Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ജനനത്തീയ്യതി ഇതാണോ, ആളുകളെ കണ്ണടച്ച് വിശ്വസിക്കും, പെട്ടെന്ന് വഞ്ചിതരാകും
വിശ്വാസം അതല്ലേ എല്ലാം, തമാശയായും ഗൗരവത്തോടെയും ആളുകള്‍ പറയുന്ന ഒരു വാചകമാണിത്. വിശ്വാസമാണ് ആരോഗ്യകരമായ എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം. ചിലയാളുകള്‍ ബന്ധങ്ങളുടെ കാര്യത്തില്‍ വളരെ ശ്രദ്ധയുള്ളവരായിരിക്കും. അവര്‍ പെട്ടെന്നൊന്നും ആരെയും വിശ്വസിക്കില്ല. എന്നാല്‍ വളരെ വേഗം ആളുകളെ വിശ്വസിക്കുന്ന, അവര്‍ പറയുന്നതെല്ലാം അന്ധമായി വിശ്വസിക്കുന്ന മറ്റൊരു വിഭാഗവും ഉണ്ട.

എല്ലാ ആളുകളും നല്ലവരാണെന്നും അവരില്‍ നന്മ മാത്രമാണ് ഉള്ളതെന്നും കരുതുന്നവരെ പറ്റിക്കാന്‍ എളുപ്പമാണ്. അവര്‍ പലപ്പോഴും വഞ്ചിതരാകുകയും ചെയ്യും. മറ്റുള്ളവരെ, ശത്രുക്കളെ പോലും അന്ധമായി വിശ്വസിക്കുന്നത് ചില നാളുകളില്‍ പിറന്നവരുടെ പ്രത്യേകതയാണെന്നാണ് ജ്യോതിഷം കരുതുന്നത്. ജ്യോതിഷം അനുസരിച്ച് എന്തെല്ലാമാണ് ഇവരുടെ പ്രത്യേകതകളെന്നും സ്വഭാവസവിശേഷതകളെന്നും അറിയാം.
മീനം
ഫെബ്രുവരി 19 - മാര്‍ച്ച് 20
നെപ്റ്റിയൂണ്‍ അധിപനായുള്ള മീനം രാശി സ്വപ്നജീവികളും മായാലോകത്ത് ജീവിക്കുന്നവരുമാണ്. മറ്റുള്ളവരോട് അതിരുവിട്ട സഹാനുഭൂതിയും അനുതാപം പ്രകടിപ്പിക്കുന്ന ഇവര്‍ ജന്മനാ ആളുകളെ അന്ധമായി വിശ്വസിക്കുന്നവരാണ്. മറ്റുള്ളവരിലെ നന്മ മാത്രമേ ഇവര്‍ കാണുകയുള്ളു. അവരുടെ സ്വഭാവത്തിലെ പല മുന്നറിയിപ്പുകളും ഇവര്‍ കാണില്ല. തങ്ങളുടെ തോന്നലും ചിന്തകളും അനുസരിച്ച് ഇവര്‍ മറ്റുള്ളവരുമായി അടുക്കും. മറ്റുള്ളവര്‍ എത്രവലിയ തെറ്റ് ചെയ്താലും പൊറുക്കുകയും വീണ്ടും അവസരം നല്‍കുകയും ചെയ്യുന്നത് ഇവരുടെ പ്രത്യേകതയാണ്. അതുകൊണ്ട് മറ്റുള്ളലരുടെ വഞ്ചനയ്ക്കും കെട്ടുകഥകള്‍ക്കും ഇവര്‍ പാത്രമാകും.
തുലാം
സെപ്റ്റംബര്‍ 23- ഒക്ടോബര്‍ 22
ശുക്രന് അധിപനായുള്ള തുലാം രാശിയില്‍ ജനിച്ച ആളുകള്‍ സമാധാന കാംക്ഷികളും ബന്ധങ്ങളില്‍ സന്തുലിതാവസ്ഥ ആഗ്രഹിക്കുന്നവരും ആണ്. അതുകൊണ്ട് എപ്പോഴും മറ്റുള്ളവരുമായി നല്ല ബന്ധം പുലര്‍ത്താന്‍ ഇവര്‍ ശ്രമിക്കും. എല്ലാവരിലും നന്മ കാണാനുള്ള പ്രവണതയും കഴിവും ഇവര്‍ക്ക് ജന്മനാ ഉണ്ട്. വളരെ പെട്ടെന്ന് മറ്റുള്ളവര്‍ പറയുന്നത് വിശ്വസിക്കുകയും പ്രതിസന്ധികളില്‍ പോലും നല്ലത് മാത്രമേ സംഭവിക്കുകയുള്ളു എന്ന് കരുതുകയും ചെയ്യുന്നവരാണ് ഇവര്‍.
ധനു
നവംബര്‍ 22- ഡിസംബര്‍ 21
വ്യാഴം അധിപനായ ധനു രാശിയില്‍ ജനിച്ച ആളുകള്‍ ശുഭാപ്തി വിശ്വാസം വെച്ചുപുലര്‍ത്തുന്നവരാണ്. വിശാലമനസ്കരായ ഇവര്‍ സാഹസികത ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഇവര്‍ മറ്റുള്ളവരെ വളരെ വേഗം വിശ്വസിക്കുകയും മനുഷ്യത്വത്തിലും നന്മയിലും വിശ്വസിക്കുകയും ചെയ്യുന്നു. പലതരം ആളുകളെ പരിചയപ്പെടാനും പുതിയ അനുഭവങ്ങള്‍ ഉണ്ടാകാനും അവര്‍ ആഗ്രഹിക്കുന്നു. ഈ സ്വഭാവം മൂലം വരുവരായ്കകളെ കുറിച്ച് ചിന്തിക്കാതെ ആളുകളെ കണ്ണടച്ച് വിശ്വസിക്കാന്‍ കാരണമാകുന്നു.
കര്‍ക്കിടകം
ജൂണ്‍ 21- ജൂലൈ 22
ചന്ദ്രന് അധിപതിയായ കര്‍ക്കിടകം രാശിയില്‍ ജനിച്ച ആളുകള്‍ വൈകാരികമായി ദുര്‍ബലരും ഉള്വിളികളില് വിശ്വസിക്കുന്നവരും ആണ്. വൈകാരിക സുരക്ഷിതതം ആഗ്രഹിക്കുന്ന ഇവര്‍ തങ്ങളുടെ തോന്നലുകള്‍ക്കനുസരിച്ച് ആളുകളെ വിശ്വസിക്കും. പല മുന്നറിയിപ്പുകളും ലക്ഷണങ്ങളും ഇവര്‍ അവഗണിക്കും. മുന്‍ വഞ്ചനകളും കയ്പ്പേറിയ അനുഭവങ്ങളും ഇവര്‍ പെട്ടെന്ന് മറന്നുപോകും. മറ്റുള്ളവരെ സന്തോഷിപ്പിക്കാനും കരുതല്‍ നല്‍കാനുമുള്ള ഇവരുടെ ശ്രമത്തിനിടയില്‍ പലപ്പോഴും സ്വന്തം ശത്രുക്കള്‍ക്ക് പോലും ഇവര്‍ പാലൂട്ടും.
ചിങ്ങം
ജൂലൈ 23- ആഗസ്റ്റ് 22
സൂര്യനാണ് ചിങ്ങം രാശിയുടെ അധിപന്. വളരെ ഉദാരമനസ്കരും നല്ല മനസ്സുള്ളവരുമാണ് ചിങ്ങം രാശിക്കാര്‍. ആളുകളെ ആകര്‍ഷിക്കാനും ഹൃദ്യമായി പെരുമാറാനും ഇവര്‍ക്ക് സവിശേഷമായ കഴിവുണ്ട്. പലപ്പോഴും മറ്റുള്ളവരുടെ ആത്മാര്‍ത്ഥതയെയും ഉദ്ദേശ്യങ്ങളെയും ഇവര്‍ അതിര് കടന്ന് വിശ്വസിക്കും. മറ്റുള്ളവരോട് വിശ്വസ്തത പുലര്‍ത്തുന്ന ഇവര്‍ ബന്ധങ്ങളില്‍ ആധികാരികതയും ആത്മാര്‍ത്ഥതയും ആഗ്രഹിക്കുന്നു. ഇവരുടെ ഈ സ്വഭാവം മൂലം ചതിയും പറ്റിക്കലും മുന്‍കൂട്ടി കാണാന്‍ ഇവര്‍ക്ക് സാധിക്കില്ല.



Click it and Unblock the Notifications
