Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പ്രണയിക്കുന്നവരാണോ, നിങ്ങളറിയാതെ കൂടെയുണ്ട് ഈ സ്വഭാവം
പ്രണയം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ വളരെ സന്തോഷകരമായ നിമിഷങ്ങളെ പ്രകടമാക്കുന്നതാണ്. പലപ്പോഴും മികച്ചതിനെ ചേര്‍ത്ത് നിര്‍ത്തുന്നതില്‍ സന്തോഷം കണ്ടെത്തുക എന്നതാണ് പ്രണയത്തിനെക്കുറിച്ച് പറയുന്നത്. പലപ്പോഴും എല്ലാവരുടേയും ഉള്ളില്‍ പ്രണയമുണ്ടായിരിക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ തുറന്ന് പറയാന്‍ സാധിക്കുകയും, ചിലര്‍ക്ക് അത് പറയാന്‍ സാധിക്കാതെ വരുകയും ചെയ്യുന്ന അവസ്ഥയുണ്ടാവും.
എന്നാല്‍ ഈ പ്രണയം രാശിപ്രകാരം നോക്കുകയാണെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ ഓരോരുത്തരുടേയും മോശം സ്വഭാവത്തേയും സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടതായ ചില രാശിക്കാരുണ്ട്. ഏറ്റവും ടോക്സിക് ആയ ചില രാശിക്കാര്‍ നമുക്ക് ചുറ്റും ഉണ്ട്. അവര്‍ ആരൊക്കെയെന്ന് പ്രണയ കാര്യത്തില്‍ നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19) -
മേടം രാശിക്കാര്‍ പങ്കാളിയില്‍ കൂടുതല്‍ ആധിപത്യം സ്ഥാപിക്കുന്നു. പലപ്പോഴും ഇത് പങ്കാളിയുടെ പെരുമാറ്റത്തെ വരെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. അത് കൂടാതെ പ്രണയിക്കുന്ന വ്യക്തിയുടെ വികാരങ്ങളെ ഇവര്‍ മാനിക്കുകയില്ല. അത് കൂടുതല്‍ വെല്ലുവിളികളിലേക്കും പ്രതിസന്ധികളിലേക്കും നിങ്ങളെ എത്തിക്കുന്നു.
മിഥുനം (മെയ് 21 - ജൂണ്‍ 20) -
മിഥുനം രാശിക്കാര്‍ സ്നേഹത്തിന്റെ കാര്യത്തില്‍ യാതൊരു പിശുക്കും ഇല്ലാത്ത വ്യക്തിയാണ്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും ഇവര്‍ പങ്കാളിക്ക് വൈകാരികമായി അടുപ്പം നല്കുകയില്ല എന്ന് മാത്രമല്ല അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. പലപ്പോഴും ഇത് പ്രണയിക്കുന്നവര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും പ്രതിസന്ധികളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അത് ബന്ധത്തെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തും.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22) -
കര്‍ക്കിടകം രാശിക്കാരായ പങ്കാളികള്‍ പലപ്പോഴും നിങ്ങളെ വളരെയധികം ആഴത്തില്‍ സ്നേഹിക്കുന്നവരായിരിക്കും. എന്നാല്‍ ഇവര്‍ നിങ്ങളെ ആശ്രയിച്ച് മാത്രം ഓരോ കാര്യവും ചെയ്യുന്നതിന് ശ്രമിക്കുന്നു. അത് മാത്രമല്ല പങ്കാളിയെ അടിച്ചമര്‍ത്തുന്നതിനും ശ്രമിക്കുന്നു. ഇത് വൈകാരികതയിലേക്കും കൃത്രിമത്വത്തിലേക്കും നിങ്ങളുടെ ബന്ധത്തെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഈ രാശിക്കാരുമായി പ്രണയത്തിലാവുമ്പോള്‍ അല്പം ശ്രദ്ധിക്കണം.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22) -
കന്നി രാശിക്കാര്‍ എപ്പോഴും വളരെയധികം വിമര്‍ശിക്കുന്നവരായിരിക്കും. മാത്രമല്ല ഇവര്‍ പങ്കാളിയില്‍ നിന്ന് പലപ്പോഴും ഏറ്റവും കൂടുതല്‍ വിമര്‍ശനവും പ്രശ്നങ്ങളും ഇവര്‍ നേരിടേണ്ടി വരുന്നു. കൂടാതെ പ്രായോഗികമല്ലാത്ത പല കാര്യങ്ങളും ഇവര്‍ പറയുകയും ചെയ്യുന്നു. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ബന്ധങ്ങള്‍ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നതിന് ഇത് ധാരാളം മതി.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21) -
അസൂയയുടെ കാര്യത്തിലും ഇവര്‍ മുന്നിലായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ക്ക് അത് പങ്കാളിയോടും തോന്നുന്നതിന് സാധ്യത വളരെ കൂടുതലാണ്. ഇത് മാത്രമല്ല സംശയം പലപ്പോഴും ഇവരുടെ ജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കും. കൂടാതെ വിശ്വാസത്തേയും ദാമ്പത്യത്തിലും പ്രണയത്തിലും ഉണ്ടാവുന്ന പ്രതിസന്ധികളേയും ഇത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21) -
വൈകാരികമായി വേര്പിരിയുന്നവരായിരിക്കും ഇവര്‍. അതിന് കാരണം ഇവര്‍ മറ്റൊരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ല, അതിന് വേണ്ട പ്രചോദനം നല്‍കുന്നില്ല എന്നതാണ്. പലപ്പോഴും ആഴത്തിലുള്ള പ്രതിബദ്ധതയെ ഇവര്‍ ഭയപ്പെടുന്നത് നിമിത്തമാണ് ഇത്തരത്തില്‍ സംഭവിക്കുന്നതും. വൈകാരികമായ സംഭാഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ഇവര്‍ എപ്പോഴും ശ്രമിക്കുന്നു.



Click it and Unblock the Notifications
