Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഭര്‍ത്താവിനോടുള്ള കൂറില്‍ മുന്നിലാണ് ഈ രാശികള്‍, പങ്കാളി ഇവരാണെങ്കില് ദാമ്പത്യം ഭദ്രം
ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും വേണം, ഭാര്യാഭര്‍തൃബന്ധത്തിലും മറ്റേത് ബന്ധത്തിലും പ്രസക്തമായ കാര്യമാണിത്. പങ്കാളികള്‍ക്ക് പരസ്പരം കൂറും വിധേയത്വവും ഉണ്ടാകണം. പക്ഷേ ഇക്കാര്യത്തില്‍ ആളുകളുടെ സമീപനം വ്യത്യസ്തമായിരിക്കും. ചിലര്‍ പ്രായോഗികതയില്‍ വിശ്വസിക്കുന്നവരായിരിക്കും. അങ്ങോട്ടുള്ളത് പോലെ ഇങ്ങോട്ട് എന്ന നിലപാട് ഉള്ളവരുണ്ടാകാം. ഇതൊന്നുമല്ലാതെ പങ്കാളിയെ അന്ധമായി സ്നേഹിക്കുകയും അവരോട് ആഴത്തിലുള്ള വിധേയത്വം പ്രകടിപ്പിക്കുകയും ചെയ്യുന്നവരുമുണ്ടാകാം. ജനിച്ച രാശികളുടെ അടിസ്ഥാനത്തില്‍ ഇത്തരം സ്വഭാവങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.

വേദ ജ്യോതിഷം പറയുന്നതനുസരിച്ച് ചില രാശികളില് ജനിച്ച സ്ത്രീകള്‍ ഭര്‍ത്താവിനോട് തികഞ്ഞ വിധേയത്വവും കൂറും പുലര്‍ത്തുന്നവര്‍ ആയിരിക്കും. ബന്ധങ്ങളിലെ തികഞ്ഞ ആത്മാര്‍ത്ഥത ഇവരുടെ ജന്മനായുള്ള കഴിവാണ്. ഈ രാശികളില് ജനിച്ച സ്ത്രീകളെ ഭാര്യയായി ലഭിക്കുന്ന പുരുഷന്മാര് ഭാഗ്യവാന്മാര് ആണെന്നാണ് ജ്യോതിഷം പറയുന്നത്. ആ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
പ്രണയകാര്യത്തില് കണ്ണുമടച്ച് വിശ്വസിക്കാവുന്ന ഒരു രാശിയാണ് ഇടവം. ഈ രാശിയില്‍ ജനിച്ച സ്ത്രീകള്‍ പ്രത്യേകിച്ച് ഉത്തമ പങ്കാളികള്‍ ആയിരിക്കും. പ്രണയത്തിന്റെ ദേവനായ ശുക്രന്റെ രാശിയായ ഇടവത്തില്‍ ജനിച്ചവര്‍ ബന്ധങ്ങള്‍ക്ക് ജീവിതത്തില്‍ വലിയ പ്രാധാന്യം നല്കുന്നവര് ആയിരിക്കും. ബന്ധങ്ങളില്‍ ഇവര്‍ സ്ഥിരതയും തുടര്‍ച്ചയും ആഗ്രഹിക്കുന്നു. മാറ്റങ്ങളോട് ഇവര്‍ക്ക് താല്‍പ്പര്യമില്ല. അതുകൊണ്ട് എപ്പോഴും ഒരേ പങ്കാളിയോടൊപ്പം കഴിയാനും അവരെ പിരിയാതിരിക്കാനും ഇവര്‍ പരമാവധി ശ്രമിക്കും. ഇവരുടെ ബന്ധത്തില്‍ നിന്നും പ്രണയം ഒരിക്കലും അസ്തമിക്കില്ല. ഭര്‍ത്താവിനോടുള്ള വിധേയത്വം കാരണം ഈ രാശിയില്‍ പിറന്ന സ്ത്രീകള്‍ മികച്ച ഭാര്യമാര്‍ ആയിരിക്കും. ഭര്‍ത്താവിന് വേണ്ടി ഭൂമിയില്‍ സ്വര്‍ഗ്ഗം തന്നെ തീര്‍ക്കാന്‍ ഇവര്‍ തയ്യാറാകും. അവര്‍ക്ക് സന്തോവും സമാധാനവും നല്കുന്ന അന്തരീക്ഷം അവര്‍ എപ്പോഴും ദാമ്പത്യത്തില്‍ നിലനിര്‍ത്തും.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കിടകം രാശിക്കാരാണ് ഭാര്യയെങ്കില്‍ ഇതിലും മികച്ച ഒരാളെ കിട്ടാനില്ല എന്നുപറയാം. ജലതത്വരാശിയായ കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്നവരാണ്. ഏതൊരു ഭാര്യയിലും ഭര്‍ത്താവ് ആഗ്രഹിക്കുന്ന ഒരു ഗുണവും അതായിരിക്കും. ഭര്‍ത്താവിന്റെയും വൈകാരികവും മാനസികവുമായ ആഗ്രഹങ്ങള്‍ മനസ്സിലാക്കുകയും അതിനൊത്ത് പ്രവര്‍ത്തിച്ച് അവര്‍ക്ക് സന്തോഷവും സമാധാനവും നല്കുന്ന അന്തരീക്ഷം ദാമ്പത്യത്തില്‍ ഒരുക്കുകയും ചെയ്യുന്നവരാണ് കര്‍ക്കിടകം രാശിയില്‍ പിറന്ന സ്ത്രീകള്‍. പങ്കാളിയെ എപ്പോഴും പ്രോത്സാഹിപ്പിക്കുകയും അവരുടെ നേട്ടങ്ങളില്‍ അഭിമാനിക്കുകയും കൂടുതല്‍ ഉയര്‍ച്ച നേടാന്‍ അവര്‍ക്ക് പിന്തുണകുകയും ചെയ്യുന്നവരാണ് ഇവര്‍. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യമെടുക്കുകയും കുടുംബാംഗങ്ങളെയെല്ലാം അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്ത് സന്തോഷിപ്പിക്കുകയും ചെയ്യാന്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് പ്രത്യേക കഴിവുണ്ട്. രക്തബന്ധത്തില്‍ ഉള്ളവര്‍ മാത്രമല്ല, പ്രിയപ്പെട്ടവരും ഇവരുടെ സ്നേഹത്തിനും കരുതലിനും പാത്രമാകും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
പങ്കാളിത്തത്തിന് ഏറ്റവും നല്ല രാശികളിലൊന്നാണ് തുലാം രാശി. ഈ രാശിക്കാര്‍ ഉള്‍പ്പെട്ട ബന്ധങ്ങള്‍ എല്ലാ കാലവും നിലനില്ക്കും. ശുക്രന് കീഴിലുള്ള മറ്റൊരു രാശിയായ തുലാം പ്രണയകാര്യങ്ങളില്‍ മുന്‍പന്തിയില്‍ ആയിരിക്കും. ഏതുപ്രായത്തിലും ദാമ്പത്യത്തില്‍ പ്രണയം അണയാതെ കാത്തുസൂക്ഷിക്കാന്‍ ഇവ്ര് ശ്രമിക്കും. പലതരത്തിലുള്ള ജീവിത, സാമഹിക സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ ഇവര്‍ക്ക് പ്രത്യേകമായ കഴിവുണ്ട്. ഭാര്യയെന്ന നിലയില്‍ തുലാം രാശിക്കാര്‍ കൂടുതല്‍ മികവ് പുലര്‍ത്തുന്നത് അവരുടെ വിട്ടുവീഴ്ച ചെയ്യാനുള്ള കഴിവ് കൊണ്ടാണ്. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്ന ഭാര്യ പുരുഷന്മാരുടെ അനുഗ്രഹമാണ്. തുലാം രാശിക്കാര്‍ ഒരാളെ പ്രണയിച്ചാല്‍ പ്രിയപ്പെട്ടവരുടെ രീതികളുമായും ജീവിതവുമായും ഇഴുകിച്ചേരാന്‍ സാധിക്കും. പങ്കാളിയുടെ ഏതൊരാവശ്യത്തിലും തുലാം രാശിക്കാരായ ഭാര്യമാര്‍ വേണ്ട പിന്തുണയുമായി ഒപ്പമുണ്ടാകും.



Click it and Unblock the Notifications
