Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഭര്‍ത്താവിന്റെ നക്ഷത്രം ഇതിലൊന്നെങ്കില്‍ രാജ്ഞിയെ പോലെ വാഴാം, ജ്യോതിഷം പറയുന്ന ആ രാശികള്‍
Zodiac Signs of Husbands That Bring Extreme Luck: വേദ ജ്യോതിഷം അനുസരിച്ച് ചില പ്രത്യേക രാശികളില് ജനിച്ച പുരുഷന്മാര്ക്ക് സമ്പത്തുണ്ടാക്കാനും അവരുടെ പങ്കാളിക്ക് സന്തോഷം നല്‍കാനും ഭാഗ്യം കൊണ്ടുവരാനും പ്രത്യേകമായ കഴിവുണ്ടാകും. അവരെ വിവാഹം ചെയ്യുന്ന സ്ത്രീകള്‍ ഭാഗ്യവതികളായിരിക്കും. ജീവിതം മുഴുവന്‍ വലിയ അല്ലലില്ലാതെ സന്തോഷകരമായ ദാമ്പത്യം നയിക്കാന്‍ അവര്‍ക്ക് സാധിക്കും.അവരുടെ ദാമ്പത്യത്തില്‍ സ്നേഹവും സ്ഥിരതയും വളര്‍ച്ചയും ഉണ്ടാകും. ഭാര്യമാരുടെ ജീവിതം തന്നെ മാറ്റിമറിക്കാനും വിവാഹത്തോടെ അവരുടെ ജീവിതത്തില്‍ സമൃദ്ധിയും സന്തോഷവും വൈകാരികവും ആത്മീയവുമായ ഉണര്‍വ്വും കൊണ്ടുവരാന്‍ ചില രാശികളില് ജനിച്ച പുരുഷന്മാര്ക്ക് സാധിക്കും.

ആ പുരുഷ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിയില്‍ ജനിച്ച പുരുഷന്മാര് പകരംവെക്കാനില്ലാത്ത ആത്മാര്‍ത്ഥതയും സ്ഥിരതയും അധ്വാനശീലവും ഉള്ളവരായിരിക്കും. സൗന്ദര്യത്തിന്റെയും പ്രണയത്തിന്റെയും ഗ്രഹമായ ശുക്രനാണ് ഈ രാശിയുടെ അധിപന്. അതുകൊണ്ട്, ഈ രാശിയില്‍ ജനിച്ച പുരുഷന്മാര് ഭാര്യമാരുടെ ജീവിതത്തില്‍ സുഖവും സമൃദ്ധിയും ഐശ്വര്യവും സുരക്ഷിതതത്വവും കൊണ്ടുവരും. അവരുടെ ദാമ്പത്യം വിജയകരമായിരിക്കും. മാതൃകാ ഭര്ത്താക്കന്മാര് ആയിരിക്കും ഇവര്‍. പ്രതിസന്ധിയുടെ ഘട്ടങ്ങളില്‍ ഇവര്‍ അവരുടെ ഭാര്യയ്ക്കൊപ്പം ഉരുക്ക് പോലെ നിലകൊള്ളും. അങ്ങേയറ്റം സഹാനുഭൂതിയും ക്ഷമയും ഉള്ളവരായിരിക്കും ഈ രാശിയിലെ പുരുഷന്മാര്. ഐക്യവും സമത്വവും സുതാര്യതയും നിറഞ്ഞ അന്തരീക്ഷം അവര്‍ ഭാര്യമാര്‍ക്കായി ഒരുക്കും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
സൂര്യന്റെ രാശിയായ ചിങ്ങത്തില് ജനിച്ച പുരുഷന്മാര് ആത്മവിശ്വാസമുള്ളവരും മറ്റുള്ളവരുടെ കൂട്ട് ഇഷ്ടപ്പെടുന്നവരും ഊര്‍ജ്ജസ്വലരും ആയിരിക്കും. പങ്കാളിയുടെ ജീവിതത്തില്‍ ആവേശവും സംതൃപ്തിയും പ്രണയവും നിറയ്ക്കാന്‍ അവര്‍ക്ക് സാധിക്കും. അവര്‍ക്ക് ഭാര്യമാരോട് അങ്ങേയറ്റം വിധേയത്വവും പ്രണയവും ഉണ്ടായിരിക്കും. ഭാര്യമാര്‍ക്ക് സമ്മാനങ്ങള്‍ വാങ്ങിക്കൊടുക്കാനും അവരെ സന്തോഷിപ്പിക്കുന്ന രീതിയില്‍ പ്രണയം പ്രകടിപ്പിക്കാനും ഈ രാശിയില്‍ ജനിച്ച പുരുഷന്മാര്ക്ക് കഴിവുണ്ടായിരിക്കും. അവരുടെ ഐശ്വര്യവും സഹൃദയത്വവും സമൂഹത്തില്‍ അവരുടെ ഭാര്യമാരെ രാജ്ഞിയെ പോലെ ജീവിക്കാന്‍ അനുവദിക്കും. ഭാര്യയുടെ ജീവിതം പ്രണയവും സാഹസികതയും ആരാധനയും കൊണ്ട് നിറയ്ക്കാന്‍ ചിങ്ങം രാശിക്കാരായ ഭര്ത്താക്കന്മാര്ക്ക് സാധിക്കും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
ശുക്രന് ആധിപത്യമുള്ള തുലാം രാശിയില്‍ ജനിച്ച പുരുഷന്മാര് കാണാന്‍ വളരെ ഭംഗിയുള്ളവരും തന്ത്രപരമായി പെരുമാറുന്നവരും വളരെ റൊമാന്റിക്കും ആയിരിക്കും. വിവാഹജീവിതത്തില്‍ സന്തോഷവും പ്രണയവും നിറയ്ക്കാന്‍ അവര്‍ക്ക് സവിശേഷമായ കഴിവുണ്ടാകും. ബന്ധത്തില്‍ തുല്യതയും നീതിയും ഉറപ്പാക്കാന്‍ അവര്‍ ശ്രമിക്കും. ഒരുപാട് സൗഹൃദങ്ങള്‍ ഉള്ള തുലാം രാശിക്കാര്‍ക്ക് ഭാര്യയ്ക്കായി സുരക്ഷിതമാ അന്തരീക്ഷം ദാമ്പത്യത്തില്‍ ഒരുക്കേണ്ടത് എങ്ങനെയാണെന്ന് അറിയാനാകും. അവരുടെ സ്നേഹപ്രകടനങ്ങളും ആവേശവും ദാമ്പത്യത്തെ എപ്പോഴും പ്രണയാതുരമായി നിലനിര്‍ത്തും. തുലാം രാശിക്കാരുടെ ഭാര്യമാര്‍ എപ്പോഴും സന്തോഷവതികളായിരിക്കും. വളരെ സമാധാനപൂര്‍ണ്ണമായ, സ്നേഹസമ്പന്നമായ ദാമ്പത്യമാണ് അവര്‍ക്കായി ഭര്‍ത്താവ് ഒരുക്കുക.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
വൃശ്ചികം രാശിക്കാരെ പോലെ തീവ്രമായി പ്രണയിക്കുന്ന വേറൊരു രാശിയില്ല. അതുകൊണ്ട് ആ രാശിയില്‍ പിറന്ന പുരുഷന്മാരുടെ ഭാര്യമാര്‍ക്ക് ആരിലും അസൂയ ജനിപ്പിക്കുന്ന അതുല്യമായ ദാമ്പത്യം അനുഭവിക്കാനാകും. ചൊവ്വയ്ക്ക് ആധിപത്യമുള്ള വൃശ്ചികം രാശിയില്‍ ജനിച്ച പുരുഷന്മാര് തീവ്രതയോടെ ആത്മാര്‍ത്ഥമായി പ്രണയിക്കുന്നവരാണ്. ഈ തീവ്രബന്ധം ദാമ്പത്യജീവിതം സന്തോഷകരമാക്കും. ഇഷ്ടപ്പെട്ട് കഴിഞ്ഞാല്‍ പങ്കാളിയോട് സമ്പൂര്‍ണ്ണമായ വിധേതയത്വം ഉള്ളവരായിരിക്കും ഇവര്‍. അവര്‍ ഭാര്യയ്ക്ക് വ്യക്തിപരമായ വളര്‍ച്ചയ്ക്കും മാറ്റങ്ങള്‍ക്കും അനുകൂലമായ സാഹചര്യമൊരുക്കുകയും പിന്തുണ നല്‍കുകയും ചെയ്യും.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരം രാശിയില്‍ ജനിച്ച പുരുഷന്മാരും ദീര്‍ഘകാല ബന്ധം തുടരുന്നവരായിരിക്കും. ഇവര്‍ക്ക് സ്ഥിരതയുള്ള സാമ്പത്തികസ്ഥിതിയുണ്ടാകും. ശനിയ്ക്ക് ആധിപത്യമുള്ള രാശി ആയതിനാല്‍ ഇവരുടെ ജീവിതത്തില്‍ അച്ചടക്കവും ഉത്തരവാദിത്തവും കഠിനാധ്വാനവും വ്യക്തമായി കാണാനാകും. അവരുടെ കൂടെ ജീവിക്കുന്ന ഭാര്യമാരുടെ ഭാവി ശോഭനമായിരിക്കും. വിജയകരമായ ദാമ്പത്യം നയിക്കാന്‍ അവര്‍ക്ക് കഴിയും. ഭാര്യമാര്‍ക്ക് കണ്ണടച്ച് വിശ്വസിക്കാവുന്ന ഭര്ത്താക്കന്മാര് ആയിരിക്കും ഇവര്‍. കുടുംബത്തിന് സാമ്പത്തികമായ സുരക്ഷിതത്വം ഒരുക്കാന്‍ മകരം രാശിക്കാരായ പുരുഷന്മാര് അക്ഷീണം പ്രയത്നിക്കും. ഇവര്‍ സമ്പത്ത് വാരിക്കൂട്ടും. മകരം രാശിയിലുള്ള ഭര്‍ത്താവിനൊപ്പമുള്ള ജീവിതം ഭാര്യമാര്‍ക്ക് ദീര്‍ഘകാല സാമ്പത്തിക സുരക്ഷയും ഐശ്വര്യവും ആത്മാര്‍ത്ഥതയും നല്‍കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications