Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
ഇവരെ കല്യാണം കഴിച്ചാല്‍ എന്നും പ്രശ്നം, ദാമ്പത്യത്തിന്റെ സന്തോഷം തല്ലിക്കെടുത്തുന്ന രാശികള്‍
ചിലയാളുകള്‍ എന്തുചെയ്താലും അബദ്ധമായിരിക്കും. ഇവരുടെ സന്തോഷം ഇല്ലാതാക്കുന്നത് ഇവരുടെ തന്നെ പ്രവൃത്തികള്‍ ആയിരിക്കും. പക്വതയില്ലാതെ പെരുമാറുന്ന ഇവര്‍ അവരുടെ ചെയ്തികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും ശ്രമിക്കില്ല. ഇവരുടെ തിടുക്കവും എടുത്തുചാട്ടവും പക്വതയില്ലായ്മയ്മയും ദാമ്പത്യത്തിലും പ്രതിസന്ധികള്‍ സൃഷ്ടിക്കാറുണ്ട്. ജ്യോതിഷം അനുസരിച്ച് വിവാഹജീവിതത്തില്‍ അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് ദാമ്പത്യത്തിന്റെ സന്തോഷം തല്ലിക്കെടുത്തുന്ന ചില രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് സ്വതവേ തിടുക്കം കൂടുതലാണ്. മുന്‍പിന്‍ നോക്കാതെയുള്ള എടുത്തുചാട്ടവും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വെമ്പലും കാരണം ദാമ്പത്യത്തില്‍ ഇവര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പക്ഷേ ഫലപ്രദമായ ആശയവിനിമയത്തിലൂടെയും വിട്ടുവീഴ്ട ചെയ്യാനുള്ള മനസ്ഥിതിയിലൂടെയും ഇവര്‍ക്ക് ഈ വെല്ലുവിളികളെ തരണം ചെയ്യാനും ബന്ധം ദൃഢമാക്കാനും സാധിക്കും.
ഇടവം
ഇടവം രാശിക്കാര്‍ പിടിവാശിക്കാരും മാറ്റത്തിന് തയ്യാറാകാത്തവരും ആണ്. ഇത് ദാമ്പത്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. തുറന്ന മനസ്സോടെ കാര്യങ്ങള്‍ കാണുകയും മാറ്റങ്ങള്‍ക്ക് തയ്യാറാകുകയും ചെയ്താല്‍ ദാമ്പത്യത്തില്‍ വളരെ സ്ഥിരതയുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇവര്‍ക്ക് സാധിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ എപ്പോഴും ശ്രദ്ധയും അംഗീകാരവും ആഗ്രഹിക്കുന്നവരാണ്. പങ്കാളിയുടെ ഭാഗത്ത് നിന്നും ഇക്കാര്യങ്ങളില്‍ കുറവുണ്ടായാല്‍ അത് ദാമ്പത്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കും. എന്നാല്‍ പരസ്പര ബഹുമാനം നല്‍കിയും സ്വന്തം സ്വഭാവത്തെ കുറിച്ച് മനസ്സിലാക്കിയും പരസ്പരം അംഗീകരിച്ചും ഇവര്‍ക്ക് ദാമ്പത്യം സുന്ദരമാക്കാന്‍ കഴിയും.
വൃശ്ചികം
വളരെ തീവ്രമായ വികാരങ്ങളും പങ്കാളി തന്റേത് മാത്രമാകണമെന്ന ചിന്തയുമാണ് വൃശ്ചികം രാശിയുടേത്. ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത് ദാമ്പത്യത്തില്‍ കല്ലുകടിയുണ്ടാക്കും. വിശ്വാസ്യത വളര്‍ത്തിയെടുത്തും തുറന്ന ആശയവിനിമയത്തിലൂടെയും വെല്ലുവിളികളുടെയും അരക്ഷിതാവസ്ഥകളുടെയും ചര്‍ച്ചയിലൂടെയും വൃശ്ചികം രാശിക്കാര്‍ക്ക് വളരെ ആഴത്തിലുള്ള ദൃഢമായ ബന്ധം മുന്നോട്ടുകൊണ്ടുപോകാം.
ധനു
തങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഗണന ലഭിക്കാതെ വരികയോ അത്മാര്‍ത്ഥമായ ബഹുമാനം പങ്കാളിയില്‍ നിന്നും ഉണ്ടാകാതിരിക്കുകയോ ചെയ്യുമ്പോള്‍ ധനു രാശിക്കാരും ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പക്ഷേ ഫലപ്രദമായ ആശയവിനിമയത്തിലൂടെയും വിട്ടുവീഴ്ചകളിലൂടെയും അനുഭവങ്ങള്‍ പങ്കിടുന്നതിലൂടെയും ഈ രാശിക്കാര്‍ക്ക് ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താന്‍ സാധിക്കും.
ഇത്രയും രാശിക്കാര്‍ ദാമ്പത്യത്തിലെ പ്രശ്നക്കാര്‍ ആണെങ്കില്‍ മിഥുനം, കര്‍ക്കടകം, കന്നി, തുലാം, മകരം, കുംഭം, മീനം രാശിക്കാര്‍ ദാമ്പത്യത്തിലെ മര്യാദക്കാര് ആണ്. തങ്ങളുടെ ദാമ്പത്യത്തെ തകര്‍ക്കുന്ന ഒരു സ്വഭാവവും അവര്‍ പുറത്തെടുക്കില്ല.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
