Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
പങ്കാളിയുടെ മൂഡിനൊത്ത് മൂഡ് മാറും, അവരുടെ മനസ്സ് വായിക്കും; 3 രാശികള്‍ പങ്കാളിയുടെ നേര്‍പ്പാതി
Top Zodiac Signs That Adapt Well in Relationships: ഒരു ബന്ധത്തില്‍ പൊരുത്തം എന്നത് വളരെ വലിയ ഘടകമാണ്. പ്രത്യേകിച്ച് ദാമ്പത്യത്തില്‍. പലതരം സ്വഭാവങ്ങള്‍ ഉള്ളവരാണ് നമുക്ക് ചുറ്റുമുള്ളത്. ചിലര്‍ക്ക് പുറമേ കാണുന്ന സ്വഭാവമായിരിക്കില്ല യഥാര്‍ത്ഥത്തിലുള്ളത്. വിവാഹശേഷം മാത്രം തനിസ്വഭാവം പുറത്തെടുക്കുന്ന ഭാര്യമാരും ഭര്ത്താക്കന്മാരും ഉണ്ട്. വിവാഹശേഷം അങ്ങനെയുള്ളവരുമായി പൊരുത്തപ്പെട്ട് പോകുക എന്നത് എല്ലാവര്ക്കും സാധിക്കുന്ന ഒരു കാര്യമല്ല.

ചില രാശികളില് ജനിച്ചവര്‍ക്ക് പക്ഷേ പങ്കാളിയുടെ സ്വഭാവുമായി പൊരുത്തപ്പെടാന്‍ പ്രത്യേകമായ കഴിവുണ്ടാകുമെന്ന് വേദ ജ്യോതിഷം പറയുന്നു. ഇത് പങ്കാളിക്കും അനുഗ്രഹീതമായി തോന്നും. ഇവര്‍ക്ക് ഏത് സാഹചര്യത്തോടും ഏത് തരം ആളുകളോടും പെട്ടെന്ന് ഇണങ്ങാനും സമരസപ്പെടാനും അവരുടെ അവസ്ഥകളും വികാരങ്ങളും മനസ്സിലാക്കാനും സാധിക്കും. അതിന് കഴിവുള്ള ചില രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിക്കാരോളം പൊരുത്തപ്പെടാന്‍ കഴിവുള്ള മറ്റൊാരളില്ല. വളരെ വേഗം സാഹചര്യങ്ങള്‍ മനസ്സിലാക്കുകയും താല്‍പ്പര്യങ്ങള്‍ മാറ്റുകയും ചെയ്യുന്നവരാണ് ഇവര്‍. പങ്കാളിയുടെ സ്വഭാവത്തിനൊത്തും മൂഡിനൊത്തും ഇവരും സ്വഭാവം മാറും. ആത്മീയ താല്‍പ്പര്യങ്ങള്‍ മുതല്‍ പുതിയൊരു ശീലമോ വിനോദമോ തുടങ്ങുന്നത് വരെ, പങ്കാളിയുടെ വ്യത്യസ്ത താല്‍പ്പര്യങ്ങളെ പരീക്ഷിച്ച് നോക്കാന്‍ മിഥുനം രാശിക്കാര്‍ മടി കാണിക്കാറില്ല. ആവേശവും ഉത്സാഹവും ആശയവിനിമയത്തിലെ മികവും അവരെ അതിന് സഹായിക്കും. വ്യത്യസ്ത അവര്‍ ഇഷ്ടപ്പെടുന്നു. പങ്കാളിയുടെ സ്വഭാവത്തിലെ പുതിയ മാറ്റങ്ങളുമായും അവര്‍ വേഗത്തില്‍ താദാത്മ്യം പ്രാപിക്കും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിക്കാര്‍ ജന്മനാ തന്ത്രപരമായ ഇടപെടലുകള്‍ നടത്തുന്നവരും തഞ്ചത്തില്‍ നില്ക്കുന്നവരുമാണ്. ബന്ധങ്ങളില്‍ ബാലന്‍സും ഐക്യവും കൊണ്ടുവരാന്‍ ഇവര്‍ക്ക് സവിശേഷമായ കഴിവുണ്ടായിരിക്കും. ആരെയും ആകര്‍ഷിക്കുന്ന സ്വഭാവവും മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവും അവരെ ഏതൊരു സാഹചര്യത്തോടും ആളുകളോടും ഇണങ്ങുന്നവരാക്കുന്നു. പ്രത്യേകിച്ച് പങ്കാളിയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കാനും അതിനനുസരിച്ച് നീങ്ങാനും ഇവര്‍ക്ക് സാധിക്കും. ദാമ്പത്യത്തില്‍ സമാധാനവും സ്നേഹവും നിറയ്ക്കാന്‍ തുലാം രാശിക്കാര്‍ മറ്റുള്ളവര്‍ ചിന്തിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചുവെന്നിരിക്കും. പങ്കാളിയെ മനസ്സിലാക്കാനും വിലമതിക്കാനും ഇവര്‍ പ്രയത്നിക്കും. ഒരു സാഹചര്യത്തിന്റെ ഇരുവശങ്ങളും മനസ്സിലാക്കാന്‍ ഇവര്‍ ശ്രമിക്കും. അതിനാല്‍ തന്നെ ദാമ്പത്യത്തില്‍ വഴക്കുകളോ അഭിപ്രായഭിന്നതകളോ ഉണ്ടായാല്‍ വേഗത്തില്‍ പരിഹരിക്കാനാകും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിക്കാര്‍ മറ്റുള്ളവരുടെ വികാരങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിവുള്ള ആളുകളാണ്. ദാമ്പത്യത്തില്‍ ഇവര്‍ പങ്കാളിയുടെ വികാരങ്ങളും മൂഡുകളും അനായാസം മനസ്സിലാക്കി അതിനനുസരിച്ച് പെരുമാറും. മറ്റുള്ളവരോട് അനുതാപപ്പെടുന്ന അവരുടെ സ്വഭാവം ആഴത്തില്‍ ഒരാളെ മനസ്സിലാക്കാനും അതിനനുസരിച്ച് പൊരുത്തപ്പെടാനും അവരെ അനുവദിക്കുന്നു. പങ്കാളിയുടെ ആവശ്യങ്ങള്‍ അവര്‍ പറയാതെ തന്നെ മനസ്സിലാക്കാന്‍ ഇവര്‍ക്ക് കഴിവുണ്ട്. ആ കഴിവ് ഉപയോഗിച്ച് ആവശ്യമായ പിന്തുണയും ആശ്വാസവും പങ്കാളിക്ക് നല്കാന് അവര്‍ ശ്രമിക്കും. അവരുടെ ഭാവനാശേഷി ഉപയോഗിച്ചും അവര്‍ ബന്ധത്തെ പുതിയ വഴികളിലൂടെ കൂടുതല്‍ ദൃഢമാക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications