Latest Updates
-
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്!
ഇവര്‍ ഒരിക്കലും ഒന്നിക്കരുത്, ആദ്യനാള്‍ മുതല്‍ ദാമ്പത്യ പ്രതീക്ഷകള്‍ തകിടം മറിയും
Compatibility Issues in Marriage: ചില ഭാര്യാഭര്ത്താക്കന്മാരെ കാണുമ്പോള്‍ ഇവര്‍ എങ്ങനെ ഒന്നിച്ച് കഴിയുന്നു എന്ന സംശയം തോന്നും. ഒരു കാര്യത്തിലും യോജിപ്പില്ലാത്തവര്‍, എന്തുകാര്യം ചെയ്താലും പരസ്പരം വഴിക്കിടുന്നവര്. സദാ അഭിപ്രായ വ്യത്യാസങ്ങള്‍ നിറഞ്ഞ ആ ബന്ധത്തിന്റെ പോക്ക് ഒരിക്കലും സുഗമമായിരിക്കില്ല. വിവാഹത്തിന് മുമ്പ് വിവാഹിതരാകാന്‍ പോകുന്നവരുടെ രാശി, നക്ഷത്രപ്പൊരുത്തങ്ങള്‍ നോക്കുന്ന പതിവ് നമ്മുടെ സംസ്കാരത്തിലുണ്ട്. തരക്കേടില്ലാത്ത പൊരുത്തം ഉണ്ടായിട്ട് കൂടി വ്യക്തിപരമായ സ്വഭാവസവിശേഷതകള്‍ കാരണം പൊരുത്തപ്പെട്ട് പോകാന്‍ സാധിക്കാത്ത ദമ്പതിമാര്‍ ഉണ്ട്.

പൊരുത്തം
വിവാഹത്തില്‍ പൊരുത്തം വളരെ പ്രധാനമാണ്. വേദ ജ്യോതിഷം അനുസരിച്ച്, വിവാഹത്തിന് മുമ്പ് രാശിപ്പൊരുത്തം നോക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ദാമ്പത്യത്തില്‍ പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് ജ്യോതിഷം പറയുന്നത്. ദാമ്പത്യത്തില്‍ ഒരിക്കലും നല്ല ദമ്പതിമാര്‍ ആകാന്‍ സാധിക്കാത്ത, മുന്നില്‍ പെട്ടാല്‍ കീരിയും പാമ്പും പോലെ ആയിരിക്കുന്ന ചില രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം - കര്‍ക്കിടകം
മേടം രാശയില്‍ ജനിച്ചവര്‍ ധൈര്യശാലികളും സാഹസികത ഇഷ്ടപ്പെടുന്നവരും ആണ്. അതേസമയം കര്‍ക്കിടകം രാശിക്കാര്‍ വളരെ സെന്‍സിറ്റീവും മറ്റുള്ളവരുടെ കരുതല്‍ ആഗ്രഹിക്കുന്നവരും ആണ്. അവരുടെ വ്യത്യസ്ത ജീവിത സമീപനങ്ങളും ചിന്താരീതിയും സ്വഭാവവും എപ്പോഴും തെറ്റിദ്ധാരണരകള്ക്കും പ്രതിസന്ധികള്‍ക്കും കാരണമാകും.
കര്‍ക്കിടകം - ധനു
കര്‍ക്കിടകം രാശിക്കാര്‍ വൈകാരികമായി സുരക്ഷിതരായി അല്ലെങ്കില്‍ വൈകാരിക പ്രശ്നങ്ങള്‍ ഇല്ലാതെ കഴിയാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ധനു രാശിക്കാര്‍ സ്വാതന്ത്ര്യത്തെയും പുതിയ അനുഭവങ്ങളെയും ഇഷ്ടപ്പെടുന്നു. അടിസ്ഥാനപരമായ ഈ വ്യത്യാസം അവര്‍ക്ക് പരസ്പരം മനസ്സിലാക്കുന്നതിന് വെല്ലുവിളിയാണ്.
ചിങ്ങം - വൃശ്ചികം
ചിങ്ങം രാശിക്കാര്‍ സൂക്ഷ്മമായ കാര്യങ്ങളില്‍ പോലും ശ്രദ്ധയുള്ളവരും എപ്പോഴും മറ്റുള്ളവരുടെ ഇഷ്ടവും ശ്രദ്ധയും നേടണമെന്ന് ആഗ്രഹിക്കുന്നവരും ആണ്. എന്നാല്‍ വൃശ്ചികം രാശിക്കാര്‍ തീവ്രമായ വികാരങ്ങള്‍ ഉള്ളവരും മറ്റാരോടും അധികമൊന്നും തുറന്നുപറയാതെ, നിഗൂഢവും രഹസ്യാത്മകവുമായ ജീവിതം നയിക്കുന്നവരും ആണ്. ഈ രണ്ട് ശക്തമായ വ്യക്തിത്വങ്ങള്‍ ഒന്നായാല്‍ അത് അധികാരം, മേല്‍ക്കോയ്മ എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും അവരുടെ ജീവിതത്തില്‍ അസൂയയും പ്രശ്നങ്ങളും ഉണ്ടാകുകയും ചെയ്യും.
കന്നി - ധനു
കന്നി രാശിക്കാര്‍ ജീവിതത്തില്‍ അച്ചടക്കവും സംഘടിതമായ നീക്കങ്ങളും ആഗ്രഹിക്കുന്നു. പ്രായോഗികവാദികളാണ് ഇവര്‍. അതേസമയം ധനു രാശിക്കാര്‍ അപ്പപ്പോഴുള്ള സന്തോഷവും സാഹസികതയും ഇഷ്ടപ്പെടുന്നവരാണ്. ഈ രണ്ട് രാശികള്‍ ഒരേ കാര്യം വ്യത്യസ്ത കാഴ്ചപ്പാടിലൂടെയാണ് കാണുന്നത്. അതുകൊണ്ട് ഒരിക്കലും യോജിപ്പിലെത്താന്‍ ഇവര്‍ക്കാകില്ല.
മകരം - മിഥുനം
മകരം രാശിക്കാര്‍ കൂര്മ്മബുദ്ധിയുള്ളവരാണ്. മിഥുനം രാശിക്കാര്‍ സദാചാരവാദികളും. ഈ രണ്ട് രാശിക്കാര്‍ക്കും വ്യത്യസ്ത വ്യക്തിത്വമായിരിക്കും. ഇത് തെറ്റിദ്ധാരണയിലേക്കും പൊതുവായ താല്‍പ്പര്യങ്ങള്‍ ഇല്ലാത്ത അവസ്ഥയിലേക്കും നയിക്കും.
കുംഭം - ഇടവം
കുംഭം രാശിക്കാര്‍ സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനും സാധാരണരീതിയില്‍ നിന്ന് മാറിച്ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ആഗ്രഹിക്കുന്നു. എന്നാല്‍ ഇടവം രാശിക്കാര്‍ സ്ഥിരതയും പരമ്പരാഗതരീതിയില്‍ നിന്ന് മാറ്റം ആഗ്രഹിക്കാത്തവരും ആണ്. ഈ വ്യത്യസ്ത നിലപാടുകള്‍ അവര്‍ക്കിടയില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications