Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പങ്കാളി ഈ നാളുകാരാണോ, സൂക്ഷിക്കുന്നത് നല്ലതാണ്, ചതിയില്‍ മിടുക്കര്‍
Cheating in Relationships: ചില ബന്ധങ്ങളില്‍, ചിലയാളുകള്‍ മറ്റേയാളെ നിശബ്ദമായി ചതിക്കും. ചതിക്കുന്ന ആളുകളെ തിരിച്ചറിയാന്‍ ബാഹ്യമായ ഒരു അടയാളവും ഇല്ലെങ്കിലും അവര്‍ക്ക് പൊതുവായ ചില സ്വഭാവങ്ങളും പെരുമാറ്റങ്ങളും ഉണ്ട്. അതല്ലാതെ, ചില രാശികള്‍ക്ക് ഈയൊരു സ്വഭാവം ഉള്ളതായി വേദ ജ്യോതിഷത്തില്‍ പറയാറുണ്ട്. ഈ തരത്തില്‍ ചതിക്കാനുള്ള സാധ്യത ഏറ്റവും കൂടുതലുള്ള രാശികളും നക്ഷത്രങ്ങളും ഏതാണെന്ന് നോക്കാം.

മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
ആകാംക്ഷയും ആവേശവും വ്യത്യസ്തതയോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് മിഥുനം രാശിയുടെ പ്രത്യേകത. ഒരു ബന്ധത്തില്‍ പ്രണയത്തോടുള്ള അവരുടെ ആവേശം നില്ക്കുകയില്ല. അതുകൊണ്ട് ഈ രാശിക്കാര്‍ ചിലപ്പോള്‍ ഒന്നിലധികം ബന്ധങ്ങളില്‍ ചെന്ന് പെടും. ഇവര്‍ പെട്ടെന്ന് ആളുകളുമായി ഇടപഴകുകയും ബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നവരാണ്. സാഹചര്യങ്ങളുമായി പെട്ടെന്ന് ഇണങ്ങുന്ന ഇവര്‍ മടുപ്പ് തോന്നിയാല്‍ ഒരു ബന്ധം വിട്ടോ അതിനിടയിലോ മറ്റ് ബന്ധങ്ങള്‍ക്ക് തയ്യാറാകും.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
സാഹസികത ഇഷ്ടപ്പെടുന്ന ധനു രാശിക്കാര്‍ എപ്പോഴും സ്വാതന്ത്ര്യദാഹികളാണ്. അലഞ്ഞുനടക്കാനും പുതിയ അനുഭവങ്ങള്‍ അറിയാനുമുള്ള അവരുടെ ആഗ്രഹം ചിലപ്പോള്‍ ഒന്നിലധികം ബന്ധങ്ങളിലേക്ക് എത്തിക്കാറുണ്ട്. ഒരു ബന്ധത്തില്‍, പ്രത്യേകിച്ച് ദീര്‍ഘകാല ബന്ധത്തില്‍ ശ്വാസം മുട്ടിയാല്‍ അവര്‍ അതില്‍ നിന്ന് മുക്തി ആഗ്രഹിക്കുകയും സന്തോഷം നല്കുന്ന മറ്റൊരു ബന്ധത്തില്‍ എത്തിപ്പെടുകയും ചെയ്യും. ആരെയും കൂസാക്കാത്ത പ്രകൃതം പലപ്പോഴും മറ്റ് ബന്ധങ്ങളിലേക്ക് വളരെ വേഗം ചാഞ്ചാടാനുള്ള സാഹചര്യമൊരുക്കും.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിക്കാര്‍ ആരെയും ആശ്രയിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്കും സ്വാതന്ത്ര്യം തന്നെയാണ് പ്രധാനം. ആരുമായും വൈകാരികമായി ആഴത്തില്‍ ബന്ധപ്പെടാത്തവരാണ് കുംഭം രാശിക്കാര്‍. അതുകൊണ്ട് സാധാരണഗതിയിലുള്ള ബന്ധങ്ങള്‍ ഇവര്‍ക്ക് സാധിക്കില്ല. പക്ഷേ അസാധാരണ പ്രണയശീലങ്ങള് കാരണം തങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെടുന്നുവെന്ന് തോന്നിയാല്‍ ഇവര്‍ മറ്റ് ചില ബന്ധങ്ങള്‍ തേടുന്നു.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിക്കാര്‍ എപ്പോഴും തല പുകച്ച് നടക്കുന്നവരും തിടുക്കത്തില്‍ തീരുമാനമെടുക്കുന്നവരും ആണ്. അവരുടെ സാഹസിക മനോഭാവം ആവേശം നല്കുന്ന പുതിയ പുതിയ കാര്യങ്ങള്‍ക്ക് പ്രേരിപ്പിക്കും. പ്രത്യാഘാതങ്ങളൊന്നും ചിന്തിക്കാതെ ഇവര്‍ ചാപല്യങ്ങള്‍ക്ക് പിന്നാലെ പോകും. ഇത് വിവാഹേതര ബന്ധങ്ങള്‍ക്ക് സാധ്യതയൊരുക്കും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിക്കാര്‍ ശ്രദ്ധയും ആരാധനയും ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് പലപ്പോഴും തങ്ങളുടെ പങ്കാളി അല്ലാതെ മറ്റാരെങ്കില്‍ തങ്ങളെ ഇഷ്ടപ്പെടണമെന്നും ആരാധിക്കണമെന്നും ഇവര്‍ ആഗ്രഹിക്കും. ആരെയും ആകര്‍ഷിക്കുന്ന അവരുടെ പ്രകൃതവും സ്വഭാവവും ഈ സ്വഭാവത്തില്‍ അവര്‍ക്ക് തുണയാകും. പങ്കാളിയില്‍ നിന്ന് പരിഗണനയോ അര്‍ഹിക്കുന്ന സ്നേഹമോ ലഭിക്കാതെ വന്നാല്‍ തീര്‍ച്ചയായും ഇവര്‍ ബാഹ്യബന്ധങ്ങളില്‍ ആശ്രയം തേടും.
വൃശ്ചികം
Cheating in Relationships:
വൃശ്ചികം രാശിക്കാര്‍ വളരെ വിശ്വസ്തരും അഭിലാഷങ്ങള്‍ ഉള്ളവരുമാണ്. പക്ഷേ അവരുടെ വിധേയത്വം ചില ഘട്ടങ്ങളില്‍ ബന്ധത്തിന് പ്രതിസന്ധിയാകാറുണ്ട്. ആരെങ്കിലും തങ്ങളെ അവഗണിക്കുകയോ തങ്ങളോട് വിധേയത്വമില്ലാതെ പെരുമാറുകയോ ചെയ്താല്‍ നിര്‍ദാക്ഷണ്യം മറ്റൊരു ബന്ധത്തിലേക്ക് വഴുതിമാറാനും വൃശ്ചികം രാശിക്കാര്‍ മടിക്കില്ല. പങ്കാളിയെ ചതിച്ചുകൊണ്ടാകും ഇവര്‍ പ്രതികാരം തീര്‍ക്കുക. അവരുടെ രഹസ്യാത്മക സ്വഭാവം മറ്റ് ബന്ധങ്ങള്‍ വിദഗ്ധമായി ഒളിപ്പിച്ച് വെക്കാന്‍ അവരെ സഹായിക്കുകയും ചെയ്യും. അല്ലെങ്കില്‍ പങ്കാളിയുടെ ശ്രദ്ധയില്‍ പെടാതെ മറ്റൊരു ബന്ധം തുടരാന്‍ ഇവര്‍ക്ക് കഴിയും.



Click it and Unblock the Notifications