Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
ഈ രാശിക്കാര്‍ക്ക് ദാമ്പത്യത്തില്‍ താല്‍പ്പര്യമില്ല, ദാമ്പത്യം അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍
2024 അവസാനിക്കാനിരിക്കുന്ന ഈ സമയത്ത് നിലവിലെ ദാമ്പത്യവുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കാത്ത ചില രാശികള്‍ ഉണ്ട്. ബന്ധത്തില്‍ ഒരു ഇടവേളയോ അല്ലെങ്കില്‍ ബന്ധം തന്നെയും അവസാനിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഗ്രഹങ്ങളുടെ മാറ്റമോ, സ്വഭാവത്തിലുണ്ടായ മാറ്റമോ, ബന്ധത്തോടുള്ള മടുപ്പോ, പങ്കാളിയിലുള്ള താല്‍പ്പര്യക്കുറവോ കൊണ്ടാണ് അവര്‍ക്ക് അങ്ങനെ തോന്നുന്നത്.

ഗ്രഹങ്ങളുടെ സ്വാധീനം കൊണ്ടും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടും ബന്ധം വിലയിരുത്താനും മതിയാക്കാനും തീരുമാനിക്കുന്ന ചില രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കുംഭം
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ ബന്ധത്തില്‍ അതുല്യതയും ബൗദ്ധികമായ വളര്‍ച്ചയും ആഗ്രഹിക്കുന്നവരാണ്. പങ്കാളിയുടെ ഭാഗത്ത് നിന്ന് മതിയായ വില ലഭിക്കുന്നില്ലെന്നോ തെറ്റിദ്ധരിക്കപ്പെടുന്നുവെന്നോ തോന്നിയാല്‍ അവര്‍ വൈകാരികമായി ആ ബന്ധത്തില്‍ നിന്നും പിന്മാറാന് ശ്രമിക്കും.2024 മുതല്‍ 2044 വരെ ഈ രാശിക്ക് മേലുള്ള പ്ലൂട്ടോയുടെ ആധിപത്യം ബന്ധങ്ങളെ സൂക്ഷ്മമായി വിലയിരുത്താനും തീരുമാനങ്ങള്‍ എടുക്കാനും പ്രേരിപ്പിക്കും. ഇക്കാരണത്താല്‍ അവര്‍ പങ്കാളിയില്‍ നിന്ന് വേര്‍പിരിയാന്‍ ഇടയുണ്ട്.
കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ വ്യക്തിപരമായ വളര്‍ച്ചയ്ക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നവരാണ്. തങ്ങളുടെ ലക്ഷ്യങ്ങളെ പിന്തുണയ്്ക്കാത്ത ബന്ധങ്ങളില്‍ തുടരാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. തങ്ങളുടെ മൂല്യങ്ങളുമായി ചേര്ന്നുപോരാത്തതും പങ്കാളിയുടെ തിരക്കുമെല്ലാം ബന്ധത്തില്‍ നിന്നും പിന്മാറാന് ഈ രാശിക്കാരെ പ്രേരിപ്പിക്കും. കന്നി രാശിയുടെ വൈകാരിക സ്ഥിരത നിലവില്‍ ശനിയുടെ സ്വാധീനത്തിന് കീഴിലാണ്. അക്കാരണം കൊണ്ടും ഈ രാശിക്കാര്‍ അസന്തുലിതമായ ബന്ധം വേണ്ടെന്നുവെച്ചേക്കും.
ധനു
സ്വന്തം ഇഷ്ടത്തിനനുസരിച്ചുള്ള ജീവിതമാണ് ധനു രാശിക്കാര്‍ ആഗ്രഹിക്കുന്നത്. പങ്കാളി നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോഴും തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോഴും അവര്‍ക്ക് കൂട്ടിലടയ്ക്കപ്പെട്ടതായും സ്വാതന്ത്ര്യം വേണമെന്നും തോന്നും. പ്രത്യേകിച്ച് ഗുണമോ വളര്‍ച്ചയോ ഇല്ലാത്ത നിയന്ത്രണങ്ങളില്‍ തളച്ചിടുന്ന ബന്ധങ്ങളോട് ധനു രാശിക്കാര്‍ക്ക് താല്‍പ്പര്യമുണ്ടാകില്ല. ഡിസംബര്‍ മാസം ശുക്രന് മകരം രാശിയിലാണ് സഞ്ചരിക്കുന്നത്. ഈ ഗ്രഹസ്ഥാനം കൊണ്ട് ധനു രാശിയില്‍ ജനിച്ചവര്‍ ബന്ധങ്ങളെ വിലയിരുത്തുകയും അവരുടെ വളര്‍ച്ചയ്ക്ക് വിഘാതമാകുന്ന ബന്ധങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്യും.
മകരം
സ്ഥിരതയും ദീര്‍ഘകാല ലക്ഷ്യങ്ങളും ഉള്ള ആള്‍ക്കാരാണ് മകരം രാശിയില്‍ ജനിച്ചവര്‍. പങ്കാളി അവരുടെ ലക്ഷ്യങ്ങള്‍ക്ക് മാത്രമാണ് ഊന്നല്‍ നല്‍കുന്നതെന്ന് തോന്നിയാലും ഒന്നിച്ചുള്ള ഒരു ഭാവിക്കായി ഒന്നും ചെയ്യുന്നില്ലെന്ന് തോന്നിയാലും മകരം രാശിക്കാര്‍ ആ ബന്ധത്തെ കുറിച്ച് പുനരാലോചിക്കും. കുംഭം രാശിയിലുള്ള പ്ലൂട്ടോയുടെ സ്വാധീനം മകരം രാശിയുടെ മുകളിലുണ്ടാകും. ഇതിന്റെ പ്രേരണയാല്‍ സംതൃപ്തി നല്‍കാത്ത ബന്ധങ്ങളില്‍ നിന്ന് പിന്മാറാന് മകരം രാശിക്കാര്‍ ആഗ്രഹിക്കും. അത് എത്രയും പെട്ടെന്ന് ആകണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്.
മീനം
മറ്റുള്ളവരോട് സഹാനുഭൂതിയും സ്നേഹവായ്പും ഉള്ളവരാണെങ്കിലും വൈകാരികമായി തങ്ങളെ പിന്തുണയ്ക്കാത്തതും ആത്മീയമായോ വൈകാരികമായോ വളരാന്‍ അനുവദിക്കാത്തതുമായ ബന്ധങ്ങള്‍ മീനം രാശിക്കാര്‍ വേണ്ടെന്നുവെക്കും. കുംഭം രാശിയില്‍ ശനി നില്ക്കുമ്പോള് സ്വന്തം സുഖത്തിനും ക്ഷേമത്തിനം സന്തോഷത്തിനുമാണ് മീനം രാശിക്കാര്‍ മുന്‍ഗണന നല്‍കുക.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications