Latest Updates
-
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
സന്ന്യാസയോഗം: വിവാഹത്തില്‍ താല്പ്പര്യമില്ലാത്തവര്, വിവാഹം കഴിച്ചാല്‍ ദാമ്പത്യം അപൂര്‍ണ്ണം
ചില ദാമ്പത്യങ്ങള്‍ തുടക്കത്തില്‍ തന്നെ, ചിലപ്പോള്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവസാനിക്കുന്നതായി കണ്ടിട്ടുണ്ട്. ജാതകത്തില്‍ സന്ന്യാസ യോഗം അഥവാ പ്രവര്‍ജ്യാ യോഗം വരുന്നവര്‍ക്ക് അങ്ങനെ സംഭവിക്കാം. സാധാരണഗതിയില്‍ വിവാഹത്തിന് മുന്നോടിയായി ജാതകപ്പൊരുത്തം നോക്കുമ്പോള്‍ തന്നെ ജാതകരിലെ സന്ന്യാസയോഗം തിരിച്ചറിയപ്പെടുകയും ആ വിവാഹം നടക്കാന്‍ പാടില്ലെന്ന് ജ്യോതിഷ പണ്ഡിതര്‍ പറയാറുമുണ്ട്. എന്നാല്‍ ചിലപ്പോള്‍ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് അത് തിരിച്ചറിയപ്പെടാതെ പോകാം. അങ്ങനെയുള്ള അവസരങ്ങളില്‍ സന്ന്യാസയോഗം ആ ദാമ്പത്യത്തിന് പ്രതിസന്ധി സൃഷ്ടിക്കും. പക്ഷേ സന്ന്യാസയോഗം അനുഭവവേദ്യമാകണമെങ്കില്‍ നിരവധി സാഹചര്യങ്ങള്‍ ഒത്തുവരേണ്ടതുണ്ട്.

എന്താണ് പ്രവര്‍ജ്യാ യോഗം
ജ്യോതിഷത്തിലെ 1500-ല്‍ പരം യോഗങ്ങളില്‍ ഒന്നാണ് സന്ന്യാസയോഗം അഥവാ പ്രവര്ജ്യയോഗം. ഒരു രാശിയില്‍ നാലോ അതിലധികമോ ഗ്രഹങ്ങള്‍ ശക്തമായി നിലകൊണ്ടാലാണ് സന്ന്യാസയോഗ സാധ്യതയുണ്ടാകുന്നത്. പക്ഷേ ഒരു രാശിയില്‍ നാലോ അതിലധികമോ ഗ്രഹങ്ങള്‍ വന്നു എന്നത് കൊണ്ട് മാത്രം സന്ന്യാസയോഗം അനുഭവവേദ്യമാകില്ല. ഈ യോഗവുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണകള്‍ ഉണ്ട്.
വളരെ ശ്രേഷ്ഠമായ യോഗമാണ് സന്ന്യാസയോഗം. ആളുകള്‍ പക്ഷേ പലപ്പോഴും അതിനെ ഭയപ്പാടോടെയാണ് നോക്കിക്കാണുന്നത്. മോക്ഷയോഗമെന്നും അതിനെ വിളിക്കാറുണ്ട്. വളരെ അപൂര്‍വ്വമായി മാത്രമേ ആളുകള്‍ക്ക് സന്ന്യാസയോഗം ലഭിക്കാറുള്ളു. ലക്ഷക്കണക്കിന് ആളുകളെ എടുത്താല്‍ ഒന്നോ രണ്ടോ ആളുകള്‍ക്ക് മാത്രമായിരിക്കും ഈ യോഗം ഉണ്ടായിരിക്കുക. ഇതൊരു ഭാഗ്യയോഗമാണ്. അവര്‍ ജീവിതത്തിലെ യഥാര്‍ത്ഥ ആനന്ദം കണ്ടെത്താന്‍ ഭാഗ്യം ലഭിച്ചവരായിരിക്കും.
നിബന്ധനകള്‍
നാല് ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ വരിക എന്നത് മാത്രമല്ല സന്ന്യാസയോഗത്തിനുള്ള നിബന്ധന. ആ ഗ്രഹങ്ങള്‍ക്ക് മൗഢ്യമുണ്ടാകരുത്. അതായത് ദുര്‍ബലാവസ്ഥയില്‍ ആയിരിക്കരുത്. മറ്റ് ഗ്രഹങ്ങളുടെ ദൃഷ്ടി ഇവയ്ക്ക് മേല്‍ ഉണ്ടാകരുത്. എങ്കില്‍ മാത്രമേ സന്ന്യാസയോഗം ഉണ്ടാകുകയുള്ളു. ഇതുകൂടാതെ ചന്ദ്രന്റെയും ശനിയുടെയും സ്ഥിതികളെ അടിസ്ഥാനപ്പെടുത്തിയും സന്ന്യാസയോഗം സൃഷ്ടിക്കപ്പെടാറുണ്ട്.
മനസ്സുമായി ബന്ധപ്പെട്ട ചന്ദ്രനും മനസ്സിനെ സ്വാധീനിക്കാന്‍ കഴിവുള്ള ശനിയും സന്ന്യാസയോഗത്തിന് നിദാനമാകുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ചന്ദ്രന് സ്ഥിതി ചെയ്യുന്ന രാശിയുടെ അധിപനായുള്ള ഗ്രഹത്തിന് മുകളില്‍ മറ്റ് ഗ്രഹങ്ങളുടെ ദൃഷ്ടി പതിയുന്നില്ലെങ്കിലും ആ ഗ്രഹം ശനിയെ വീക്ഷിക്കുകയും ചെയ്താല്‍ സന്ന്യാസയോഗ സാധ്യത ഉണ്ടാകും. അതുപോലെ ചന്ദ്രന് സ്ഥിതി ചെയ്യുന്ന രാശിയുടെ അധിപനായുള്ള ഗ്രഹം, ശനിയേക്കാള്‍ ദുര്‍ബലനായിരിക്കുകയും ശനി ഈ ഗ്രഹത്തെ വീക്ഷിക്കുയും ശനിക്ക് മേല്‍ മറ്റ് ഗ്രഹങ്ങളുടെ ദൃഷ്ടി ഇല്ലാതിരിക്കുകയും ചെയ്താലും സന്ന്യാസയോഗം ഉണ്ടാകാം.
അനുഭവപ്പെടുന്നത് എപ്പോള്‍
ജാതകത്തില്‍ സന്ന്യാസയോഗം ഉണ്ടെങ്കില്‍ അത് പല ഘട്ടങ്ങളായാണ് ജീവിതത്തില്‍ അനുഭവവേദ്യമാകുക. ലഗ്നം അഥവാ ഒന്നാം ഭാവം മുതല്‍ നാലാം ഭാവം വരെയുള്ള സ്ഥാനങ്ങളിലാണ് സന്ന്യാസയോഗത്തിന് കാരകമായ ഗ്രഹസ്ഥിതി ഉള്ളതെങ്കില്‍ അവര്‍ ബാല്യകാലം അഥവാ ചെറുപ്പകാലം മുതല്ക്കേ സന്ന്യാസം സ്വീകരിക്കുന്നവര്‍ ആയിരിക്കും.
ജാതകത്തില്‍ അഞ്ച് മുതല്‍ എട്ട് വരെയുള്ള ഭാവങ്ങളിലാണ് സന്ന്യാസയോഗ കാരണമായ ഗ്രഹവിന്ന്യാസം ഉള്ളതെങ്കില്‍ അവര്‍ ജീവിതത്തിന്റെ മധ്യകാലഘട്ടത്തിലായിരിക്കും സന്ന്യാസം സ്വീകരിക്കുക. ഒമ്പത് മുതല്‍ 12 വരെയുള്ള ഭാവങ്ങളിലാണ് സന്ന്യാസയോഗകാരണമായ ഗ്രഹസ്ഥിതി ഉള്ളതെങ്കില്‍ വാര്ദ്ധക്യകാലത്തായിരിക്കും സന്ന്യാസത്തിലേക്ക് കടക്കുക.
എങ്ങനെ തിരിച്ചറിയാം
ജാതകത്തിലെ സന്ന്യാസയോഗം ജാതകന്റെ അല്ലെങ്കില്‍ ജാതകയുടെ സ്വഭാവ സവിശേഷതകളിലൂടെ തന്നെ തിരിച്ചറിയാന്‍ സാധിക്കും. അവര്‍ക്ക് ഭൗതികസുഖങ്ങളിലോ വസ്തുക്കളിലോ അമിതമായ ആസക്തി ഉണ്ടായിരിക്കില്ല. ബന്ധങ്ങളിലും കെട്ടുപാടുകളിലും കുടുങ്ങിക്കിടക്കാന്‍ ഇവര്‍ക്ക് താല്‍പ്പര്യം ഉണ്ടായിരിക്കില്ല. വീടും കുടുംബവും ഉപേക്ഷിക്കാനും ലോകനന്മയ്ക്കായി പ്രവര്‍ത്തിക്കാനും ഇവര്‍ത്ത് മടിയുണ്ടാകില്ല. ആത്മീയകാര്യങ്ങളിലും ദൈവചിന്തയിലും സദാതല്പ്പരരും വേദാന്തികളും ആയിരിക്കും ഇവര്‍.



Click it and Unblock the Notifications
