പ്രണയം മുതല്‍ ദാമ്പത്യത്തകര്‍ച്ച വരെ; ദാമ്പത്യത്തെ കുറിച്ച് ജാതകം നല്‍കുന്ന സൂചനകള്‍ എങ്ങനെ തിരിച്ചറിയാം

Love Life: ജീവിതത്തിലെ ഏറ്റവും മനോഹരവും എല്ലാവരും കാത്തിരിക്കുന്നതുമായ ഒരു ഘട്ടമാണ് പ്രണയം. പക്ഷേ അതുപോലെ തന്നെ വളരെ സങ്കീര്‍ണ്ണവുമായ ഒന്നാണ് പ്രണയജീവിതം. കയറ്റങ്ങളും ഇറക്കങ്ങളും വഴക്കുകളും ഒന്നുചേരലും പ്രണയപരാജയവും സുന്ദര മുഹൂര്‍ത്തങ്ങളുമെല്ലാം ചേരുന്ന പ്രണയ ജീവിതം പ്രവചനാതീതമാണ്. എങ്കിലും വേദ ജ്യോതിഷത്തിന് ഇക്കാര്യത്തില്‍ പലതും ചെയ്യാനാകും. യോജിച്ച രാശി, പൊരുത്തം, ജാതകം അനുസരിച്ചുള്ള ദാമ്പത്യ ഫലങ്ങള്‍, ദോഷ പരിഹാരങ്ങള്‍ അങ്ങനെ പല രീതിയിലും ജ്യോതിഷത്തിന് ഒരു വ്യക്തിയുടെ പ്രണയജീവിതത്തില്‍ ഇടപെടാനാകും.

love
Photo Credit: AI Generated

ഒരാളുടെ ഗ്രഹനിലയും പ്രണയജീവിതവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ആരുമായാണ് പ്രണയത്തിലാകുക, അവരുമായി എങ്ങനെ വൈകാരികമായി അടുക്കാം, എങ്ങനത്തെ പങ്കാളിയാണ് ചേരുക എന്നിങ്ങനെ പല കാര്യങ്ങളും ഗ്രഹനിലയും ജാതകവും നോക്കി മനസ്സിലാക്കാം.

പ്രണയത്തെ കുറിച്ചും ദാമ്പത്യജീവിതത്തെ കുറിച്ചും ഒരു വ്യക്തി ജനിച്ച രാശി എന്തെല്ലാം സൂചനകളാണ് നല്‍കുന്നതെന്ന് അറിയാം.

ഗ്രഹനിലയും പ്രണയ ജീവിതവും

നക്ഷത്രവും രാശിയും ഓരോ ദിവസമോ മാസമോ വര്‍ഷമോ എന്തായിരിക്കുമെന്നും എന്തെല്ലാമാണ് ഫലങ്ങളെന്നും മാത്രമല്ല, പറയുന്നത്. ഒരു വ്യക്തിയുടെ സ്വഭാവം, വികാരങ്ങള്‍, ബന്ധങ്ങളിലെ സ്വഭാവം എന്നിങ്ങനെയും പല കാര്യങ്ങളും പറയുന്നുണ്ട്. ഒരു ജാതകമോ ഗ്രഹനിലയോ കയ്യില്‍ കിട്ടിയാല്‍ പ്രണയ ജീവിതത്തെ കുറിച്ചും ദാമ്പത്യത്തെ കുറിച്ചും ജ്യോതിഷ പണ്ഡിതര്‍ നോക്കുന്ന ചില കാര്യങ്ങളുണ്ട്.

ശുക്രന്‍ ചന്ദ്രന്‍, ചൊവ്വ, ഏഴാം ഭാവം എന്നിവയ്ക്ക് പുറമേ, ആ വ്യക്തിക്ക് യോജിച്ച അല്ലെങ്കില്‍ ഇഷ്ടപ്പെട്ട ആളുടെ സ്വഭാവം, രാശി, ആ വ്യക്തി സ്‌നേഹം പ്രകടിപ്പിക്കുന്ന രീതി, ബന്ധത്തിലൂടെ തേടുന്ന വൈകാരികമായ കാര്യങ്ങള്‍, ബന്ധത്തിലെ ആത്മാര്‍ത്ഥ, ആശയവിനിമയ രീതി എന്നിവയാണവ. ജാതകവും ഗ്രഹനിലയും പരിശോധിച്ച് ഇത്രയും കാര്യങ്ങള്‍ കണ്ടെത്തിയാല്‍ പ്രണയ ജീവിതത്തിലും ദാമ്പത്യത്തിലും മികച്ച തീരുമാനങ്ങള്‍ എടുക്കാനും ബന്ധം കൂടുതല്‍ ശക്തമാക്കാനും ആളുകള്‍ക്ക് സാധിക്കും.

പ്രണയത്തില്‍ ജ്യോതിഷത്തിന്റെ പങ്ക്

പ്രണയ ബന്ധങ്ങളെ കുറിച്ച് നിരവധി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വേദ ജ്യോതിഷം സഹായിക്കുന്നു. രണ്ടുപേര്‍ക്കിടയിലെ പൊരുത്തം, വൈകാരികമായ ചേര്‍ച്ച, മാനസികമായ അടുപ്പം, ആത്മീയമായ ബന്ധം എന്നിവ ജാതകത്തിലൂടെ കണ്ടെത്താന്‍ സാധിക്കും.

വിവാഹപ്പൊരുത്തം നോക്കുമ്പോള്‍ ജ്യോതിഷികള്‍ പ്രധാനമായും നോക്കുന്നത് രാശിപ്പൊരുത്തം, വൈകാരിക അടുപ്പത്തിന്റെ രീതികള്‍, ആശയവിനിമയ രീതികള്‍, ലക്ഷ്യങ്ങളിലെ ചേര്‍ച്ച, അവര്‍ക്കിടയില്‍ ഉണ്ടാകാനുള്ള വെല്ലുവിളികള്‍ , ബന്ധത്തിന്റെ മേന്മകള്‍ എന്നിവയാണ്. വിവാഹം കഴിക്കാന്‍ പോകുന്നവര്‍ക്ക് മാത്രമല്ല, വിവാഹിതരായവര്‍ക്കും ഇക്കാര്യങ്ങള്‍ അറിയുന്നതിലൂടെ പരസ്പരം കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കും. അതുപോലെ പ്രണയിക്കുന്നവര്‍ക്ക് പങ്കാളിയോട് കൂടുതല്‍ അടുക്കാനും സാധിക്കും.

12 രാശികളുടെ പ്രണയരീതികള്‍

12 രാശികളില്‍ ഓരോ രാശിയും പ്രണയം പ്രകടിപ്പിക്കുന്നതിന് സവിശേഷമായ രീതിയുണ്ട്. ജനിച്ച രാശി മാത്രം അറിഞ്ഞാല്‍, പ്രണയ രീതികള്‍ മനസ്സിലാക്കാനും പങ്കാളിയെ കൂടുതല്‍ മനസ്സിലാക്കാനും സാധിക്കും.

ഓരോ രാശികളുടെയും പ്രണയരീതികള്‍ മനസ്സിലാക്കാം.

മേടം- ആവേശഭരിതരും ധീരരുമാണ്, അവര്‍ പ്രണയത്തിന്റെ ആവേശം ആസ്വദിക്കുകയും അവരുടെ ഊര്‍ജ്ജനിലയുമായി പൊരുത്തപ്പെടുന്ന പങ്കാളികളെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.
ഇടവം- വിശ്വസ്തത, ആശ്രയിക്കാവുന്ന സ്വഭാവം, പൂര്‍ണ്ണമായ സ്‌നേഹം എന്നിവയാല്‍ പ്രചോദിപ്പിക്കപ്പെടുന്നു. ബന്ധങ്ങളില്‍ സ്ഥിരതയും സ്‌നേഹവും തേടുന്നു.
മിഥുനം- പ്രണയത്തില്‍ ആശയവിനിമയം, കൗതുകം, നര്‍മ്മം എന്നിവയില്‍ താല്‍പ്പര്യമുള്ളവരാണ്. ഇവര്‍ക്ക് പ്രണയത്തില്‍ മാനസികമായ ഉത്തേജനവും ആകര്‍ഷകമായ സംഭാഷണങ്ങളും ആവശ്യമാണ്.
കര്‍ക്കിടകം- കരുതല്‍, വൈകാരികത, സംരക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നു. ബന്ധത്തില്‍ വികാരപരമായ സുരക്ഷ തേടുകയും ആഴത്തില്‍ സ്‌നേഹിക്കുകയും ചെയ്യുന്നു.
ചിങ്ങം- റൊമാന്റിക് ആണ്.പ്രണയം പ്രകടിപ്പിക്കാന്‍ മടിക്കില്ല. പ്രണയിക്കുന്നവരുടെ ആരാധനയും സ്നേഹപൂര്‍ണ്ണ പെരുമാറ്റവും ആഗ്രഹിക്കുന്നു.
കന്നി- പ്രായോഗികകയ്ക്കും സത്യസന്ധതയ്ക്കും വില കല്‍പ്പിക്കുന്നു. പ്രവൃത്തികളിലൂടെ സ്‌നേഹം പ്രകടിപ്പിക്കുകയും ചെറിയ കാര്യങ്ങള്‍ക്ക് പോലും ശ്രദ്ധ നല്‍കുകയും ചെയ്യുന്നു.
തുലാം- എല്ലാവരെയും ആകര്‍ഷിക്കുന്ന പ്രകൃതം. സമത്വശീലരാണ്. സമാധാനം, പങ്കാളിത്തം, വൈകാരികമായ നീതി എന്നിവയെ വിലമതിക്കുന്നു.
വൃശ്ചികം- തീവ്രസ്വഭാവമുള്ളവരും ആവേശഭരിതരുമാണ്. ബന്ധങ്ങളില്‍ വൈകാരികമായ ആഴവും സത്യസന്ധതയും ആഗ്രഹിക്കുന്നു.
ധനു- സാഹസികരും പ്രത്യാശയുള്ളവരും ആണ്. ജീവിതത്തോട് അവര്‍ക്കുള്ള ആവേശം പങ്കാളിയിലും ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യം കൊതിക്കുന്നു.
മകരം- ഉത്തരവാദിത്തമുള്ളവരും എളിമയുള്ളവരും ആണ്. ദീര്‍ഘകാല പ്രണയത്തിന് പ്രതിജ്ഞാബദ്ധരാണ്. അതിനായി ശക്തമായ അടിത്തറ ബന്ധങ്ങളില്‍ ഉണ്ടാക്കുന്നു.
കുംഭം- ബുദ്ധിശാലികളാണ്. വ്യത്യസ്തമായി ചിന്തിക്കുന്നവരും സ്വതന്ത്ര്യം ആഗ്രഹിക്കുന്നവരുമാണ്. അവര്‍ വൈകാരിക സ്വാതന്ത്ര്യത്തെയും ചിന്താപൂര്‍ണ്ണമായ ബന്ധങ്ങളെയും വിലമതിക്കുന്നു.
മീനം- വളരെ റൊമാന്റിക്കും സഹാനുഭൂതിയുള്ളവരുമാണ്. അവര്‍ ബന്ധത്തില്‍ വൈകാരിക അടുപ്പവും ആത്മീയമായ അടുപ്പവും ആഗ്രഹിക്കുന്നു.

ഗ്രഹങ്ങള്‍ നല്‍കുന്ന സൂചന

ഗ്രഹങ്ങളുടെ രാശിമാറ്റമോ സ്ഥിതിയിലെ മാറ്റമോ പ്രണയ ജീവിതത്തെയും ദാമ്പത്യത്തെയും സ്വാധീനിക്കും. പ്രധാനമായും ഏതെല്ലാം ഗ്രഹങ്ങളാണ് പ്രണയജീവിതത്തെ സ്വാധീനിക്കുന്നത് എന്നറിയാം.

ശുക്രന്‍ - ഈ ഗ്രഹത്തിന്റെ മാറ്റങ്ങള്‍ പ്രണയ അവസരങ്ങള്‍, ആകര്‍ഷണം, വൈകാരിക അടുപ്പം എന്നിവയെ ബാധിക്കുന്നു.

ചൊവ്വ - ചൊവ്വയുടെ മാറ്റങ്ങള്‍ പ്രണയാഭിലാഷം, ആഗ്രഹങ്ങള്‍, പ്രണയത്തിലെ ആതമാര്‍ത്ഥത എന്നിവയെ ബാധിക്കുന്നു.

ചന്ദ്രന്‍ - ചന്ദ്രന്റെ മാറ്റങ്ങള്‍ വൈകാരിക മാറ്റങ്ങളെയും ബന്ധത്തിലെ വഴിത്തിരിവുകളെയും സൂചിപ്പിക്കുന്നു.

ഗ്രഹണം - പ്രണയജീവിതത്തിന്റെ തുടക്കമോ അവസാനമോ ആകുന്നു.

പുതിയ ബന്ധങ്ങള്‍ ആരംഭിക്കുമ്പോഴും പഴയതിലേക്ക് വീണ്ടും ആകര്‍ഷിക്കപ്പെടുമ്പോഴും ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും ജാതകം വിശദമായി പരിശോധിക്കുന്നത് നല്ലതാണ്. പ്രപഞ്ചത്തിന്റെ സ്വാധീനം അനുസരിച്ച് ശരിയായ തീരുമാനമെടുക്കാന്‍ അവ സഹായിക്കും.

നല്ല രാശി ജോഡികള്‍

രാശിപ്പൊരുത്തം നോക്കിയത് കൊണ്ട് മാത്രമ പൊരുത്തം പറയാനാകില്ല. എങ്കിലും ഏറ്റവും മികച്ച രാശി ജോഡികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

അഗ്നി തത്വം + വായുതത്വം

മേടം - തുലാം
ചിങ്ങം - മിഥുനം
ധനു - കുംഭം

ഇവര്‍ ഊര്‍ജസ്വലരും മാനസികമായി ഉത്തേജിപ്പിക്കുന്നവരും ആയിരിക്കും.

ഭൂമി + ജലം

ഇടവം - കര്‍ക്കിടകം
കന്നി - വൃശ്ചികം
മകരം - മീനം

വൈകാരിക അടുപ്പത്തിന് വില കല്‍പ്പിക്കുന്നവര്‍, എളിമയുള്ളവര്‍.

രാശികളെ കുറിച്ച് വേദ ജ്യോതിഷം നല്‍കുന്ന പൊതുവായ സൂചനകളും പൊരുത്തം കണ്ടെത്തുന്നതിനുള്ള വഴികളുമാണ് ഇവയെങ്കിലും പ്രണയം പ്രവചനങ്ങള്‍ക്ക് അതീതമാണ്. ഓരോ പ്രണയവും വ്യത്യസ്തവുമാണ്.

Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

X
Desktop Bottom Promotion