Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പ്രണയത്തില്‍ മാത്രമല്ല, സ്വകാര്യനിമിഷങ്ങളിലും ഹോട്ടാണ് ഈ നാളുകാര്‍
പ്രണയത്തിലും ദാമ്പത്യത്തിലും എന്തിന് ബെഡ്റൂമില്‍ വരെ ആളുകള്‍ക്ക് വ്യത്യസ്ത സമീപനങ്ങളായിരിക്കും. ജ്യോതിഷം അനുസരിച്ച് ഇക്കാര്യങ്ങളിലുള്ള താല്‍പ്പര്യങ്ങള്‍ വിലയിരുത്തുന്നത് ചിലപ്പോള്‍ അബദ്ധമായിരിക്കും. എങ്കിലും ജനിച്ച രാശിയും നാളും നോക്കിയാല്‍ പൊതുവെ അവരുടെ സ്വഭാവത്തെ കുറിച്ചും പ്രണയതാല്പ്പര്യത്തെ കുറിച്ചും ദാമ്പത്യജീവിതത്തിലെ സ്വകാര്യനിമിഷങ്ങളിലെ പ്രകടനത്തെ കുറിച്ചും ചില കാര്യങ്ങള്‍ പറയാനാകും. ജന്മരാശി അല്ലാതെ, ഗ്രഹനിലയില്‍ ചൊവ്വയുടെ സ്ഥാനവും ഒരു വ്യക്തിയിലെ ലൈംഗിക താല്‍പ്പര്യങ്ങളെ സ്വാധീനിക്കുന്നുണ്ടെന്നാണ് വേദ ജ്യോതിഷത്തില്‍ പറയുന്നത്.

പൊതുവെ, ലൈംഗികകാര്യങ്ങളില്‍ താല്‍പ്പര്യം കൂടുതലുള്ള ചില രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിയുടെ അധിപന് ചൊവ്വയാണ്. യുദ്ധത്തിന്റെയും ലക്ഷ്യങ്ങളുടെയും പ്രതീകമായ ചൊവ്വ ലൈംഗികതയുടെയും പ്രതീകമാണ്. അതുകൊണ്ട് മേടം രാശിക്കാര്‍ മറ്റുള്ളവരെ ആകര്‍ഷിക്കുന്നതിലും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ നടത്തിയെടുക്കുന്നതിലും മേടം രാശിക്കാര്‍ മുന്നിലാണ്. പ്രണയകാര്യത്തില് ഒരു മടിയോ നാണമോ ഇല്ലാതെ വികാരപ്രകടനങ്ങള്‍ നടത്തുന്നവരാണ് ഇവര്‍. പങ്കാളിയെ തൃപ്തിപ്പെടുത്താനും അവരെ തങ്ങളുടെ ഇഷ്ടങ്ങളിലേക്ക് എത്തിക്കാനും ഇവര്‍ക്ക് സാധിക്കും.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഭൂതത്വരാശിയായ ഇടവം രാശിയും ലൈംഗികചാപല്യങ്ങള് കൂടുതല്‍ ഉള്ളവരാണ്. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ മുന്നിലാണ് ഇടവം രാശിക്കാര്‍. ബെഡ്റൂമിലും അവരുടെ ഈ സ്വഭാവത്തില്‍ മാറ്റമില്ല. വളരെ ക്ഷമാശീലരായ കാമുകീകാമുകന്മാരായ ഇവര്‍ ഒട്ടും തിടുക്കം കാണിക്കാറില്ല. പക്ഷേ പങ്കാളിക്ക് ഏറ്റവും മികച്ച ലൈംഗികാനുഭവം നല്കാന് ഇടവം രാശിക്കാര്‍ ശ്രമിക്കാറുണ്ട്. പ്രണയത്തിന്റെ ഗ്രഹമായ ശുക്രന്റെ ആധിപത്യത്തിലുള്ള ഗ്രഹമാണ് ഇടവം.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
നിഗൂഢ സ്വഭാവമുള്ളവരും രഹസ്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരുമെന്നുമാണ് വൃശ്ചികം രാശിക്കാര്‍ അറിയപ്പെടുന്നത്. ജലതത്വരാശിയായ വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ ഏത് കാര്യത്തിലും വളരെ ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നവരാണ്. ബെഡ്റൂമിലും അവര്‍ അങ്ങനെയായിരിക്കും. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ നടത്തിയെടുക്കുന്നതില്‍ അവര്‍ ഒരിക്കലും മടി കാണിക്കാറില്ല. സാമ്പ്രദായിക രീതികള്‍ വിട്ട്, തങ്ങളുടേതായ രീതി ഇവര്‍ പരീക്ഷിക്കാറുമുണ്ട്. ഏതുകാര്യത്തിലും സാധ്യതകള്‍ പരീക്ഷിക്കാന്‍ ഇവര്‍ക്കിഷ്ടമാണ്. പങ്കാളി ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വികാരങ്ങളിലേക്ക് അവരെ കൈപിടിച്ചുകൊണ്ടുപോകാനാണ് വൃശ്ചികം രാശിക്കാര്‍ ആഗ്രഹിക്കുന്നത്.



Click it and Unblock the Notifications
