Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം
താല്പ്പര്യമില്ലാതെ വിവാഹം കഴിക്കുന്നവര്‍; ഈ രാശിക്കാര്‍ക്ക് വിവാഹത്തോട് വെറുപ്പ്
വിവാഹം വളരെ പവിത്രമാണെന്നും ഏറ്റവും മനോഹരമായ ബന്ധങ്ങളിലൊന്നാണെന്നും പറയുമ്പോഴും അതിനോട് ഒട്ടും യോജിപ്പില്ലാത്ത ആളുകളും ഈ ലോകത്തുണ്ട്. വിവാഹമെന്ന ആശയത്തോട് വിയോജിപ്പുള്ള, അതിന്റെ നെഗറ്റീവ് വശങ്ങള് ചിന്തിക്കുന്ന ചിലര്‍. വിവാഹത്തെ തുടര്‍ന്നുള്ള ഉത്തരവാദിത്തങ്ങള്‍, അധിക ജോലി, അത് തുടര്‍ന്നുകൊണ്ടുപോകാനുള്ള കഷ്ടപ്പാട്, ബാധ്യതകള്‍ എന്നിവയെല്ലാം അവരെ വിവാഹത്തില്‍ നിന്നും അകറ്റുന്നു. വിവാഹം കഴിക്കുന്ന എല്ലാവരും പൂര്ണ്ണതാല്പ്പര്യത്തോടെയാകണമെന്നില്ല അതിന് തയ്യാറാകുന്നത്. കുടുംബത്തിന്റെയേ സാഹചര്യത്തിന്റെയേ സമ്മര്‍ദ്ദം കൊണ്ട് വിവാഹം ചെയ്യുന്നവര്‍ ഉണ്ട്.

വിവാഹത്തോടുള്ള അനിഷ്ടം ചിലരുടെ ജന്മരാശികളില്‍ തന്നെ അറിയാന്‍ സാധിക്കുമെന്നാണ് വേദ ജ്യോതിഷം പറയുന്നത്. അത്തരത്തില്‍ വിവാഹമെന്ന ആശയത്തില്‍ വിശ്വാസമില്ലാത്ത, വിവാഹം ആഗ്രഹിക്കാത്ത, ചിലപ്പോള്‍ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ കൊണ്ട് മാത്രം വിവാഹത്തില്‍ എത്തിച്ചേരുന്ന ചില രാളികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിക്കാര്‍ വിവാഹത്തെ ക്രൂരമായ ഒരു വ്യവസ്ഥിതി ആയാണ് കരുതുന്നത്. രണ്ട് വ്യക്തികളെ നിര്‍ബന്ധപൂര്‍വ്വം ഒരു ബന്ധത്തിലേക്ക് തള്ളിവിടുന്നതായി അവര്‍ വിവാഹത്തെ കരുതുന്നു. സ്വാതന്ത്ര്യത്തിനും സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ പിന്തുടര്ന്ന് ജീവിക്കാനും ആഗ്രഹിക്കുന്ന കുംഭം രാശിക്കാര്‍ മറ്റൊരാള്‍ക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവരയ്ക്കുന്നതിനെ എതിര്‍ക്കുന്നവരാണ്. പ്രത്യേകിച്ച് ഒട്ടും അറിയാത്ത ഒരാള്‍ക്ക് വേണ്ടി.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
വിവാഹത്തിലെ സംഘര്‍ഷങ്ങളും പ്രശ്നങ്ങളും അഭിമുഖീകരിക്കാന്‍ ഒട്ടും താല്പ്പര്യപ്പെടാത്ത മറ്റൊരു രാശിയാണ് മീനം. ഈ രാശിയില്‍ ജനിച്ചവര്‍ക്ക് വിവാഹജീവിതത്തിലെ സങ്കീര്‍ണ്ണ വികാരങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യാന്‍ അറിയില്ല. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പങ്കാളിയില്‍ നിന്നും ഓടിയൊളിക്കാനാണ് മീനം രാശിക്കാര്‍ ശ്രമിക്കുക. വിവാഹം ഇവരെ നട്ടം തിരിപ്പിക്കും.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ധനു രാശിക്കാര്‍ സ്വാതന്ത്ര്യദാഹികളും സാഹസികത ഇഷ്ടപ്പെടുന്നവരും ആണ്. ഇക്കാരണം കൊണ്ട് തങ്ങളെ കെട്ടിയിടുന്ന ഒരു ബന്ധങ്ങളും ബന്ധനങ്ങളും അവര്‍ ആഗ്രഹിക്കുന്നില്ല. ഒരു ജീവിതകാലം മുഴുവന്‍ മറ്റൊരാള്‍ക്കൊപ്പം ജീവിതം പങ്കിടാന്‍ നിര്‍ബന്ധിക്കുന്ന ഒരു കരാറായാണ് ധനു രാശിക്കാര്‍ വിവാഹത്തെ കാണുന്നത്. പങ്കാളിയെ ഇഷ്ടപ്പെടാതെ വരികയോ ഒത്തുപോകാന്‍ കഴിയാതെ വരികയോ ചെയ്താല്‍ ഇവര്‍ മുന്‍പിന്‍ നോക്കാതെ വിവാഹമോചനം തേടും.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിക്കാരും ജീവിതകാലം മുഴുവന്‍ ഒരു വ്യക്തിയില്‍ ബന്ധിതരാകുന്നത് ആഗ്രഹിക്കുന്നില്ല. തമാശയും സൗഹൃദവും ഒന്നിലധികം പ്രണയങ്ങളുമായി ജീവിതം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിഥുനം രാശിക്കാര്‍. വിവാഹം തങ്ങളുടെ സാമൂഹിക ജീവിതത്തിന് ബാധ്യതയാകുമെന്നും മറ്റ് ബന്ധങ്ങള്‍ നഷ്ടമാകുമെന്നും മിഥുനം രാശിക്കാര്‍ കരുതുന്നു.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
ജോലിക്ക് മാത്രം ശ്രദ്ധ നല്‍കുന്നവരാണ് മകരം രാശിക്കാര്‍. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ സമയം ചിലവഴിക്കാന്‍ ഇവര്‍ക്ക് സാധിക്കാറില്ല. അങ്ങനെയുള്ള മകരം രാശിക്കാര്‍ പങ്കാളിക്കൊപ്പം കുറേയധികം സമയം ചിലവഴിക്കേണ്ടി വരുമെന്നതും ജോലിയിലെ സമയം നഷ്ടമാകുമെന്നും കരുതി വിവാഹത്തെ വെറുക്കുന്നു. കരിയറിന് പ്രാധാന്യം നല്കുന്ന ഇവര്‍ വിവാഹത്തിന് അത്രത്തോളം പ്രാധാന്യം നല്‍കുന്നില്ല.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിക്കാര്‍ക്ക് വിവാഹജീവിതം കൈകാര്യം ചെയ്യുക ബുദ്ധിമുട്ടേറിയ കാര്യമാണ്. വഴക്കുകളോ പ്രശ്നങ്ങളോ വരുമ്പോള്‍ ചിങ്ങം രാശിക്കാര്‍ പങ്കാളിയില്‍ നിന്നും വൈകാരികമായി അകലും. പതുക്കെ ഈ ബന്ധം ടോക്സിക് ആയി മാറും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ചിങ്ങം രാശിക്കാര്‍ പരമാവധി ശ്രമിച്ചാലും പങ്കാളിയുടെ ആവശ്യങ്ങളില്‍ ഇവര്‍ക്ക് നില തെറ്റും. ഇതുകൊണ്ട് ഇവര്‍ വിവാഹജീവിതം തന്നെ വെറുക്കും.



Click it and Unblock the Notifications
