Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
പ്രണയത്തിലെ ഗ്രഹനില:സ്നേഹ ബന്ധങ്ങള് തളിരിടുമോ, അതോ തളരുമോ? ഗ്രഹനിലയില് അറിയാം
ഒരു പ്രണയബന്ധത്തില് നമ്മള് എപ്പോഴുംസ്നേഹവും സന്തോഷവും ഊര്ജ്ജവും ഒക്കെയാണ് പ്രതീക്ഷിക്കുന്നത്. മറ്റൊരാള് സ്നേഹിക്കപ്പെടുകയെന്നത് ലോകത്തിലെ ഏറ്റവും മനോഹരമായ അവസ്ഥകളില് ഒന്നാണ്. പക്ഷേ നമ്മുടെ പ്രതീക്ഷകള് എപ്പോഴും യാഥാര്ത്ഥ്യമാകണമെന്നില്ല. ബന്ധങ്ങളുടെ പോക്ക് പ്രതീക്ഷകള്ക്ക് വിരുദ്ധമായ അവസ്ഥയിലൂടെയാകുമ്പോള് നിരാശയും സങ്കടവുമാകും ഫലം.

ജ്യോതിഷത്തില് പ്രണയബന്ധങ്ങളും മറ്റ് സ്നേഹബന്ധങ്ങളും ഗ്രഹനിലയെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. ഗ്രഹങ്ങള് അനുകൂല സ്ഥാനത്താണെങ്കില് ബന്ധങ്ങള് പ്രശ്നങ്ങളൊന്നും ഇല്ലാതെ സന്തോഷത്തോടെ മുന്നോട്ടുപോകും. എന്നാല് പ്രതികൂല സ്ഥാനത്താണ് ഗ്രഹങ്ങളെങ്കില് പ്രണയ ബന്ധങ്ങളില് പ്രശ്നങ്ങള് ഉടലെടുക്കും. സന്തോഷമില്ലാത്ത ബന്ധങ്ങളില് ആര്ക്കും താല്പ്പര്യമില്ലാത്തതിനാല് ഒന്നുകില് അവ ഉപേക്ഷിക്കാനോ അല്ലെങ്കില് പ്രശ്നങ്ങള് പരിഹരിക്കാനോ നമ്മള് നിര്ബന്ധിതരായിത്തീരും.
പൊതുവേ ജ്യോതിഷത്തില് ബന്ധങ്ങളുടെ നിലനില്പ്പ് ശുക്രന്, ചൊവ്വ എന്നീ രണ്ട് പ്രധാന ഗ്രഹങ്ങളുടെ സ്ഥാനത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. ബന്ധങ്ങളിലുള്ള സന്തോഷം നിലനിര്ത്തുന്നതിന് ഈ രണ്ട് ഗ്രഹങ്ങളുടെ സ്വാധീനം സന്തുലിതമായിരിക്കമായിരിക്കണം. അവയുടെ സ്ഥാനചലനത്തെ അടിസ്ഥാനപ്പെടുത്തി പ്രണയബന്ധങ്ങളുടെ ആഴവും നിലനില്പ്പും സംതൃപ്തിയും അളക്കാന് കഴിയും.
ബന്ധങ്ങളില് ശുക്രന്റെ സ്വാധീനം
സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ഗ്രഹമാണ് ശുക്രന്. ആകര്ഷണം, സ്നേഹം, ബന്ധങ്ങളിലെ ഊഷ്മളത നിലനിര്ത്തല് എന്നിവയെല്ലാം ശുക്രന്റെ സ്വാധീനത്തിലാണ്. നമ്മുടെ വികാരപ്രകടനങ്ങളിലും പങ്കാളിയുമായുള്ള ഐക്യത്തിലും ഈ ഗ്രഹത്തിന്റെ സ്വാധീനമുണ്ട്. ഗ്രഹനിലയില് ശുക്രന്റെ സ്ഥാനം എവിടെയാണ് എന്നതനുസരിച്ചായിരിക്കും നമ്മുടെ പ്രണയത്തിന്റെ ഭാഷയും മറ്റുള്ളവരില് എന്ത് ആകര്ഷണമാണ് നമ്മള് കണ്ടെത്തുന്നതെന്നും നിര്ണ്ണയിക്കപ്പെടുന്നത്.
ബന്ധങ്ങളില് ചൊവ്വയുടെ സ്വാധീനം
അതേസമയം ചൊച്ച ഊര്ജ്ജം, അഭിനിവേശം, കാര്യങ്ങള് മുന്നോട്ടുകൊണ്ടുപോകല് എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമാണ്. പ്രണയത്തിന്റെ സാഹസികവശമാണ് ചൊവ്വയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ആഗ്രഹങ്ങള്ക്കായി പ്രവര്ത്തിക്കാനും അവ നടപ്പിലാക്കാനുമുള്ള ഊര്ജ്ജം നല്കേണ്ടത് ചൊവ്വയാണ്. പ്രണയബന്ധത്തില് നമുക്ക് എന്താണ് വേണ്ടത്, പ്രശ്നങ്ങള് ഉണ്ടാകുമ്പോള് അവ എങ്ങനെ കൈകാര്യം ചെയ്യും എന്നതുമെല്ലാം ഗ്രഹനിലയില് ചൊവ്വയുടെ സ്ഥാനത്തിനനുസരിച്ചാണ് നിര്ണ്ണയിക്കപ്പെടുക.
രാശികളില് ഈ ഗ്രഹങ്ങളുടെ സ്വാധീനം
ഏത് രാശിയിലാണ് ശുക്രനും ചൊവ്വയും നില്ക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് അവ നമ്മുടെ ബന്ധങ്ങളെ സ്വാധീനിക്കുന്നത്. ഉദാഹരണത്തിന്, മേടം, ചിങ്ങം പോലുള്ള രാശികളിലാണ് ശുക്രന് ഉള്ളതെങ്കില് പ്രണയബന്ധങ്ങളില് അഭിനിവേശം പ്രകടമാകും. അതേസമയം ചൊവ്വ, മിഥുനം, കുംഭം പോലുള്ള രാശികളിലാണെങ്കില് പ്രണയബന്ധങ്ങളില് ആശയവിനിമയം ഏറെയുള്ള പ്രകൃതക്കാരായിരിക്കും.
ഗ്രഹനിലയില് ശുക്രനും ചൊവ്വയും പരസ്പരം പൂരകമാണെങ്കില്, ബന്ധങ്ങളില് അനുകൂലമായ സ്ഥിതിയായിരിക്കും ഫലം. അതേസമയം, അവ രണ്ടും പരസ്പരം ചേര്ന്നുപോകാത്ത നിലകളിലാണെങ്കില് പ്രണയബന്ധങ്ങളില് തകര്ച്ചയോ മോഹഭംഗമോ ഉണ്ടാകാനിടയുണ്ട്.
മൊത്തത്തില്, ശുക്രനും ചൊവ്വയും തമ്മിലുള്ള ബാലന്സ് ആണ് ഒരു ആരോഗ്യകരമായ ബന്ധത്തിന്റെ അടിസ്ഥാനം. ഏതെങ്കിലും ഒന്നിന്റെ സ്വാധീനം ഏറിയാല് കാര്യങ്ങള് കൈവിട്ടുപോകും. ഗ്രഹനിലയില് ഇവ രണ്ടിന്റെ സ്ഥാനവും സ്വാധീനവും കണ്ടെത്തിയാല് ബന്ധങ്ങളുടെ നിലനില്പ്പിനെ കുറിച്ചും ഏത് രീതിയില് മുന്നോട്ടുപോകണമെന്നതിനെ കുറിച്ചും ഏകദേശ ധാരണ ലഭിക്കും.



Click it and Unblock the Notifications
