണമാണ്. എന്നാല്‍ അതിവൈകാരികത ജീവിതത്തെ ബാധിക്കുമ്പോള്‍ അത് അല്പം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ചില രാശിക്കാരുണ്ട്. പലപ്പോഴും അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
പ്രണയത്തെ ഗൗരവമായി കാണേണ്ട വിഷയം തന്നെയാണ്. എന്നാല്‍ പ്രണയത്തകര്ച്ച് അതിനേക്കാള്‍ വളരെയധികം ശ്രദ്ധയോടെയും കൈകാര്യം ചെയ്യേണ്ട വിഷയമാണ്. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ എപ്രകാരം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് നോക്കാം. അതിലുപരി ഒരു വ്യക്തിയെ എപ്രകാരമാണ് ഇത്തരം മാറ്റങ്ങള്‍ സ്വാധീനിക്കുന്നത് എന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ വളരെയധികം വൈകാരികതയനുഭവിക്കുന്നവരായിരിക്കും. മാത്രമല്ല അവര്‍ ഒരു ബന്ധത്തില്‍ അവര്‍ അവരുടെ ജീവിതം മുഴുവന്‍ നല്‍കുകയും ചെയ്യുന്നു. പലപ്പോഴും ആ ബന്ധം നഷ്ടപ്പെടുമ്പോള്‍ അത് അവരെ ആഴത്തില്‍ സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. എന്നാല്‍ പ്രണയത്തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ സാധിക്കാത്ത രാശിയാണ് എപ്പോഴും കര്‍ക്കിടകം രാശി.
മീനം
മീനം രാശിക്കാര്‍ക്ക് അവരുടെ വൈകാരികത പലപ്പോഴും പ്രണയത്തിലായിരിക്കും. അതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ഇത് പ്രണയം നഷ്ടപ്പെടുന്ന അവസ്ഥയിലും കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ആ ബന്ധം ഇനിയില്ല എന്ന കാര്യവും ഓര്‍ക്കേണ്ടതാണ്. യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ മടിക്കുന്നതിനാല്‍ ഇവരുടെ ജീവിതം തന്നെ മാറി മറിയുന്നു. ഒരിക്കലും ഇവരെ വിട്ടുകളയരുത് എന്നതാണ് പ്രധാന കാര്യം.

ഇടവം
ഇടവം രാശിക്കാര്‍ വളരെയധികം വിശ്വ്സതരായിരിക്കും. അത് മാത്രമല്ല ഇവര്‍ സ്ഥിരതയെ ഇഷ്ടപ്പെടുന്നവരായിരിക്കും. അവരുടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. വൈകാരിക അടിത്തറയിളകും എന്നതാണ്. ഇവര്‍ എപ്പോഴും ഭൂതകാലത്ത് തന്നെ സ്ഥിതി ചെയ്യുന്നവരുമായിരിക്കും. എപ്പോഴും സുരക്ഷിതത്വത്തോടെ മുന്നോട്ട് പോവുന്നതിനാണ് ഇവര്‍ ആഗ്രഹിക്കുന്നതും താല്പ്പര്യപ്പെടുന്നതും. അതുകൊണ്ട് തന്നെ ഇവരുടെ ബ്രേക്ക്അപ്പ് എന്നത് ജീവിതത്തില്‍ സങ്കടകരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ ശക്തരായിരിക്കും, എന്നാല്‍ വൈകാരികമായി അവര്‍ വളരെയധികം ലോലഹൃദയമുള്ളവരായിരിക്കും. അത് മാത്രമല്ല ഇവരുടെ ജീവിതത്തില്‍ പലപ്പോഴും ബ്രേക്ക് അപ്പില്‍ നിന്ന് കരകയറുന്നതിനുള്ള സാധ്യതയും വളരെ കുറവായിരിക്കും. പലപ്പോഴും അവരുടെ ജീവിതത്തില്‍ ഇതൊരു തീരാനോവായി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനെ സുഖപ്പെടുത്തുന്നതിനും വീണ്ടും ഒരു ബന്ധത്തിലേക്ക് പോവുന്നതിനും ഇവര്‍ക്ക് സാധിക്കണം എന്നില്ല.
തുലാം
തുലാം രാശിക്കാര്‍ പലപ്പോഴും ഓരോ ബന്ധങ്ങളേയും വളരെയധികം വിലമതിക്കുന്നു. വേര്‍പിരിയല്‍ അഥവാ ബ്രേക്ക്അപ്പ് സംഭവിക്കുമ്പോള്‍ ഇവരുടെ ജീവിതം തന്നെ താളം തെറ്റുന്നു. അത് നിങ്ങളെ കൂടുതല്‍ വെല്ലുവിളികളിലേക്കും പ്രശ്നങ്ങളിലേക്കും മാനസിക പ്രതിസന്ധികളിലേക്കും എത്തിക്കും. ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതിന് ഇവര്‍ നിര്‍ബന്ധിതരാവുന്ന അവസ്ഥയുണ്ടാവുന്നു. കാര്യങ്ങളെല്ലാം തന്നെ പഴയത് പോലെയാവുന്നതിന് സമയമെടുക്കും.



Click it and Unblock the Notifications