Latest Updates
-
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പ്രണയം പെട്ടെന്ന് പരാജയത്തിലേക്കോ? കാരണങ്ങള് ഇവയാണ്
പ്രണയത്തിന്റെ കാര്യത്തില് പല വിധത്തിലുള്ള മാറ്റങ്ങള് സംഭവിക്കുന്നു. അതില് കൃത്യമായ ആശയവിനിമയം ബഹുമാനം പരസ്പര സ്നേഹം എന്നിവയെല്ലാം ഉണ്ടായിരിക്കണം എന്നതാണ് സത്യം. ആശയവിനിമയം കൃത്യമായിരിക്കണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. ജ്യോതിഷപ്രകാരം നിങ്ങളുടെ ജീവിതത്തില് പ്രണയത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില് ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്ക്ക് പിന്നില് ജ്യോതിഷത്തിനും പ്രാധാന്യമുണ്ട് എന്നതാണ് സത്യം.
പ്രണയം പെട്ടെന്ന് തകരുന്നതിന് പിന്നിലും ജ്യോതിഷത്തിനുള്ള പ്രാധാന്യം നിസ്സാരമല്ല. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില് ഗ്രഹങ്ങളുടെ സ്ഥാനം, ജനന സമയം, ജാതകം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. എന്തൊക്കെ കാരണങ്ങള് കൊണ്ടാണ് ഒരു വ്യക്തിയുടെ പ്രണയം വളരെ പെട്ടെന്ന് അവസാനിക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല് അറിയാന് വായിക്കൂ.

ശനിയു മാറ്റം
പലപ്പോഴും ശനിയുടെ സ്വാധീനം നിങ്ങളുടെ ജീവിതത്തില് മോശം ഫലങ്ങള് നല്കുന്നു. അത് വൈകാരിക അകലം നിങ്ങളില് സൃഷ്ടിക്കുന്നു എന്നതാണ് സത്യം. ജാതകത്തില് ശനി ബലമില്ലാത്ത അവസ്ഥയില് അത് സൃഷ്ടിക്കുന്ന മാറ്റങ്ങള് നിസ്സാരമല്ല. ഇത് പ്രണയത്തിലും ബന്ധത്തിലും എല്ലാം വളരെ വലിയ പരാജയം ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള് ഒരിക്കലും നിസ്സാരമല്ല എന്ന് മനസ്സിലാക്കേണ്ടതാണ്.
ശുക്രനും ചൊവ്വയും
ശുക്രനും ചൊവ്വയും പലപ്പോഴും സ്നേഹത്തേയും അഭിനിവേഷത്തേയും ഐക്യത്തേയും ആണ് സൂചിപ്പിക്കുന്നത്. എന്നാല് ചില അവസരങ്ങളില് ഈ രണ്ട് ഗ്രഹങ്ങളുടേയും മോശം സ്ഥിതി പലപ്പോഴും നിങ്ങള്ക്കിടയില് പ്രശ്നങ്ങളുണ്ടാക്കുകയും ബന്ധം തകരുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. ഇത് പങ്കാളികള്ക്കിടയിലുള്ള അടുപ്പത്തെ പ്രശ്നത്തിലേക്ക് എത്തിച്ചേക്കാം.

ബുധന്റെ വക്രഗതി
പലപ്പോഴും ബുധന്റെ വക്രഗതി സഞ്ചാരവും നിങ്ങളുടെ ജീവിതത്തില് വെല്ലുവിളികള് ഉയര്ത്തുന്നു. തെറ്റിദ്ധാരണകളും പ്രശ്നങ്ങളും വര്ദ്ധിക്കുന്നതിന്റെ ഫലമായി പലപ്പോഴും അത് ബന്ധത്തെ നശിപ്പിക്കുന്നതിലേക്ക് എത്തുന്നു. ഇത് നിങ്ങളുടെ ജീവിതത്തില് തെറ്റായ പ്രതിസന്ധികള് ഉണ്ടാക്കുന്നു. ഇത് ബന്ധം തകര്ന്ന് പോവുന്നതിനും നശിക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ബുധന്റെ വക്രഗതി സഞ്ചാരത്തില് ദാമ്പത്യം താറുമാറാകുന്നു.
കര്മ്മബന്ധങ്ങളും കാരണമാകാം
നിങ്ങളുടെ ചില ബന്ധങ്ങള് തുടക്കത്തില് തന്നെ തെറ്റിപ്പിരിയുന്നത് പലപ്പോഴും കര്മ്മ ബന്ധങ്ങളിലേക്ക് പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത് മുന്കാല ജീവിതത്തിലെ പ്രതിസന്ധികള് ഈ ജന്മത്തിലും തുടരുന്നു എന്നതിന്റെ സൂചന കൂടിയാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും ആത്മീയമായ കാര്യങ്ങളും നിങ്ങളുടെ ദാമ്പത്യത്തില് ബന്ധപ്പെട്ട് കിടക്കുന്നു. ഇത്തരം കാര്യങ്ങള് ശ്രദ്ധിക്കണം.

പൊരുത്തമില്ലാത്ത രാശികള്
വൈകാരികമായി പൊരുത്തമില്ലാത്ത രാശികള് നിങ്ങളുടെ ജീവിതത്തില് വെല്ലുവിളി ഉയര്ത്തുന്ന അവസ്ഥയുണ്ടാവുന്നു. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല് വെല്ലുവിളികളിലേക്ക് എത്തിക്കുന്നു എന്നതാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. പലപ്പോഴും ഇത് വൈകാരിക അടുപ്പം തകര്ക്കുന്നതിലേക്കാണ് എത്തിക്കുന്നത്. ഇത്തരം വൈകാരിക ആവശ്യങ്ങള് നടക്കാതെ വരുമ്പോള് അത് ദാമ്പത്യത്തെ താറുമാറാക്കുന്നു.



Click it and Unblock the Notifications

