സുഹൃത്തുക്കള്‍ക്കൊപ്പം കളിചിരി, പക്ഷേ വീട്ടില്‍ ഗൗരവം; സൗഹൃദങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്ന രാശികള്‍

Zodiac Signs That Value Friendship Over Romance: ചിലയാളുകള്‍ക്ക് സുഹൃത്തുക്കളെന്നാല്‍ ജീവനായിരിക്കും. സുഹൃത്തുക്കള്‍ക്കൊപ്പം യാത്രകള്‍ പോകാനും പുറത്ത് പോകാനും സിനിമ കാണാനുമെല്ലാം വളരെ ഇഷ്ടമായിരിക്കും. എന്നാല്‍ പങ്കാളിയോടൊപ്പമോ കുടുംബത്തോടൊപ്പമോ ഇതേ കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പ്പര്യമുണ്ടാകുകയും ഇല്ല. ചിലയാളുകള്‍ അങ്ങനെയാണ്. പ്രണയത്തേക്കാളും ദാമ്പത്യത്തേക്കാളും അവര്‍ക്ക് വലുത് സൗഹൃദമായിരിക്കും. സുഹൃത്തുക്കള്‍ക്കൊപ്പം ചിരിക്കുകയും കളിതമാശകള്‍ പറയുകയും ചെയ്യുന്നവര്‍ പ്രണയകാര്യങ്ങളില്‍ അത്രത്തോളം ആത്മാര്‍ത്ഥത കാണിക്കുന്നില്ലെന്ന് പങ്കാളിക്ക് തോന്നും.

friends
Photo Credit: AI Generated

വേദ ജ്യോതിഷം പറയുന്നത് അത് ചില നക്ഷത്രങ്ങളുടെയും രാശികളുടെയും പ്രത്യേകതയാണെന്നാണ്. അങ്ങനെയുള്ളവര്‍ സുഹൃത്തുക്കളെ മറ്റെന്തിനേക്കാളും വിലമതിക്കുന്നു. നല്ല സൗഹൃദങ്ങളെ നിധി പോലെയാണ് അവര്‍ കണക്കാക്കുന്നത്. പരിധിയില്ലാത്ത സന്തോഷവും പിന്തുണയുമാകും അവിടെ അവര്‍ക്ക് ലഭിക്കുന്നത്. ഏതെല്ലാം രാശികളാണ് അത്തരത്തില്‍ പ്രണയത്തേക്കാള്‍ സൗഹൃദത്തിന് വില നല്‍കുന്നതെന്ന് നോക്കാം.

മിഥുനം

മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4

ആളുകളോട് സൗഹാര്‍ദ്ദപരമായി ഇടപഴകുകയും എപ്പോഴും കലപില സംസാരിച്ച് എല്ലാവരുടെയും ഇഷ്ടം നേടുകയും ചെയ്യുന്ന ആളുകളാണ് മിഥുനം രാശിയില്‍ ജനിച്ചവര്‍. പുതിയ ആളുകളെ കാണുന്നതും സൗഹൃദങ്ങള്‍ ഉണ്ടാക്കുന്നതും ഇവര്‍ക്ക് വലിയ ഇഷ്ടമാണ്. നിറയെ സുഹൃത്തുക്കള്‍ ഉള്ളതും അവര്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതും ഇവര്‍ക്ക് ഇഷ്ടമുള്ള കാര്യമാണ്. കൂട്ടുകാര്‍ക്കൊപ്പം കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് അവര്‍ക്ക് മനസ്സിന് തൃപ്തിയും സന്തോഷവും ലഭിക്കുക. കൂട്ടുകാര്‍ക്കൊപ്പം യാത്രകളും മറ്റ് പരിപാടികളും ആസൂത്രണം ചെയ്യാന്‍ വളരെ ഉത്സാഹമായിരിക്കും അവര്‍ക്ക്. സുഹൃത്തുക്കള്‍ ഒരുപോലെ സൗഹൃദം ആസ്വദിക്കുന്നുവെന്ന് ഉറപ്പാക്കാനും ഇവര്‍ മുമ്പിലുണ്ടാകും. ഒരുപാട് ആളുകള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ ഇഷ്ടമുള്ളവര്‍ ആയതുകൊണ്ട് ഇവര്‍ക്ക് പ്രണയത്തേക്കാള്‍ താല്‍പ്പര്യം സൗഹൃദത്തോട് ആയിരിക്കും.

തുലാം

ചിത്ര 1/2 ചോതി, വിശാഖം 3/4

ബന്ധങ്ങള്‍ സന്തുലിതമായി ബാലന്‍സ് ചെയ്ത് കൊണ്ടുപോകുന്നവര്‍ ആണ് തുലാം രാശിക്കാര്‍. സമാധാനം നല്‍കുന്ന, തങ്ങളെ മനസ്സിലാക്കുന്ന ബന്ധങ്ങള്‍ക്ക് അവര്‍ വലിയ വില നല്‍കാറുണ്ട്. സൗഹൃദങ്ങളിലൂടെയാണ് അവര്‍ സാമൂഹിക ഇടപെടലുകള്‍ നടത്തുന്നതും ആളുകളുമായി ബന്ധപ്പെടുന്നതും. മറ്റുള്ളവര്‍ പറയുന്നത് മനസ്സ് തുറന്ന് കേള്‍ക്കുകയും സുഹൃത്തുക്കള്‍ക്കിടയില്‍ മധ്യസ്ഥരാകുകയും ചെയ്യുന്നത് തുലാം രാശിക്കാരുടെ പ്രത്യേകതയാണ്. പരസ്പര ബഹുമാനവും വിശ്വാസവും നല്‍കുന്ന സൗഹൃദങ്ങള്‍ ഇവര്‍ക്ക് പ്രിയപ്പെട്ടതായിരിക്കും. റൊമാന്റിക് ബന്ധങ്ങളേക്കാള്‍, ഇവര്‍ക്ക് കൂടുതല്‍ മനസന്തോഷവും സമാധാനവും നല്‍കുക സൗഹൃദമായിരിക്കും.

ധനു

മൂലം, പൂരാടം, ഉത്രാടം 1/4

സാഹസികതയും പുതിയ അനുഭവങ്ങളും സ്ഥലങ്ങളും അറിയുന്നതും ഇഷ്ടപ്പെടുന്നവരാണ് ധനു രാശിക്കാര്‍. സൗഹൃദം ആസ്വദിക്കുകയും യാത്രാനുഭവങ്ങളും പുതിയ അനുഭവങ്ങളും പങ്കുവെക്കുന്ന സുഹൃത്തുക്കള്‍ ഇവര്‍ക്ക് പ്രിയപ്പെട്ടവരാണ്. സൗഹൃദങ്ങള്‍ ഇവരെ ആവേശിതരാക്കുന്ന ചിരിയും പുതിയ കണ്ടെത്തലുകളും നിറഞ്ഞ യാത്രകളാണ്. അതുകൊണ്ട് തന്നെ സൗഹൃദങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവരാണ് ധനു രാശിക്കാര്‍. യാത്രകളില്‍ നല്ലൊരു കൂട്ട് നല്‍കാന്‍ സുഹൃത്തുക്കള്‍ക്കേ കഴിയുകയുള്ളുവെന്ന് ഇവര്‍ കരുതുന്നു. ഒപ്പം ഒരു സുഹൃത്തുണ്ടെങ്കില്‍ സാഹസങ്ങളെല്ലാം ഇവര്‍ക്ക് കൂടുതല്‍ ആവേശം നല്‍കും.

കുംഭം

അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4

മനുഷ്യപ്പറ്റുള്ളവരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുള്ളവരും ആണ് കുംഭം രാശിക്കാര്‍. സമാനമനസ്സുള്ളവരോടും അത്തരം കാര്യങ്ങളില്‍ ഒന്നിച്ച് നില്‍ക്കുന്നവരോടും വളരെ അടുപ്പമുള്ളവരാണ് കുംഭം രാശിക്കാര്‍. സ്‌നേഹവും കാരുണ്യവും പ്രചരിപ്പിക്കുന്നതിനുള്ള വഴിയാണ് അവര്‍ക്ക് സൗഹൃദങ്ങള്‍. വലിയ കാര്യങ്ങളില്‍ ഒപ്പം നില്‍ക്കുന്ന സൗഹൃദങ്ങളില്‍ ആഴത്തിലുള്ള സംതൃപ്തി അനുഭവിക്കുന്നവരാണ് ഇവര്‍. ലോകത്തെ കൂടുതല്‍ നന്മയുള്ള ഒരിടമാക്കി മാറ്റുകയെന്ന ലക്ഷ്യമുള്ള ആളുകളെയാണ് ഇവര്‍ സുഹൃത്തുക്കളാക്കുക.

മേടം

അശ്വതി, ഭരണി, കാര്‍ത്തിക 1/4

മേടം രാശിയില്‍ ജനിച്ചവര്‍ ഊര്‍ജ്ജസ്വലരും ആവേശവും കൗതകവും ഉള്ളവരും ആയിരിക്കും. അവരുടെ ചിന്തകളുമായി ഒത്തുപോകുന്നവര്‍ക്കൊപ്പം സമയം ചിലവഴിക്കുന്നത് അവര്‍ ഇഷ്ടപ്പെടുന്നു. മറ്റുള്ളവരെ നയിക്കാനും പ്രചോദിപ്പിക്കാനുമുള്ള വഴിയായി അവര്‍ സൗഹൃദത്തെ കാണുന്നു. സൗഹൃദത്തെ ടീംവര്‍ക്ക് ആയാണ് അവര്‍ കരുതുന്നത്. വിനോദങ്ങളിലും സാഹസിക കാര്യങ്ങളിലും സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവിടാന്‍ അവര്‍ ആഗ്രഹിക്കുന്നു. മറ്റ് ബന്ധങ്ങളേക്കാള്‍ കൂടുതല്‍ പിന്തുണയും എനര്‍ജിയും നല്‍കുന്നത് കൊണ്ട് സൗഹൃദങ്ങള്‍ക്കാണ് ഇവര്‍ കൂടുതല്‍ വില നല്‍കുന്നത്.

Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

Story first published: Friday, February 21, 2025, 17:11 [IST]
X
Desktop Bottom Promotion